തെങ്ങ് ദേഹത്ത് വീണ് ഭിന്നശേഷിക്കാരനായ പത്ത് വയസുകാരൻ മരിച്ചു
കണ്ണൂര്‍: ജെ.സി.ബി കൊണ്ട് പിഴുതുമാറ്റവെ തെങ്ങ് വീണ് ഭിന്നശേഷിക്കാരനായ. പത്തു വയസുകാരന്‍ ചികിത്‌സയ്ക്കിടെ മരിച്ച സംഭവത്തില്‍ മന: പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് പോലീസ്. അപകടകരമായ നിര്‍മാണ പ്രവര്‍ത്തനം അലക്ഷ്യമായി ചെയ്തതിനാണ് കേസെടുത്തത്.
പഴയങ്ങാടി മുട്ടത്താണ് ദാരുണമായ അപകടം ഉണ്ടായത്.പഴയങ്ങാടി മുട്ടം സ്വദേശികളായ മന്‍സൂറിന്റെയും സമീറയുടെയും പത്തു വയസുള്ള മകന്‍ മുഹമ്മദ് നിഹാനാണ് മരിച്ചത്. വീടിന് സമീപത്ത് ജെസിബി ഉപയോഗിച്ച് തൊഴിലാളികള്‍ തെങ്ങ് പിഴുത് മാറ്റുകയായിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്. ശനിയാഴ്ച്ചരാവിലെ പത്തുമണിയോടെയാണ് അപകടമുണ്ടായത്. വീടിന് സമീപത്ത് തെങ്ങ് പിഴുതുമാറ്റുന്നുണ്ടായിരുന്നു.

ഇത് കാണാനായാണ് പത്തു വയസുകാരന്‍ അവിടെ പോയി നിന്നിരുന്നത്. ജെസിബി ഉപയോഗിച്ച് തെങ്ങ് പിഴുതുമാറ്റുന്നതിനിടയില്‍ ദിശ തെറ്റി കുട്ടി നില്‍ക്കുന്ന സ്ഥലത്തേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ കണ്ണൂര്‍ കൃഷ്ണാ ശ്രീ ചന്ദ് ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. മുട്ടം വെങ്ങര മാപ്പിള യുപി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് നിസാല്‍. മൃതദേഹം പോസ്റ്റു മോര്‍ട്ടം നടപടികള്‍ക്കായി കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. കയര്‍ കെട്ടിവലിക്കാതെ യാതൊരു സുരക്ഷാക്രമീകരണങ്ങള്‍ പാലിക്കാതെയാണ് തെങ്ങു പിഴുതുമാറ്റിയെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. അപകടത്തിന്റെ വിശദാംശങ്ങള്‍ അറിയുന്നതിനായി റവന്യൂ ഉദ്യോഗസ്ഥരും പൊലിസും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.












Click it and Unblock the Notifications