ആറളം ഫാമില്‍ കാട്ടാന ഇരുചക്ര വാഹനം തകര്‍ത്തു ബൈക്ക് യാത്രികര്‍ ഓടി രക്ഷപ്പെട്ടു
ഇരിട്ടി: ആറളം ഫാമില്‍ ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുകയായിരുന്നവര്‍ക്ക് നേരെ കാട്ടാന അക്രമം. ഇവര്‍ വാഹന മുപേക്ഷിച്ച് ഓടി രക്ഷപ്പെട്ട ഉടനെ ആന ഇവര്‍ സഞ്ചരിച്ച ബുള്ളറ്റ് തകര്‍ത്തു. ഞായറാഴ്ച വൈകുന്നേരം ആറളം കാര്‍ഷിക ഫാമിലെ രണ്ടാം ബ്ലോക്കിലെ കൃഷിയിടത്തില്‍ നിന്നും ബുള്ളറ്റില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കീഴ്പ്പള്ളി വട്ടപ്പറമ്പ് സ്വദേശി സാദത്ത്, പന്ത്രണ്ടാം ബ്ലോക്കിലെ താമസക്കാരനായ സുകേഷ് എന്നിവരാണ് കാട്ടാനയുടെ മുന്നില്‍ പെട്ടത്.
ചിഹ്നം വിളിച്ചു ഓടിവന്ന കാട്ടാന ഇവരുടെ ബുള്ളറ്റിന് നേരെ തിരിയുകയായിരുന്നു. ഇരുവരും ബുള്ളറ്റില്‍ നിന്നും ഇറങ്ങി ഓടി കാട്ടാനയുടെ ആക്രമത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. രണ്ടാഴ്ച മുന്‍പ് പുനരധിവാസ മേഖലയിലെ താമസക്കാരനായ വൈഷ്ണവിനെ കാട്ടാന ആക്രമിച്ച സ്ഥലത്തിന് സമീപത്ത് വച്ച് തന്നെയാണ് ഇവര്‍ക്ക് നേരെയും ആനയുടെ ആക്രമണമുണ്ടായത്.

ആറളം ഫാമില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി വനപാലകര്‍ കാട്ടാനയെ വനത്തിലേക്ക് തുരത്തി വരികയാണ്. ഇതിനിടെയില്‍ കഴിഞ്ഞ ദിവസം വനപാലകര്‍ സഞ്ചരിച്ച ജീപ്പിന് നേരെയും കാട്ടാന ആക്രമിക്കുന്നതിനായി കുതിച്ചു എത്തിയിരുന്നു തലനാരിഴയ്ക്കാണ് ഇവര്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഇതുവരെ നാല്‍പതോളം കാട്ടാനകളെയാണ് വനത്തിലേക്ക് തുരത്തിയത്. വരും ദിവസങ്ങളിലും ഓപ്പറേഷന്‍ എലിഫന്റ് പദ്ധതി തുടരുമെന്ന് വനപാലകര്‍ അറിയിച്ചു. പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications