• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

സുധാകരന് ചുട്ട മറുപടിയുമായി മന്ത്രി ഇ.പി.ജയരാജൻ:

  • By Desk

കണ്ണൂർ: ഇതര സംസ്ഥാനങ്ങളിൽ മലയാളികളെയെത്തിക്കുന്ന വിഷയത്തിൽ കെ സുധാകരൻ എംപിക്ക് മറുപടി നൽകി മന്ത്രി ഇ പി ജയരാജൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇതര സംസ്ഥാനങ്ങളിൽ കഴിയുന്ന മലയാളികളെ സർക്കാർ അവഗണിക്കുകയാണെന്ന് കെ സുധാകരൻ ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടി നൽകിക്കൊണ്ടാണ് ഇപി ജയരാജൻ രംഗത്തെത്തിയത്. കണ്ണൂർ കളക്ടറുടെയും മംഗളൂരു അധികൃതരുടെയും സഹായത്തോടെ അവശനായ ഒരാളെ സന്നദ്ധ സേവനത്തിന്റെ ഭാഗമായി കണ്ണുരിലെത്തിച്ചത് മനുഷ്യകടത്താണെന്ന് ചിത്രീകരിച്ച സിപിഎം മാപ്പു പറയണമെന്നായിരുന്നു സുധാകരന്റെ ആവശ്യം എന്നാൽ ഇതിനെതിരെ അതിശക്തമായ ഭാഷയിലാണ് മന്ത്രി ഇ പി ജയരാജൻ പ്രതികരിച്ചത്.

കുളിമുറിയില്‍ വീട്ടമ്മയെ മുഖത്ത് കുത്തി; അക്രമി രക്ഷപ്പെട്ടു, മലപ്പുറത്ത് ബ്ലാക്ക്മാന്‍ ശല്യം

സംസ്ഥാന അതിര്‍ത്തികളിലെ ജാഗ്രത ഒരു തരത്തിലും ദുര്‍ബലമായിക്കൂടെന്നും അങ്ങനെ വന്നാല്‍ അത് വലിയ വിപത്തിലേക്ക് നയിക്കുമെന്നും മന്ത്രി ഇ പി ജയരാജന്‍ മുന്നറിയിപ്പ് നൽകി. കണ്ണൂര്‍ ജില്ലയിലെ ഗ്രാമപഞ്ചായത്ത്, നഗരസഭാ അധ്യക്ഷന്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ജാഗ്രത ദുര്‍ബലപ്പെടുത്താന്‍ പലരും ശ്രമിക്കുന്നുണ്ട്. പാസ് ഉള്ളവരെയും ഇല്ലാത്തവരെയുമെല്ലാം അതിര്‍ത്തികടത്തിക്കൊണ്ടുവരാന്‍ ചിലര്‍ ശ്രമിക്കുന്നു. നാടിനോടും അവരോടുതന്നെയും ചെയ്യുന്ന കടുംകൈയാണിത്. മറ്റ് ചിലര്‍ ബസുകളിലും മറ്റും ആളുകളെ കൊണ്ട് വന്ന് വഴിയില്‍ ഇറക്കിവിടുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതെല്ലാം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന നടപടികളാണ്. അവരുടെ കുടുംബത്തെപ്പോലും അപകടത്തിലേക്ക് തള്ളിവിടുന്നതാണ് ഇതെന്ന് മനസ്സിലാക്കണം.

ചിലര്‍ ഊടുവഴികളിലൂടെയും മറ്റും നടന്നും അതിര്‍ത്തി കടന്ന് വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. നാട്ടിലേക്ക് വരാന്‍ താല്‍പ്പര്യപ്പെടുന്ന എല്ലാ പ്രവാസികള്‍ക്കും വരാനുള്ള സംവിധാനം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. വരുന്ന പ്രവാസികള്‍ക്ക് ആവശ്യമായ ക്വാറന്റൈന്‍, കൊറോണ കെയര്‍ സെന്ററുകള്‍, പരിശോധന സംവിധാനം, ചികിത്സാ സൗകര്യം തുടങ്ങിയവയെല്ലാം ഒരുക്കിയിട്ടുണ്ട്. അതിര്‍ത്തി വഴി അനുവദിക്കുന്ന പാസിന് അനുസരിച്ചാണ് ഈ ക്രമീകരണങ്ങളൊക്കെ ചെയ്യുന്നത്. അതുകൊണ്ടു തന്നെ നിയന്ത്രണങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി മാത്രമേ ആളുകളെ കൊണ്ടുവരാനാകൂ. അനധികൃതമായി അതിര്‍ത്തി കടന്നുവരുന്നത് പരിശോധിക്കാന്‍ പൊലീസ് കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

നാലാംഘട്ട ലോക്ക്ഡൗണ്‍ കാലത്തും മതപരമായ ചടങ്ങുകള്‍, ഉത്സവങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ തുടരേണ്ടതുണ്ടെന്ന് മന്ത്രിഇ പി ജയരാജന്‍ വ്യക്തമാക്കി. വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളും നിശ്ചിത ആളുകളെ മാത്രം പങ്കെടുപ്പിച്ച് വേണം നടത്താന്‍. സാമൂഹ്യ അകലം പാലിക്കുക, ആള്‍ക്കൂട്ടം ഒഴിവാക്കുക തുടങ്ങിയ നിയന്ത്രണങ്ങള്‍ പാലിച്ചേ മതിയാകൂ. ഇതില്‍ അയവു വരുത്തിയാല്‍ സ്ഥിതി കൈവിട്ടുപോകുന്ന നിലയുണ്ടാകും. രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയുള്ള പ്രവര്‍ത്തനങ്ങളേ നമ്മള്‍ നടത്താവൂ. അതേസമയം സാധാരണ ജീവിതവും വ്യാപാരവും സാധ്യമാകുകയും വേണം. എല്ലാ മത സ്ഥാപനങ്ങളും പൊതുജനങ്ങളും നല്ല നിലയിലാണ് സഹകരിക്കുന്നത്. തുടര്‍ന്നും അതുണ്ടാവണം. കടകള്‍ തുറക്കുന്നു എന്നതിനാല്‍ മാര്‍ക്കറ്റുകളില്‍ വലിയ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. ഇക്കാര്യങ്ങളില്‍ പോലീസ് ശ്രദ്ധിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

English summary
EP Jayarajan against K Sudharan over passing boarder without valid pass
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X