കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പയ്യാവൂരില്‍ കാട്ടാന കിണറ്റില്‍ വീണു: പുറത്തെടുക്കാന്‍ സമ്മതിക്കാതെ നാട്ടുകാര്‍

പയ്യാവൂരില്‍ കാട്ടാന കിണറ്റില്‍ വീണു: പുറത്തെടുക്കാന്‍ സമ്മതിക്കാതെ നാട്ടുകാര്‍, വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞത് കാട്ടാനശല്യം ഒഴിവാക്കുന്നതിനായി അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നാരോപിച്ച്!!

  • By Desk
Google Oneindia Malayalam News

പയ്യാവൂര്‍: കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ പയ്യാവൂരിനടുത്തെ ചന്ദനക്കാംപാറയില്‍ കാട്ടാന കിണറ്റില്‍ വീണു. ബുധനാഴ്ച പുലര്‍ച്ചെ കിണറ്റില്‍ കണ്ടെത്തിയ കാട്ടനയെ പുറത്തെടുക്കാന്‍ വിവരമറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരും പയ്യാവൂര്‍ പൊലിസുമെത്തിയെങ്കിലും നാട്ടുകാര്‍ സമ്മതിക്കാത്തത് ബഹളത്തിനിടയാക്കി. ഇതോടെ അവശനിലയിലായ കാട്ടാനയെ പുറത്തെടുക്കാന്‍ കഴിയാത്ത സാഹചര്യമായി.

സ്ഥിരമായി തുടരുന്ന കാട്ടാനശല്യം ഒഴിവാക്കുന്നതിനായി അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നാരോപിച്ചാണ് പ്രദേശവാസികള്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞത്. ഇതേ തുടര്‍ന്ന് പ്രദേശത്തെ ജനപ്രതിനിധികളും പൊലിസ് ഉദ്യോഗസ്ഥരും പ്രദേശവാസികളുമായി ചര്‍ച്ച നടത്തി കാട്ടാന ശല്യം ഒഴിവാക്കുന്നതിനായി സത്വര നടപടി സ്വീകരിക്കമെന്ന് ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് കാട്ടാനയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. വിവരമറിഞ്ഞ് ഡി. എഫ്. ഒയും സ്ഥലത്തെത്തിയിരുന്നു.

elephantkannur-156

ചന്ദനക്കാംപാറയിലെ ഷിമോഗാ കോളനിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സ്വകാര്യവ്യക്തിയുടെ ചുറ്റുമതിലില്ലാത്ത കിണറ്റിനുള്ളില്‍ കാട്ടാന വീണത്. ഇൗ പ്രദേശത്ത് കഴിഞ്ഞ ഒരാഴ്ചക്കാലമായി കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷിനശിപ്പിച്ചിരുന്നു. ഇതിലൊരാനയാണ് കിണറ്റില്‍ വീണത്. എന്നാല്‍ ഇവിടെ വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്നത് തടയാന്‍ ആനമതില്‍ നിര്‍മിക്കുകയോ മറ്റു സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്തിട്ടില്ല. പന്തം കൊളുത്തിയും തകരപാത്രങ്ങള്‍ കൊട്ടിയുമാണ് കര്‍ഷകര്‍ കൃഷിയിടങ്ങളിലിറങ്ങുന്ന കാട്ടാനകളെ ഓടിച്ചിരുന്നത്. കര്‍ണാടക വനാതിര്‍ത്തിയുമായി പങ്കിടുന്ന കണ്ണൂര്‍ ജില്ലയിലെ പ്രധാ നസഥലങ്ങളിലൊന്നാണ് പയ്യാവൂര്‍.

English summary
Elephant trapped in well in Payyavoor,people's protest against release
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X