Get Updates
Get notified of breaking news, exclusive insights, and must-see stories!

പാർട്ടിയിൽ വ്യക്തിപൂജ യില്ല: പിണറായിയ്ക്കുള്ള ക്യാപ്റ്റൻ എന്ന വിശേഷണത്തെ തള്ളി മന്ത്രി ഇപി ജയരാജൻ

കണ്ണൂർ: പാർട്ടിയിൽ വ്യക്തിപൂജയില്ലെന്ന നിലപാടുമായി സിപിഎം പൊളിറ്റ് ബ്യുറോ അംഗം കോടിയേരി ബാലകൃഷ്ണൻ കണ്ണൂർ പ്രസ് ക്ളബ്ബിൽ നടന്ന പോർമുഖം 20 21 തെരഞ്ഞെടുപ്പ് സംവാദപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
വ്യവസായ മന്ത്രിയും കേന്ദ്ര കമ്മിറ്റിയംഗവുമായ ഇ പി ജയരാജൻ്റെ പ്രസ്താവന വ്യക്തിപരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പിൽ ആര് മത്സരിക്കണമോയെന്ന് പാർട്ടിയാണ് തീരുമാനിക്കേണ്ടത്. പാർട്ടി പറഞ്ഞാൽ അനുസരിക്കേണ്ട ബാധ്യത ഓരോരുത്തർക്കുമുണ്ടെന്നും കോടിയേരി പറഞ്ഞു.

മുഖ്യമന്ത്രി നടപാക്കുന്നത് പാർട്ടി എടുത്ത തീരുമാനങ്ങളാണ്.പാർട്ടിയും മുഖ്യമന്ത്രിയും ഒത്തൊരുമയോടു കൂടിയാണ് കഴിഞ്ഞ അഞ്ച് വർഷം മുൻപോട്ട് പോയത്.പാർട്ടി പറയാത്ത ഒരു കാര്യവും അദ്ദേഹം ചെയ്തിട്ടില്ല. പാർട്ടി പിണറായിയെ കേരളത്തിൻ്റെ ക്യാപ്റ്റൻ എന്ന് വിശേഷിപ്പിച്ചിട്ടില്ല.

ep-jayarajan1-1

ചില ആളുകൾ ആണ് അദ്ദേഹത്തിന് ക്യാപ്റ്റൻ എന്ന വിശേഷണം നൽകുന്നതെന്നും, പാർട്ടിക്ക് എല്ലാവരും സഖാക്കളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വരുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് - ബിജെപി അന്തർധാര ശക്തമാണ് ഓരോ ദിവസവും ഓരോ നുണബോംബുകൾ പുറത്തിറക്കുന്നുണ്ടെങ്കിലും എല്ലാം ചീറ്റി പോവുകയാണെന്ന് കോടിയേരി പറഞ്ഞു. ഇക്കൂട്ടർ ബോംബല്ല ആറ്റംബോംബിട്ടാലും ഇടതുപക്ഷത്തിന് ഒന്നും സംഭവിക്കാൻ പോകുന്നില്ല. ഇതൊന്നും ഏശാത്തതിനെ തുടർന്ന് യു.ഡി.എഫും ബി.ജെ.പിയും പുഴിക്കടകത്തിലേക്ക് നീങ്ങുകയാണെന്നും കോടിയേരി പറഞ്ഞു കേരളത്തിൽ കോലീബി സഖ്യം വളരെ നേരത്തെയുള്ള കാര്യമാണ്.

1992ലെ തെരഞ്ഞെടുപ്പിൽ വടകരയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.പി ഉണ്ണികൃഷ്ണനെ തോൽപ്പിക്കാൻ രത്ന സിങ്ങിനെ അവർ സ്ഥാനാർത്ഥികളാക്കി.എന്നാൽ ജനങ്ങൾ ഇതിനെ തോൽപിക്കുകയായിരുന്നു കെജി മാരാർ അദ്ദേഹത്തിൻ്റെ ആത്മകഥയിൽ കോലി ബി സഖ്യത്തെ കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ട ആ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ബിജെപിയെ സഹായിക്കാതെ കബളിപ്പിച്ചുവെന്നും കോടിയേരി പറഞ്ഞു.

ഇപ്പോൾ തലശേരി ഉൾപ്പെടെ ബി.ജെ.പിക്ക് സ്വാധീനമുള്ള മുന്ന് മണ്ഡലങ്ങളിൽ കോൺഗ്രസിനെ സഹായിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. എന്നാൽ തലശേരിയിൽ വൻ ഭൂരിപക്ഷത്തോടെ എൽ.ഡി.എഫ് ജയിക്കും. ഞങ്ങൾ ഭരണ തുടർച്ചയെന്ന് പറയുന്നത് ജനങ്ങളിലുള്ള വിശ്വാസം കൊണ്ടാണ് പാലാ ഉപതെരഞ്ഞെടുപ്പ് മുതൽ എൽ.ഡി.എഫിന് അനുകുലമായാണ് ജനങ്ങൾ ചിന്തിക്കുന്നത് പിന്നീട് വന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും ഈ നേട്ടം ആവർത്തിച്ചു.

സർക്കാർ ചെയ്ത ജനക്ഷേമകരമായ പ്രവൃത്തികളാണ് ജന പിൻതുണ നേടിത്തരുന്നത്.നാലു വർഷം സർക്കാർ പിന്നിട്ടപ്പോൾ എൽ.ഡി.എഫ് തുടർ ഭരണമുണ്ടാകുമെന്ന് ഒരു പ്രമുഖ ചാനൽ സർവേയിലുടെ വെളി'പ്പെടുത്തി. പിന്നീട് വന്ന സർവേകൾ മുഴുവൻ എൽ.ഡി.എഫ് ഭരണ തുടർച്ചയുണ്ടാകുമെന്ന് പറയുകയായിരുന്നു. താൻ സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് മടങ്ങി വരണോമെന്നത് പാർട്ടിയാണ് പറയേണ്ടത്. ആരോഗ്യ പ്രശ്നങ്ങളാൽ ഇപ്പോഴും ചികിത്സയിലാണ് പൊതുപരിപാടികളിൽ സജീവമായി പങ്കെടുക്കാൻ തുടങ്ങിയിട്ടില്ല. ഇപ്പോൾ സംസ്ഥാന നേതൃത്വത്തിൻ്റെ പ്രവർത്തനങ്ങൾ നന്നായി കൂട്ടുത്തരവാദിത്വത്തോടെ നടന്നുപോകുണ്ടെന്നും കോടിയേരി പറഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+