കണ്ണൂരിൽ നടന്ന ചടയൻ ഗോവിന്ദൻ അനുസ്‌മരണ സമ്മേളനത്തിൽ ഇപി ജയരാജൻ പങ്കെടുത്തില്ല; കാരണം ഇത്
കണ്ണൂർ: സിപിഎമ്മിൽ കേന്ദ്ര കമ്മിറ്റിയംഗമായ ഇപി. ജയരാജന്റെ അസാന്നിദ്ധ്യം വീണ്ടും രാഷ്ട്രീയചർച്ചയാകുന്നു. എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്നും നീക്കം ചെയ്‌തതിനെ തുടർന്ന് നീണ്ട മൗനത്തിലാണ് ഇപി ജയരാജൻ. സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദൻ ചരമദിനാചരണം പയ്യാമ്പലത്ത് സമുചിതമായി ആചരിച്ചുവെങ്കിലും കേന്ദ്ര കമ്മിറ്റിയംഗവും തലമുതിർന്ന നേതാവുമായ ഇപി ജയരാജൻ്റെ അസാന്നിദ്ധ്യം വിവാദമായി.
പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയുംഅനുസ്മരണ സമ്മേളനത്തിൽ മുൻ എൽ.ഡി.എഫ് കൺവീനറും കേന്ദ്ര കമ്മിറ്റിയംഗവുമായ ഇ.പി ജയരാജൻ പങ്കെടുക്കാത്തത് ആരോഗ്യപരമായ കാരണങ്ങളാണെന്നാണ് പാർട്ടി ജില്ലാ നേതൃത്വത്തിൻ്റെ വിശദീകരണം. ഇപി പങ്കെടുക്കുമെന്ന് പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ നേരത്തെ അറിയിച്ചിരുന്നുവെങ്കിലും ഇപി പാപ്പിനിശേരി അരോളിയിലെ വീട്ടിലുണ്ടായിട്ടും പയ്യാമ്പലത്ത് എത്തിയില്ല. ഇപിയുടെ ഇപിയും ഭാര്യാസഹോദരിയും കേന്ദ്ര കമ്മിറ്റിയംഗവുമായ പി.കെ ശ്രീമതിയും പങ്കെടുത്തില്ല. പാർട്ടിയെ ചാഞ്ചാട്ടമില്ലാതെ നയിച്ച നേതാവായിരുന്നു ചടയൻ ഗോവിന്ദനെന്ന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്‌തു കൊണ്ടു പിബി അംഗം എ.വിജയരാഘവൻ പറഞ്ഞു.

സി.പി.എമ്മിനെ ഒറ്റതിരിഞ്ഞ് ഇല്ലതാക്കാൻ കമ്യുണിസ്‌റ്റ് വിരുദ്ധർ രാജ്യത്തും കേരളത്തിലും നടന്നുകൊണ്ടിരിക്കുകയാണ് വർഗീയത ശക്തിപ്പെടുമ്പോൾ അതി സമ്പന്നതയുടെ താൽപര്യം സംരക്ഷിക്കപ്പെടുകയാണെന്നും എ.വിജയരാഘവൻ പറഞ്ഞു.
കാലം സൃഷ്‌ടിച്ച വെല്ലുവിളികൾ തൊഴിലാളി വർഗ രാഷ്ട്രീയം ഉയർത്തി പിടിച്ചു ചടയൻ നയിച്ച പാതയിലൂടെ മുൻപോട്ടു പോകണമെന്നും എ വിജയരാഘവൻ ആവശ്യപ്പെട്ടു. പരിപാടിയിൽ കെ.പിസഹദേവൻ അധ്യക്ഷനായി, എംവി ജയരാജൻ സ്വാഗതം പറഞ്ഞു. ചടയൻ അനുസമരണ സമ്മേളനത്തിന് മുൻപായി എംവി നികേഷ് കുമാർ, ടിവി രാജേഷ്, എൻ ചന്ദ്രൻ ,കെസി ഹരികൃഷ്‌ണൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പുഷ്‌പാർച്ചന നടന്നു.
കേന്ദ്രകമ്മിറ്റിയംഗമായ ഇപി ജയരാജൻ ചടയൻ ഗോവിന്ദൻചരമ ദിനാചരണത്തിൽ പങ്കെടുക്കാത്തത് അസുഖം കാരണം ആയുർവേദ ചികിത്സയിലായതു കൊണ്ടാണെന്നും അദ്ദേഹം ഈ കാര്യം പാർട്ടി ജില്ലാ കമ്മിറ്റിയെ അറിയിച്ചിട്ടുണ്ടെന്നും സിപ.എം ജില്ലാ സെക്രട്ടറി എംവി ജയരാജൻ മാധ്യമപ്രവർത്തകരെ അറിയിച്ചു. ഇപിക്ക് യാതൊരുവിധ അതൃപ്‌തിയുമില്ല. മാധ്യമങ്ങൾ പ്രചരിപിക്കുന്ന രീതിയിൽ ഒരു പ്രശ്‌നവും ഇപിക്കില്ലെന്നും ജയരാജൻ വ്യക്തമാക്കി.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications