കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വികസന പ്രവർത്തനങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ ഉദ്യോഗസ്ഥൻമാർ അലംഭാവം കാട്ടുന്നു: മന്ത്രി

  • By Desk
Google Oneindia Malayalam News

കണ്ണൂർ: നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുന്നതില്‍ ഉദ്യേഗസ്ഥന്‍മാര്‍ ഗുരുതരമായ അലംഭാവം കാണിക്കുന്നതായി മന്ത്രി ഇ പി ജയരാജന്‍. തില്ലങ്കേരി പഞ്ചായത്തില്‍ പടിക്കച്ചാല്‍ ഗവ. എല്‍പി സ്‌കൂള്‍ കെട്ടിടത്തിന്റെയും നെല്യാട്ടേരിപാലം നിര്‍മ്മാണത്തിന്റെയും ശിലാസ്ഥാപനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് വര്‍ഷം മുമ്പ് ആസ്തിവികസന ഫണ്ടില്‍ നിന്നും തുക അനുവദിച്ചിട്ടും സാങ്കേതികത്വം പറഞ്ഞ് പാലം നിര്‍മ്മാണം നീണ്ടുപോയതിനെ പരാമര്‍ശിച്ചാണ് ഉദ്യേഗസ്ഥരുടെ സാന്നിധ്യത്തില്‍ മന്ത്രി ആക്ഷേപമുയര്‍ത്തിയത്.

ജെവിഎമ്മിനെ ബിജെപിയിൽ ലയിപ്പിക്കാനുളള നീക്കത്തിന് തിരിച്ചടി, എംഎൽഎമാർ കോൺഗ്രസിലേക്ക്!ജെവിഎമ്മിനെ ബിജെപിയിൽ ലയിപ്പിക്കാനുളള നീക്കത്തിന് തിരിച്ചടി, എംഎൽഎമാർ കോൺഗ്രസിലേക്ക്!

സംസ്ഥാനത്ത് ചില വകുപ്പ് ഉദ്യേഗസ്ഥന്‍മാരുടെ സ്വഭാവം മാറ്റാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. നെല്യട്ടേരി നിലവിലുള്ള അപകടാവസ്ഥയിലുള്ള നടപാലത്തിന്് പകരം ഒരു കോടി രൂപ ചെലവില്‍ അഞ്ചര മീറ്റര്‍ വീതിയിലും പതിനൊന്ന് മീറ്റര്‍ നീളത്തിലും ഗതാഗത സൗകര്യമുള്ള പാലമാണ് നിര്‍മ്മിക്കുന്നത്. പിണറായി ഇക്കോസിനാണ് നിര്‍്മ്മാണ ചുമതല. നേരത്തെ പൊതുമരാമത്തിന് കീഴില്‍ നിര്‍മ്മാണം നടത്താനായിരുന്നുതീരുമാനിച്ചിരുന്നതെങ്കിലും പാലത്തിന്റെ ഘടന അനുസരിച്ച് പ്രവർത്തി ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് കാര്യം ചൂണ്ടിക്കാട്ടി ഒഴിവാകുകയും മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് നിര്‍മ്മാണം തദ്ദേശ വകുപ്പിനു കീഴിലുള്ള എല്‍എസ്ജിഡി വിഭാഗം എറ്റെടുക്കുകയുമായിരുന്നു. പടിക്കച്ചാല്‍ ഗവ. എല്‍ പി സ്‌കൂളിന് 26 ലക്ഷം രൂപ ചെലവില്‍ മൂന്ന് ക്ലാസ് മുറികളുള്ള കെട്ടിടമാണ് നിര്‍മ്മിക്കുന്നത്. കെട്ടിടത്തിന് ഒരു നിലകൂടിപണിയുന്നതിന് ആവശ്യമായ ഫണ്ട് അനുവദിക്കുന്ന കാര്യ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

pjayarajan11

പടിക്കച്ചാലില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് പി പി സുഭാഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മാര്‍ഗരറ്റ് ജോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രശാന്തന്‍മുരിക്കോളി, വി കെ കാര്‍ത്ത്യാനി, സി ഷൈമ, പി കെ രാജന്‍, പി കെ ശ്രീധരന്‍, പി വി കാഞ്ചന, എ.കെ.ശങ്കരന്‍, യൂ സി നാരായണന്‍, എന്‍ അനീഷ, എന്‍.മനോജ്, ബ്ലോക്ക് അ്‌സിസ്റ്റന്‍ഡ് എക്‌സിക്യൂട്ടിവ് എജിനിയര്‍ കെ.കെ.പ്രകാശന്‍, പി സുരേഷ്ബാബു, കെ പി പത്മനാഭന്‍, കെ.എ ഷാജി, പി പി ഷൗക്കത്തലി, കെ എച്ച് ഷാനിഫ്, പി.വിജയലക്ഷ്മി, ഇബ്‌നുമഷ്ഹുദ്, കെ.കെ.സിറാജ്, എം.വിശ്രീധരന്‍, പി.തസ്ലിന, എന്നിവര്‍ പ്രസംഗിച്ചു.

English summary
EP Jayarajan against authorities over development project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X