സര്‍ക്കാരിന്റെ വികസനം തകര്‍ക്കാന്‍ മേയര്‍ രംഗത്ത് വരുന്നു; വിവാദ പ്രസ്താവനുമയുമായി ഇപി ജയരാജന്‍
കണ്ണൂര്‍: കോണ്‍ഗ്രസ് ഭരിക്കുന്ന കണ്ണാര്‍ കോര്‍പറേന്‍ ഭരണ സമിതിക്കെതിരെയും ഭരണത്തിന് ചുക്കാന്‍ പിടിക്കുന്ന മേയര്‍ ടി ഒ മോഹനനെതിരെയും അതിരൂക്ഷ വിമള്‍ നമുമായി സി.പി.എം നേതാവ് ഇ.പി ജയരാജന്‍. കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടി.ഒ.മോഹനനും ഭരണകക്ഷി പാര്‍ട്ടിയായ കോണ്‍ഗ്രസിനുമെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജന്‍' രംഗത്തെത്തിയത് വിവാദമായിട്ടുണ്ട്.പയ്യാമ്പലത്ത് ശവദാഹത്തിന് കഴിഞ്ഞ എല്‍.ഡി.എഫ് ഭരണസമിതി ഏര്‍പ്പെടുത്തിയ സൗജന്യം പിന്‍വലിച്ച കണ്ണൂര്‍ കോര്‍പ്പറേഷന്‍ നടപടിക്കെതിരെ എല്‍.ഡി.എഫ് കൗണ്‍സിലര്‍ കോര്‍പറേഷന്‍ ഓഫിസിന് മുന്‍പില്‍ നടത്തിയ പ്രതിഷേധ ധര്‍ണ. ഉദ്ഘാടനം ചെയ്യവേയാണ് കോണ്‍ഗ്രസിനെ വികസന മുരടിപ്പുണ്ടാക്കുന്നവരെന്നും ഇതിനായി മുണ്ടും മടക്കി കുത്തി ഗുണ്ടയെപ്പോലെ ഇറങ്ങിയിരിക്കുകയാണ് മേയറെന്നും ഇ പി വിമര്‍ശിച്ചത്.
തദ്ദേശസ്ഥാപനങ്ങളില്‍ ഭരണംരാഷ്ട്രീയപരമാവരുതെന്ന് അറിയാത്തവരാണ് കണ്ണൂര്‍ കോര്‍പറേഷന്‍ ഭരിക്കുന്നത്. ജനങ്ങളുടെ അഭിവൃദ്ധി കണക്കിലെടുത്താവണം. ഭരിക്കേണ്ടതെന്ന് ഇവര്‍ക്കറിയില്ല. രാഷ്ട്രീയ നീക്കങ്ങളാണ് കണ്ണുര്‍ കോര്‍പറേഷന്റെ വികസന മുരടിപ്പിന് കാരണം.ദൗര്‍ഭാഗ്യകരമായ അവസ്ഥയാണ് കണ്ണൂര്‍ കോര്‍പറേഷന്റെത്. കോണ്‍ഗ്രസിന്റ അരണ്ട രാഷ്ട്രീയമാണ് ഭരണത്തില്‍ കാണുന്നതെന്നും ഇ പി ജയരാജന്‍ ആരോപിച്ചു.ഒരു മേയര്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന വികസനം തകര്‍ക്കാന്‍ മുണ്ട് മടക്കിക്കുത്തി ഇറങ്ങുകയാണ്.ഗുണ്ടാ സംഘത്തിന്റെ സിരാകേന്ദ്രമായി കോര്‍പ്പറേഷന്‍ മാറിയിരിക്കുകയാണ് ഇവിടെ ഭരണമല്ല നടക്കുന്നത് തന്‍പോരിമയും ഗുണ്ടായിസവുമാണ്. വികസന പദ്ധതിക്ക് ആരു നടത്തിയാലും ജനങ്ങളുടെ ഗുണത്തിന് വേണ്ടിയുള്ളതാണ്.

അത്അഭിമാനപ്രശ്‌നമായി കാണരുത്. അഹന്തയും ധിക്കാരവും കാണിച്ച് കോണ്‍ഗ്രസിന്റെ പഴയ ഗുണ്ടാ സംസ്‌കാരം കാണിക്കരുതെന്നും ഇ പി ജയരാജന്‍ മുന്നറിയിപ്പു നല്‍കി.പയ്യാമ്പലത്തെ ചരിത്രപ്രധാന്യമുള്ള കേന്ദ്രമായി മാറ്റാനുള്ള ശ്രമമാണ് കോര്‍പറേഷന്‍ നടത്തേണ്ടത്. അല്ലാതെ നേരത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നല്ല കാര്യങ്ങള്‍ ഇല്ലാതാക്കുകയല്ലെന്നും ജയരാജന്‍ പറഞ്ഞു. പ്രതിഷേധ ധര്‍ണയില്‍
സി രവീന്ദ്രന്‍ അധ്യക്ഷനായി, എം പ്രകാശന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.എല്‍.ഡി.എഫ്ജില്ലാ കണ്‍വീനര്‍ കെ പി സഹദേവന്‍, എം പി മുരളി, കോര്‍പറേഷന്‍ കൗണ്‍സിലര്‍മാര്‍ പങ്കെടുത്തു.












Click it and Unblock the Notifications