കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിലെ പരിസ്ഥിതിസമരങ്ങള്‍ സി.പിഎമ്മിന് തീരാതലവേദനയാകുന്നു പഴുതു തേടി പാര്‍ട്ടി

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ജില്ലയില്‍ അണയാതെ കിടക്കുന്ന പരിസ്ഥിതി സമരങ്ങള്‍ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ സിപിഎമ്മിന് തീരാത്തലവേദനയാകുന്നു. പാര്‍ട്ടി ഗ്രാമങ്ങളില്‍ നടക്കുന്ന സമരങ്ങളാണ് ഏറെയും ചൂടുപിടിച്ചു കിടക്കുന്നത്. കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ സുരേഷ് കീഴാറ്റൂരിനെ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കുമെന്ന് തീരുമാനിച്ചിരിക്കെ പരിസ്ഥിതി രാഷ്ട്രീയത്തിനോടൊപ്പം ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കൊനാരുങ്ങുകയാണ് മറ്റു സമാന സംഘടനകളും.

<strong>പെരിയ ഇരട്ടക്കൊലപാതകം: ഒരാള്‍ കൂടി പിടിയില്‍, അറസ്റ്റിലായത് പ്രതികളെ സഹായിച്ച ആളെന്ന്!!</strong>പെരിയ ഇരട്ടക്കൊലപാതകം: ഒരാള്‍ കൂടി പിടിയില്‍, അറസ്റ്റിലായത് പ്രതികളെ സഹായിച്ച ആളെന്ന്!!

കീഴാറ്റൂരിനു പുറമേ പാപ്പിനേശി തുരുത്തി കോളനിയിലൂടെ പോകുന്ന ദേശീയ പാതാ അലൈന്‍മെന്റിനെതിരെ ഇരുന്നൂറിലേറെ കോളനിനിവാസികള്‍ കഴിഞ്ഞ നൂറ്റി അന്‍പതുദിവസത്തോളമായി കുടില്‍ കെട്ടി സമരത്തിലാണ്. പിന്നാക്ക പട്ടിക ജാതി കുടുംബങ്ങളാണ് ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ കുടില്‍കെട്ടി സമരം നടത്തുന്നത്. എന്നാല്‍ ഇതുവരെ ദേശീയ പാതാ അധികൃതരോ, സര്‍ക്കാരോ ഈ വിഷയം പരിഹരിക്കുന്നതിനായി ഇടപെട്ടിട്ടില്ല. പയ്യന്നൂര്‍ കണ്ടങ്കാളിയില്‍ നിര്‍ദിഷ്ട എണ്ണ സംഭരണശാലയ്‌ക്കെതിരെ പാര്‍ട്ടി ശക്തി കേന്ദ്രമായ കണ്ടങ്കാളിയില്‍ ജനകീയ സമരസമിതി പ്രക്ഷോഭത്തിലാണ്.

vayalkili-1543

സുരേഷ് കീഴാറ്റൂരിന്റെ പരിസ്ഥിതി രാഷ്ട്രീയത്തിന് ഇവരും പിന്‍തുണ പ്രഖ്യാപിച്ചേക്കും. ഇതിനെക്കാള്‍ ഗുരുതരമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മടത്ത് ഉള്‍നാടന്‍ ജലഗതാഗതത്തിനായി കുടിയൊഴിപ്പിക്കുന്നവരുടെ സമരം. ഇവരും സര്‍ക്കാരിനെതിരെ കടുത്ത പ്രതിഷേധത്തിലാണ്.ഈ വിഷയത്തില്‍ പാര്‍ട്ടി കോട്ടയായ ധര്‍മടത്ത് വോട്ടു ചോര്‍ച്ചയുണ്ടാകുമെന്ന ആശങ്ക സി പിഎമ്മിനുണ്ട്.

vayalkkili

ഗെയ്ല്‍ പൈപ്പ് ലൈന്‍, പാനൂര്‍ നഗരത്തിലെ റോഡുവികസനത്തിന്റെഭാഗമായുള്ള കുടിയിറക്ക്, കണ്ണൂര്‍-കാസര്‍കോട് ദേശീയ പാതയോരത്തെ കുടിയിറക്ക്, കണ്ണൂര്‍ വിമാനത്താവള ഗ്രീന്‍ഫീല്‍ഡ് റോഡ് തുടങ്ങിയ വിഷയങ്ങളിലും ജനകീയ പ്രതിഷേധം ശക്തമാണ്. ഇത്തരം സമരങ്ങള്‍ ഫലത്തില്‍ സര്‍ക്കാരിനും മുഖ്യഭരണകക്ഷിയായ സി. പി. എമ്മിനെതിരെയായിരിക്കുകയാണ്. ഇൗ പ്രതിഷേധങ്ങളില്‍ നിന്നും വോട്ടുനേടാനുള്ള ശ്രമം വരും ദിനങ്ങളില്‍കോണ്‍ഗ്രസും ബി.ജെ.പിയും നടത്തിയക്കും.

English summary
environment strike make threat to cpim
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X