കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആറളം ഫാമിൽ വീണ്ടും കാട്ടാനയുടെ ആക്രമണം: വ്യാപക കൃഷിനാശം, ആന മതിൽ ഇല്ലാത്തത് വിനയാകുന്നു

  • By Desk
Google Oneindia Malayalam News

കണ്ണൂർ: ഇരിട്ടിയിലെ ആറളം ഫാമിൽ വീണ്ടുംകാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം. നാലാം ബ്ലോക്കില്‍ ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവർ ഉപയോഗിക്കുന്ന ഭക്ഷണ ശാലയും വിശ്രമ കേന്ദ്രവും ആനക്കൂട്ടം തകര്‍ത്തു . ഫാമില്‍ ബ്ലോക്ക് 8 ലെ കായ്ഫലമുള്ള 17 തെങ്ങുകളും നശിപ്പിച്ചു. 2 മാസത്തിനിടയില്‍ മാത്രം 450 തെങ്ങുകളും 200 കശുമാവുകളും ആണ് ആനക്കൂട്ടം തകര്‍ത്തത്.

കശ്മീരിൽ തടങ്കലിൽ കഴിയുന്ന നേതാക്കളിൽ നിന്നും ഫോണുകൾ പിടിച്ചെടുത്തു, 'സബ് ജയിലായി' എംഎൽഎ ഹോസ്റ്റൽകശ്മീരിൽ തടങ്കലിൽ കഴിയുന്ന നേതാക്കളിൽ നിന്നും ഫോണുകൾ പിടിച്ചെടുത്തു, 'സബ് ജയിലായി' എംഎൽഎ ഹോസ്റ്റൽ

ഒരു വര്‍ഷത്തിലധികമായി ഭീതി നിറഞ്ഞ അന്തരീക്ഷമാണ് ഫാമിലും സമീപ ജനവാസ കേന്ദ്രങ്ങളിലും . ഒരു വര്‍ഷത്തിനകം മാത്രം ഫാമില്‍ 4 കോടിയിലധികം രൂപയുടെ വിള നാശമാണ് ഉണ്ടാക്കിയിട്ടുള്ളത്.തെങ്ങു കൃഷി മൂന്നില്‍ ഒന്നായി കുറഞ്ഞു. നിരവധി തവണ ആനകൂട്ടത്തിന്റെ കണ്‍മുന്നില്‍ തലനാരിഴക്കാണ് ജീവനക്കാര്‍ രക്ഷപ്പെട്ടത്. പുനരധിവാസ മേഖലയില്‍ വര്‍ഷങ്ങളായി കാടു വെട്ടിത്തെളിക്കാത്ത പ്രദേശങ്ങള്‍ വനതുല്യമായ നിലയിലാണ്.

aralam

കാട്ടാനക്കൂട്ടത്തിന്റെ ശല്യം ഒഴിവാക്കനായി ആറളം ഫാം ജനാധിവാസ കേന്ദ്രങ്ങളിൽ വനാതിർത്തിയോട് തൊട്ടടുത്തായി വൈദ്യുതി വേലി സ്ഥാപിച്ചിരുന്നുവെങ്കിലും കാട്ടാനക്കൂട്ടത്തിന്റെ അക്രമത്തിൽ അതു തകർന്നു. തുടർന്ന് കർഷകരുടെയും നാട്ടുകാരുടെയും നിരന്തര ആവശ്യത്തെ തുടർന്ന് ഇവിടെ ആന മതിൽ തീർത്തുവെങ്കിലും അതും കഴിഞ്ഞ പ്രളയത്തോടെ തകർന്നടിഞ്ഞു. ഇതിനെ തുടർന്ന് ആറളം ഫാം മേഖലയിൽ കാട്ടാന ശല്യം രൂക്ഷമായത്. നാട്ടുകാരും കർഷകരും ചെണ്ടയും തകിടും കൊട്ടി ശബ്ദമുണ്ടാക്കിയാണ് കാട്ടാനകളെ തുരത്തിയോടിച്ചിരുന്നത്.

English summary
Elephant attack in aralam farm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X