Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ എഞ്ചിനിയറിങ് ഉദ്യോഗസ്ഥര്‍ക്ക് വിമര്‍ശനം

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയില്‍ നീങ്ങുന്നതില്‍ കടുത്ത വിമര്‍ശനവുമായി എന്‍ജിനിയറിങ് വിഭാഗം ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി കൗണ്‍സിലര്‍മാര്‍ രംഗത്തെത്തി. കോര്‍പറേഷന്‍ എഞ്ചിനിയറിങ് ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരെയാണ് വിമര്‍ശനവുമായി ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ രംഗത്തെത്തിയത്.

ജനങ്ങളുടെ താല്‍പര്യത്തിനനുസരിച്ചല്ലാതെ ഉദ്യോഗസ്ഥരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ള കാര്യങ്ങള്‍ കോര്‍പറേഷനില്‍ നടക്കുന്നുണ്ടെന്ന് ഭരണകക്ഷി അംഗം വികെ അബ്ദുള്‍ റസാഖ് കുറ്റപ്പെടുത്തിയപ്പോള്‍ എഞ്ചിനിയറിങ് വിഭാഗം ഉദ്യോഗസ്ഥര്‍ ചിലഫയലുകളോട് കാണിക്കുന്ന അമാന്തം അവസാനിപ്പിക്കണമെന്നാണ് പ്രതിപക്ഷത്തെ പ്രദീപനും ചൂണ്ടിക്കാട്ടി.

knr-corporation

എളയാവൂര്‍ ശിശുമന്ദിരത്തിലെ പ്രവൃത്തി തുകയില്‍ ബാക്കിയുള്ള തുക ഉപയോഗിക്കുന്ന അജന്‍ഡചര്‍ച്ചയ്ക്ക് വന്നപ്പോഴാണ് ഭരണ-പ്രതിപക്ഷാംഗങ്ങള്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ആഞ്ഞടിച്ചത്. കൗണ്‍സിലില്‍ എടുക്കുന്ന അജണ്ടകളുടെ ബാഹുല്യം പ്രശ്‌നം സൃഷ്ടിക്കുന്നതായിവികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി കെ രാഗേഷ് ചൂണ്ടിക്കാട്ടി. കോര്‍പറേഷന്റെ ആറ്റടപ്പ അര്‍ബന്‍ ഡയാലിസിസ് സെന്റര്‍ നടത്തിപ്പ് ചുമതല ഏജന്‍സികളെ ഏല്‍പ്പിക്കണമെന്ന സാബിറ ടീച്ചറുടെ അഭിപ്രായത്തോട് പ്രതിപക്ഷം എതിര്‍പ്പ് രേഖപ്പെടുത്തി.

കഴിഞ്ഞ കൗണ്‍സിലില്‍ ഉന്നയിച്ച പയ്യാമ്പലം ശ്മശാനവുമായി ബന്ധപ്പെട്ടകൈക്കൂലി ആരോപണത്തില്‍ നടപടിയുണ്ടാവാത്തതില്‍ പ്രതിഷേധവുമായി വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി കെ രാഗേഷ് സബ്മിഷനിലൂടെരംഗത്തെത്തി. കഴിഞ്ഞ കൗണ്‍സിലില്‍ പയ്യാമ്പലത്തെ ശ്മശാനവുമായി ബന്ധപ്പെട്ട് അഞ്ചരലക്ഷത്തിന്റെ കൈക്കൂലി ആരോപണം പികെ രാഗേഷ് വീണ്ടും ഉന്നയിച്ചു.

വിഷയത്തില്‍ പികെ രാഗേഷിനെ പ്രതിപക്ഷം അനുകൂലിച്ചത് ഭരണപക്ഷത്തെ പ്രകോപിതരാക്കി. തുടര്‍ന്ന് കൗണ്‍സില്‍ യോഗത്തില്‍ അല്‍പസമയം ബഹളം സൃഷ്ടിച്ചു. താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ നടപടിയുണ്ടായില്ലെങ്കില്‍ വിജിലന്‍സിനെ സമീപിക്കുമെന്ന് പി.കെ രാഗേഷ് യോഗത്തില്‍ മുന്നറിയിപ്പു നല്‍കിയപ്പോള്‍ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ എതിര്‍ത്ത് ബഹളം വയ്ക്കുകയായിരുന്നു. അഡ്വ.ടി ഒ മോഹനന്‍, സുരേഷ് ബാബു എളയാവൂര്‍, സിയാദ് തങ്ങള്‍, അഡ്വ. പി കെ അന്‍വര്‍ , അഡ്വ.പി ഇന്ദിര, വികെ ഷൈജു തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+