Get Updates
Get notified of breaking news, exclusive insights, and must-see stories!

'അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്ക് തൊഴിലിനായി ഏതു രാഷ്ട്രീയ പ്രവര്‍ത്തകനും കത്തു നല്‍കും': ഇ.പി ജയരാജന്‍

കണ്ണൂര്‍: പിന്‍വാതില്‍ നിയമനവിവാദത്തില്‍ തിരുവനന്തപുരം മേയറെ ന്യായീകരിച്ചു കൊണ്ടു എല്‍.ഡി. എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. കണ്ണൂരിലെ ഒരു പൊതുപരിപാടിക്കിടെയാണ് തിരുവനന്തപുരം കോര്‍പറേഷനിലെ കത്തുവിവാദത്തില്‍ മേയറെയും പാര്‍ട്ടി ജില്ലാസെക്രട്ടറി ആനാവൂര്‍ നാഗപ്പനെയും പരോക്ഷമായി ന്യായീകരിച്ചു ഇ.പി ജയരാജന്‍ രംഗത്തുവന്നത്.

ആരോഗ്യപരമായകാരണങ്ങളാല്‍ പൊതുപരിപാടികളില്‍ നിന്നും വിട്ടുനിന്ന ഇ.പി ജയരാജന്‍ കണ്ണൂരില്‍ നടന്ന സഹകരണ പെന്‍ഷന്‍പരിപാടി ഉദഘാടനം ചെയ്തു കൊണ്ടാണ് സജീവമായത്.

epj new

തൊഴിലില്ലാതെ കഴിയുന്ന അഭ്യസ്ഥവിദ്യരായ തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ സമീപിക്കുമ്പോള്‍ഭരിക്കുന്ന ഏത് രാഷ്ടീയ പാര്‍ട്ടിയില്‍പ്പെട്ടവരാണ് കത്ത് നല്‍കാത്തതെന്നും ഇ.പി ജയരാജന്‍ ചോദിച്ചു.

ആകാശം ഇരുട്ടത്ത് തപ്പീട്ട് കാര്യമില്ല. പൊതുജനങ്ങള്‍ക്കിടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്നഎല്ലാ രാഷ്ടീയ പാര്‍ട്ടിക്കാരും ചെയ്യുന്ന കാര്യമാണ് കത്ത് കൊടുക്കുന്നതെന്നും അത് ഒരു വിവാദമാക്കേണ്ട വിഷയമല്ലെന്നും ഏതൊക്കെ നേതാക്കളുടെ അടുത്ത് ഒരു തൊഴിലിനുള്ള ശുപാര്‍ശ കത്തി നായി ചെറുപ്പക്കാര്‍ ചെല്ലുന്നുണ്ട്. എത്ര പേര്‍ എന്നെ കാണാന്‍ ദിവസവും വരാറുണ്ട്. എന്നാല്‍ ഞാന്‍ കത്ത് കൊടുക്കാറില്ല പകരം അവരെ കാര്യങ്ങാം ധരിപ്പിച്ച് വിടാറാണ് ചെയ്യാറെന്ന്ജയരാജന്‍ പറഞ്ഞു.

പൊതു പ്രവര്‍ത്തകരെ സമീപിച്ച് ഒരു കാര്യം ആവശ്യപ്പെട്ടാല്‍ അത് ചെയ്ത് കൊടുത്തില്ലെങ്കില്‍ സ്വന്തം പാര്‍ട്ടിയില്‍പ്പെപ്പെട്ടവരായാലോ എതിര്‍പക്ഷത്തുള്ളവരായാലും എന്നാല്‍ ഞങ്ങള്‍ക്ക് പിന്നെ കാണാമെന്നായിരിക്കും മറുപടി. അത് അടുത്ത തിരഞ്ഞെടുപ്പില്‍ അവരും ചിലപ്പോള്‍ അവരുടെ ഏറ്റവും അടുത്തവരും പ്രകടിപ്പിച്ചിരിക്കും.അത് കൊണ്ട് അത്തരം ആവശ്യങ്ങള്‍ക്കായി വരുന്നവരെ ഒരു രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ഒഴിവാക്കാറില്ല.

തിരുവനന്തപുരത്തെ കത്ത് വിവാദത്തെ മുന്‍നിര്‍ത്തി ജയരാജന്‍ പറഞ്ഞു.പെന്‍ഷന്‍കാരുടെ പ്രശ്‌നങ്ങള്‍ നിങ്ങള്‍ ഒന്നിച്ച് ചര്‍ച്ച നടത്തി സര്‍ക്കാറിന്റെ മുന്നില്‍ അവതരിപ്പിച്ചാല്‍ അനുകൂലമായ നിലപാട് സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുമെന്നാണ് തന്റെ പ്രതീക്ഷയെന്നും കേരള കോ-ഒപ്പറേറ്റീവ് സര്‍വ്വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ രജത ജൂബിലി സമ്മേളനം ദിനേശ് ഓഡിറ്റോറിയത്തില്‍ ഉല്‍ഘാടനം ചെയ്ത് കൊണ്ട് ഇ.പി ജയരാജന്‍ ജയരാജന്‍ പറഞ്ഞു.

സംസ്ഥാന സിക്രട്ടറി കെ.വി.വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. സി ക്രട്ടറി ഇ.സേതുമാധവന്‍, സി.വി.കുഞ്ഞികൃഷ്ണന്‍,മണ്ണയാട് ബാലക്ഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.തുടര്‍ന്നര വൈകുന്നേരം നടന്ന സുഹൃദ് സമ്മേളനം രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ ഉല്‍ഘാടനം ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+