Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇപി ജയരാജന്റെ വിവാദ ആത്മകഥ; പകർപ്പെഴുത്ത് നടത്തിയ മാധ്യമപ്രവർത്തകന്റെ പങ്ക് പാർട്ടി അന്വേഷിക്കുന്നു

കണ്ണൂർ : ഇപി ജയരാജന്റെ വിവാദ ആത്മകഥയിലെ പ്രസക്ത ഭാഗങ്ങൾ പുറത്തുവന്ന വിഷയത്തിൽ പാർട്ടി സംസ്ഥാന നേതൃത്വം അന്വേഷണം നടത്തും. കണ്ണുരിലെ ദേശാഭിമാനി ലേഖകനെതിരെയാണ് പാർട്ടി അന്വേഷണം നടത്തുക. പാർട്ടി പത്രത്തിലെ സീനിയർ റിപ്പോർട്ടറായ ഇദ്ദേഹം ഏറെക്കാലമായി കണ്ണൂരിൽ ജോലി ചെയ്‌തു വരികയാണ്. തന്റെ അതീവ വിശ്വസ്തനായ ഇദ്ദേഹത്തെയാണ് ഇപി ജയരാജൻ ആത്മകഥ കേട്ടെഴുതാൻ നിയോഗിച്ചത്.

പയ്യന്നൂർ സ്വദേശിയായ ഇദ്ദേഹം പികെ ശ്രീമതി ആരോഗ്യ മന്ത്രിയായിരുന്ന കാലത്ത് അവരുടെ പേഴ്‌സണൽ സ്റ്റാഫിൽ അംഗമായിരുന്നു. ആത്മകഥ പ്രസിദ്ധീകരിക്കുന്നതിന് ഇപി ജയരാജനുമായി ഡിസി ബുക്‌സ് യാതൊരു കരാറും ഉണ്ടാക്കിയിരുന്നില്ല. കരാറില്ലാതെ പുസ്‌തകത്തിന് പേർ നൽകുകയും അതിന്റെ കവർ അവർ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തു. ഇതാണ് ഇപി ജയരാജനെ പ്രകോപിപ്പിച്ചത്.

epjayarajanissue

പുസ്‌തകം മാതൃഭുമി ബുക്‌സിന് നൽകാനായിരുന്നു ഇപി ജയരാജന് താൽപര്യം. മാത്രമല്ല ഇപി ജയരാജനെ അധിക്ഷേപിക്കാൻ വലതുപക്ഷ മാധ്യമങ്ങൾ നിരന്തരം ഉപയോഗിക്കുന്ന അദ്ദേഹത്തിൻ്റെ പ്രസംഗത്തിലെ മുൻ പ്രയോഗമായ കട്ടൻ ചായയും പരിപ്പുവടയുമെന്ന പ്രയോഗമാണ് പുസ്തകത്തിന് ടൈറ്റിലായി നൽകിയിരിക്കുന്നത്. തന്റെ ആത്മകഥയ്ക്ക് ഈ ടൈറ്റിൽ നൽകിയത് ബോധപൂർവ്വം അധിക്ഷേപിക്കാനാണെന്ന് ഡിസി ബുക്ക് സിന് അയച്ച വക്കീൽ നോട്ടിസിൽ ജയരാജൻ ആരോപിക്കുന്നുണ്ട്.

കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവിൻ്റെയും ആത്മകഥയ്ക്ക് ഇങ്ങനെയൊരു അധിക്ഷേപകരമായ തലക്കെട്ട് നൽകിയിട്ടില്ലെന്ന് അദ്ദേഹം ആരോപിക്കുന്നു. രണ്ട് മാസം മുൻപ് ആത്മകഥയുടെ പിഡിഎഫ് ദേശാഭിമാനി ലേഖകൻ ഡിസി ബുക്‌സിന് പിഡിഎഫായി അയച്ചു കൊടുത്തിരുന്നു. അതിൽ വിവാദ പരാമർശങ്ങളുള്ള അധ്യായങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നാണ് വിവരം. എന്നാൽ അതിനു ശേഷം അയച്ച ഭാഗങ്ങളാണ് ഇപ്പോൾ രാഷ്ട്രീയവിവാദമായി മാറിയിരിക്കുന്നത്.

പുസ്‌തകത്തിന് വിൽപ്പന കൂട്ടാൻ വിവാദ പരാമർശങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയത് കോട്ടയത്ത് ജോലി ചെയ്യുന്ന ഒരു ജീവനക്കാരനാണെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം പുസ്തകം പ്രസിദ്ധികരിക്കുമെന്ന് സോഷ്യൽ മീഡിയയിലൂടെ അറിയിപ്പ് നൽകിയതും ഈ ജീവനക്കാരനാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

ഉപതെരഞ്ഞെടുപ്പ് ദിവസം ഈക്കാര്യം മാധ്യമങ്ങൾ വലിയ വാർത്തയാക്കി ആഘോഷിച്ചതോടെ സിപിഎം പ്രതിരോധത്തിലാവുകയും ചെയ്‌തു. പുസ്‌തകത്തിലൂടെ പുറത്തുവന്ന വിവാദ പരാമർശങ്ങൾ ഇപി ജയരാജൻ നിഷേധിച്ചതിനാൽ സിപിഎം നേതൃത്വം നിലവിൽ അദ്ദേഹത്തിനാപ്പമാണ്. എന്നാൽ സംഭവത്തിൽ സമഗ്രമായ അന്വേഷണം ജയരാജൻ ഡിജിപിക്ക് പരാതി നൽകിയതിനാൽ പോലീസ് നടത്തിയേക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+