ഇപിയുടെ കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള ആയുർവേദ റിസോർട്ടിനെതിരെ എൻഫോഴ്സ്മെന്റും അന്വേഷണം തുടങ്ങി

തളിപ്പറമ്പ് : സി.പിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ നിന്നും വിട്ടു നില്‍ക്കുന്ന ഇ.പി ജയരാജന് കേന്ദ്ര ഏജന്‍സിയില്‍ നിന്നും തിരിച്ചടി. ഇ.പി ജയരാജന്റെ കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള ആയുര്‍വേദ റിസോര്‍ട്ടില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന തുടങ്ങിയതോടെ സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കി കൊണ്ടു നേതൃത്വത്തിനെതിനെ കേന്ദ്ര ഏജന്‍സികളും ഇറങ്ങിയിരിക്കുകയാണ്. സി.പി.എം ശക്തികേന്ദ്രമായ ആന്തൂര്‍ നഗരസഭയിലെ മൊറാഴ കുന്നില്‍ പടുത്തുയര്‍ത്തിയവൈദേകം റിസോര്‍ട്ടിലാണ് ആദായ നികുതി വകുപ്പിന്റെ പരിശോധന നടന്നത്.
വ്യാഴാഴ്ച്ച രാവിലെ മുതലാണ് ആന്തൂരിലെ വൈദേകം റിസോര്‍ട്ടില്‍ പരിശോധന നടത്തിയത്. ഇ പി ജയരാജന്റെ ഭാര്യയും മുന്‍ ജില്ലാ ബാങ്ക് കണ്ണൂര്‍ ശാഖാ മാനേജരുമായ പി കെ ഇന്ദിര ചെയര്‍പേഴ്‌സണായ കമ്പനിയുടെ ഉടമസ്ഥതയിലാണ് റിസോര്‍ട്ട്.ഇ പി ജയരാജന്റെ മകന്‍ പുതുശ്ശേരി കോറോത്ത് ജയ്‌സണും റിസോര്‍ട്ടില്‍ പങ്കാളിത്തമുണ്ടെന്നും പിന്നീട മകന്റെ ഓഹരിയുടെ വലിയൊരു ഭാഗം ഭാര്യ വിരമിച്ചതിനു ശേഷം കൈമാറിയെന്നും ഇ.പി ജയരാജന്‍ തന്നെ മാധ്യമ പ്രവര്‍ത്തകരോടും പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയിലും തുറന്നു പറഞ്ഞിരുന്നു.
ഇ പി ജയരാജന്റെ മകന്‍ ജയ്‌സനും ഭാര്യ ഇന്ദിരക്കും ഭൂരിഭാഗംഓഹരിയുള്ളതാണ് വൈദേകം റിസോര്‍ട്ട്. റിസോര്‍ട്ടിനെതിരെ കൊച്ചിയിലുള്ള എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും അന്വേഷണവുമായി മുന്നോട്ട് പോകുന്നുണ്ട്. ഇ പി ജയരാജന്റെ മകന്‍ ഡയറക്ടറായ ആയുര്‍വേദ റിസോര്‍ട്ടിന്റെ മറവില്‍ കള്ളപ്പണ ഇടപാട് നടന്നെന്ന പരാതിയിലാണ് ഇഡി അന്വേഷണം നടക്കുന്നത്.
ഇ ഡി കൊച്ചി യുണിറ്റ് പ്രാഥമിക അന്വേഷണം തുടങ്ങിയിട്ടുണ്ട്. കണ്ണൂര്‍ സ്വദേശിയായ ഗള്‍ഫ് മലയാളി വഴി ആയുര്‍വേദ റിസോര്‍ട്ടില്‍ കള്ളപ്പണ നിക്ഷേപം ഉണ്ടെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. റിസോര്‍ട്ടില്‍ പണം നിക്ഷേപിച്ച 20 പേരുടെ വിശദാംശങ്ങളും പരാതിയില്‍ നല്‍കിയിട്ടുണ്ട്. ഒന്നര കോടി രൂപ നിലഷേപിച്ചവര്‍ വരെ ഈ പട്ടികയിലുണ്ട്. ഇ പി ജയരാജന്റെ മകന്‍ ഡയറക്ടറായ ആയുര്‍വേദ റിസോര്‍ട്ടിന്റെ മറവില്‍ കള്ളപ്പണ ഇടപാട് നടന്നെന്ന പരാതിയിലാണ് ഇഡി അന്വേഷണം. ഇ ഡി കൊച്ചി യുണിറ്റ് പ്രാഥമിക അന്വേഷണം തുടങ്ങിയത്.
ഇപി ജയരാജന്റെ കുടുംബം ഉള്‍പ്പെട്ട വൈദേകം റിസോര്‍ട്ടിനെതിരായ പരാതിയില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി തേടി വിജിലന്‍സ് നേരത്തേ കത്ത് നല്‍കിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവ് നല്‍കിയ പരാതിയിലാണ് അന്വേഷണത്തിന് അനുമതി തേടിയത്. കുടുംബത്തിന് പങ്കാളിത്തമുള്ള റിസോര്‍ട്ടിനായി മുന്‍ വ്യവസായ മന്ത്രിയെന്ന നിലയില്‍ ഇപി ജയരാജന്‍ വഴിവിട്ട ഇടപെടലുകള്‍ നടത്തിയെന്നും, അഴിമതിയും ഗൂഢാലോചനയും കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണവും അന്വേഷിക്കണമെന്നുമാണ് പരാതിയിലെ പ്രധാന ആവശ്യം. നിയമം ലംഘിച്ചിച്ചുള്ള അനുമതികള്‍ നല്‍കാനായി ആന്തൂര്‍ നഗരസഭ അധ്യക്ഷയും ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയെന്നും പരാതിയിലുണ്ടായിരുന്നു. ഈക്കാര്യത്തിലാണ് അന്വേഷണത്തിന് വിജിലന്‍സ് സര്‍ക്കാരിന്റെ അനുമതി തേടിയത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതില്‍ തീരുമാനമെടുത്തിരുന്നില്ല.
കണ്ണൂരില്‍ സി പി എം ശക്തികേന്ദ്രമായ മോറാഴയ്ക്കടുത്ത് വെള്ളിക്കീലിലാണ് ഇ പി ജയരാജന്റെ വൈദേകം ആയുര്‍വേദ വില്ലേജ്. കുന്നിടിച്ചുള്ള നിര്‍മ്മാണ സമയത്ത് തന്നെ പാര്‍ട്ടിക്കുള്ളില്‍ വന്‍ വിമര്‍ശനം ഉയര്‍ന്നെങ്കിലും എല്ലാം ഒതുക്കിത്തീര്‍ക്കുകയായിരുന്നു. ഇ പി യുടെ മകനുള്‍പെടെ ഡയറക്ടര്‍ ബോര്‍ഡിലുണ്ടെങ്കിലും തനിക്ക് ഈ റിസോര്‍ട്ടുമായി ബന്ധമില്ലെന്നാണ് ഇ പി പറയുന്നത്. 2014ല്‍ ഇപി ജയരാജന്റെ മകന്‍ പികെ ജെയ് സണും തലശ്ശേരിയിലെ വ്യവസായി കെപി രമേശ് കുമാറും ഡറക്ടര്‍മാരായാണ് വൈദേകം ആയുര്‍വേദ ഹീലിങ് വില്ലേജ് എന്ന സംരഭം ആരംഭിക്കുന്നത്. ദേശീയ പാതയില്‍ നിന്നും ആറ് കിലോമീറ്റര്‍ മാറി മോറാഴ വെള്ളിക്കീഴലെ ഉടുപ്പ കുന്ന് ഇടിച്ചു നിരത്തിയുള്ള നിര്‍മ്മാണം തുടങ്ങിയത് 2017ലാണ്. കുന്നിടിച്ചുള്ള നിര്‍മ്മാണത്തിനെതിരെ തുടക്കത്തില്‍ പ്രാദേശികമായി സിപിഎമ്മും ശാസ്ത്ര സാഹിത്യ പരിഷത്തും രംഗത്തുവന്നു. ഇപി ഇടപെട്ടതോടെ പ്രതിഷേധങ്ങള്‍ തണുത്തു. സിപിഎം ഭരിക്കുന്ന ആന്തൂര്‍ നഗരസഭയില്‍ നിര്‍മ്മാണത്തിനുള്ള അനുമതിയും കിട്ടി. 30 കോടിയാണ് നിക്ഷേപം. ഇപിയുടെ ഭാര്യ ഇന്ദിരയും 2021 ഒക്ടോബര്‍റില്‍ വൈദേകം ഡയറക്ടര്‍ ബോര്‍ഡ് അംഗമായെങ്കിലും ഇപ്പോള്‍ റിസോര്‍ട്ടിന്റെ വെബ്‌സൈറ്റില്‍ അവരുടെ പേരില്ല.
മന്ത്രി ഇ.പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിരയ്ക്കും മകന്‍ ജയ്‌സണൊപ്പം വന്‍വ്യവസായികള്‍ക്കുമാണ് ആയ്യുര്‍വ്വേദ റിസോര്‍ട്ടില്‍ പങ്കാളിത്തമുള്ളത്. കണ്ണൂര്‍ ആയുര്‍വ്വേദിക് മെഡിക്കല്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലാണ് റിസോര്‍ട്ട്. പി കെ ജയ്‌സണ്‍ റിസോര്‍ട്ടിന്റെ സ്ഥാപക ഡയരക്ടറാണ്. 25 ലക്ഷം രൂപയുടെ 2500 ഓഹരികളാണ് ഇ.പി ജയരാജന്റെ മകന് അന്നുണ്ടായിരുന്നത്. 2014ലാണ് അരോളിയില്‍ ഇ പി ജയരാജന്റെ വീടിന ് തൊട്ടുചേര്‍ന്നുള്ള കടമുറിക്കെട്ടിടത്തിന്റെ വിലാസത്തില്‍ മൂന്നു കോടി രൂപ മൂലധനത്തില്‍ കണ്ണൂര്‍ ആയുര്‍വേദിക് മെഡിക്കല്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനി രജിസ്റ്റര്‍ ചെയ്തത്. ഇ പി ജയരാജന്റെ മകന്‍ ജയ്‌സണാണ് കമ്പനിയില്‍ ഏറ്റവുമധികം ഓഹരിയുള്ള ഡയറക്ടര്‍. തലശ്ശേരിയിലെ കെട്ടിട നിര്‍മാണക്കരാറുകാരനാണ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിലെ മറ്റൊരു പ്രധാനി. ഇപ്പോഴത്തെ സി പി എം സംസ്ഥാന സെക്രട്ടറി എ? ??വി ഗോവിന്ദന്റെ ഭാര്യ പി.കെ.ശ്യാംമള ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ആയിരുന്ന വേളയില്‍ ഈ റിസോര്‍ട്ടിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിയമപ്രശ്‌നമില്ലാതെ പരിഹരിച്ചു നല്‍കിയിരുന്നു.
ഇ.പി. ജയരാജന്റെ കുടുംബത്തില്‍ പി.കെ. ഇന്ദിരയ്ക്കും മകന്‍ ജയ്‌സണുംകൂടി 91.99 ലക്ഷം രൂപയുടെ 9199 ഷെയറും മുന്‍ എം.ഡി. കെ.പി. രമേശ്കുമാറും മകള്‍ ഫിദയ്ക്കുംകൂടി 99.99 ലക്ഷം രൂപയുടെ 9999 ഷെയറുമാണു നിലവില്‍ ഉള്ളത്.
2021-ല്‍ ബാങ്കില്‍നിന്ന് വിരമിച്ച് റിസോര്‍ട്ടിന്റെ ചെയര്‍പേഴ്‌സണായി പി.കെ. ഇന്ദിര ചുമതലയേല്‍ക്കുമ്പോള്‍ ചുരുങ്ങിയ ഷെയര്‍ മാത്രമുള്ള (2.2 ശതമാനംവരുന്ന 500 ഷെയര്‍) മകന്‍ ജയ്‌സണായിരുന്നു ചെയര്‍മാന്‍. പിന്നീട് അദ്ദേഹത്തിന്റെ നിക്ഷേപത്തില്‍ ഒരുഭാഗം ഇന്ദിരയ്ക്ക് കൈമാറി അവരെ ചെയര്‍പേഴ്‌സണാക്കി ഡയറക്ടര്‍ബോര്‍ഡ് തീരുമാനമെടുത്തു.
2014-ല്‍ അന്നത്തെ എം.ഡി.യായ രമേശ്കുമാര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ ചേര്‍ന്നാണ് ജയ്‌സണിന്റെ നേതൃത്വത്തില്‍ കമ്പനിക്ക് രൂപംകൊടുക്കുന്നത്. പത്തുകോടി ഷെയര്‍ കാപ്പിറ്റല്‍ ആയിരുന്നു ലക്ഷ്യം. നിലവില്‍ 6.6 കോടി രൂപയാണ് നിക്ഷേപമുള്ളത്. ബാങ്കുകളില്‍ 7.35 കോടിയുടെ കടബാധ്യതയുണ്ട്. 48 കിടക്കകളുള്ള സ്ഥാപനത്തില്‍ താത്കാലിക തൊഴിലാളികള്‍ ഉള്‍പ്പെടെ 25 പേരുണ്ട്. മെഡിക്കല്‍ ടൂറിസം എന്നനിലയില്‍ സ്ഥാപനത്തെ വളര്‍ത്തുകയായിരുന്നു ലക്ഷ്യം.
ഇ.പി. ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിര ചെയര്‍പേഴ്‌സണായ ആന്തൂരിലെ വിവാദ വൈദേകം ആയുര്‍വേദ റിസോര്‍ട്ടില്‍ കൂടുതല്‍ ഓഹരി മുന്‍ എം.ഡി. കെ.പി. രമേഷ്‌കുമാറിനും മകള്‍ക്കും. അതേസമയം, വ്യക്തിയെന്ന നിലയില്‍ പി.കെ. ഇന്ദിരയ്ക്കാണ് കൂടുതല്‍ ഓഹരി. കെ.പി. രമേഷ്‌കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥാപനത്തില്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയത് ജയരാജനുമായുള്ള സൗഹൃദംകൊണ്ടാണെന്ന ആരോപണവും പിന്നീട് ഉയര്‍ന്നിരുന്നു. നിലവില്‍ കമ്പനിയെ നിയന്ത്രിക്കുന്നത് ഇ.പി. ജയരാജന്റെ കുടുംബം തന്നെയാണ്. മാസങ്ങള്‍ക്ക് സംസ്ഥാന കമ്മിറ്റിയംഗമായ പി.ജയരാജന്‍ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ സി.പി.എം തെറ്റുതിരുത്തല്‍ നയരേഖ ചര്‍ച്ച ചെയ്യുന്നതിനിടെ കേന്ദ്ര കമ്മിറ്റിയംഗമായ ഇ.പി ജയരാജന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ആയുര്‍വേദ റിസോര്‍ട്ടിനെ കുറിച്ച് ആരോപണമുന്നയിച്ചിരുന്നു. ഇതിന്റെ വിവാദങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ അണയാതെ നില്‍ക്കുന്നതിനിടെയാണ? ? കേന്ദ്ര അന്വേഷണ ഏജന്‍സി കൊച്ചിയില്‍ നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ റെയ്ഡിനിറങ്ങിയത്.












Click it and Unblock the Notifications