Get Updates
Get notified of breaking news, exclusive insights, and must-see stories!

സുധാകരൻ പറഞ്ഞതാണോ പ്രസിദ്ധീകരിച്ചതെന്ന് മനോരമ വ്യക്തമാക്കണം;സുധാകരന് മാനസിക തകരാറെന്നും ഇപി ജയരാജന്‍

കണ്ണൂര്‍: കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനെതിരെ അതിരൂക്ഷമായി മുൻ മന്ത്രി ഇപി ജയരാജൻ.തരംതാണ വിമര്‍ശനം നടത്തുന്ന കെ. പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന് മാനസിക തകരാറുണ്ടെന്ന് സി.പി. എം കേന്ദ്രകമ്മിറ്റിയംഗം കൂടിയായ ഇ.പി ജയരാജന്‍ കുറ്റപ്പെടുത്തി.കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുധാകരന്‍ പറയാത്ത കാര്യമാണോ മനോരമ പ്രസിദ്ധീകരിച്ചത്. എങ്കില്‍ ഈക്കാര്യം മനോരമ വ്യക്തമാക്കണം. ഹൈദരബാദ് പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞു മടങ്ങുമ്പോള്‍ ആന്ധ്രാപ്രദേശില്‍വച്ചു തന്നെ വെടിവച്ചത് സുധാകരന്‍ പറഞ്ഞിട്ടു തന്നെയായിരുന്നു.
ഇതിനുശേഷം തന്നെ വെടിവച്ച കേസിലെ പ്രതിയെ സംരക്ഷിക്കുന്നത് സുധാകരന്‍ തന്നെയായിരുന്നു. താനായിരുന്നില്ല മറ്റൊരു കംപാര്‍ട്ടുമെന്റിലായിരുന്ന പിണറായിയായിരുന്നു ലക്ഷ്യം. ക്വട്ടേഷന്‍ സംഘവും കൊലപാതകവുമായി നടന്ന ആളെ എങ്ങനെയാണ് കെ.പി.സി.സി പ്രസിഡന്റാക്കിയതെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

14-1476438151-epjaya

കണ്ണൂര്‍ നഗരത്തിലെ നാല്‍ക്കവലയിലുള്ള ഹോട്ടലാണ് സേവ്‌റി. നട്ടുച്ചസമയത്ത് സുധാകരന്റെ നേതൃത്വത്തില്‍ അതിനകത്ത് ബോംബെറിഞ്ഞതിനാലാണ് ഭക്ഷണം വിളമ്പുകയായിരുന്ന നാണു മരിച്ചതെന്നും ഇ.പി ജയരാജന്‍ ആരോപിച്ചു. ഇതിനിടെ യോഗ്യതയില്ലാത്ത പദവിയിലിരിക്കുന്നതിന്റെ സ്ഥലജലവിഭ്രാന്തിയാണ് സുധാകരനെന്ന് സി.പി. എം കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി ജയരാജനും ആരോപിച്ചു. അനാവശ്യമായി മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കെ.സുധാകരന്‍ വെറുതെ വടികൊടുത്ത് അടിവാങ്ങുകയാണ്.സുധാകരന്‍ ക്രിമിനലാണെന്ന് നേരത്തെ പറഞ്ഞത് ഞങ്ങളല്ല കോണ്‍ഗ്രസുകാര്‍ തന്നെയാണ്.സ്വന്തം പാര്‍ട്ടിക്കാരെ പോലും സുധാകരന്‍ വെറുതെ വിട്ടിട്ടില്ലെന്നും എം.വി ജയരാജന്‍ ആരോപിച്ചു.

Recommended Video

cmsvideo
    K SUDHAKARAN AGAINST PINARAYI VIJAYAN

    ഡി.സി.സി ജനറല്‍ സെക്രട്ടറിയായ പുഷ്പരാജിന്റെ കാലൊടിച്ചത് സുധാകരന്റെ നേതൃത്വത്തിലുള്ള സംഘമാണ്. സുധാകരനെ ക്രിമിനലെന്നു കോണ്‍ഗ്രസ് നേതാവ് പി.രാമകൃഷ്ണനാണ് വിശേഷിപ്പിച്ചത്. തനിക്കെതിരെ സംസാരിക്കുന്നവരെ അരിഞ്ഞുവീഴ്ത്തുന്ന രാഷ്ട്രീയ ക്രിമിനലാണ് കെ.സുധാകരനെന്ന് എം.വി ജയരാജന്‍ ആരോപിച്ചു. കെ. കരുണാകരന്റെ പേരില്‍ ട്രസ്റ്റുണ്ടാക്കി ചിറക്കല്‍ സ്‌കൂള്‍ ഏറ്റെടുക്കാനാണെന്ന് പറഞ്ഞ് കോടികളാണ് പിരിച്ചത്. സുധാകരന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അദ്ദേഹത്തിന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തല്‍ ഏറെ ഗൗരവകരമാണെന്ന് എം.വി ജയരാജന്‍ പറഞ്ഞു. ഈ വിഷയത്തില്‍ വിജിലന്‍സിന് പരാതി നല്‍കിയിട്ടുണ്ട്. ഈക്കാര്യങ്ങള്‍ അന്വേഷിച്ചാല്‍ സുധാകരന്റെ കൂടുതല്‍ സാമ്പത്തിക ഇടപാടുകള്‍ പുറത്തുവരുമെന്നും എം.വി ജയരാജന്‍ പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+