Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറളം ഫാമിലെ കാട്ടാനകളെ തുരത്തല്‍; ഒന്നാം ദിനം വിജയമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍

കണ്ണൂര്‍: ആറളം ഫാമിലെ കാട്ടാനകളെ തുരത്തല്‍ പദ്ധതിയായ ഓപ്പറേഷന്‍ എലിഫന്റ്സ് ആദ്യ ദിവസം വിജയം. ഫാമില്‍ തമ്പടിച്ചു കിടക്കുന്ന കാട്ടാനകളെ തുരത്തല്‍ ഞായറാഴ്ച രാവിലെ ഏഴു മണിയോടെ ആരംഭിച്ചു. രണ്ട് ഘട്ടങ്ങളായി തിരിച്ച് നടക്കുന്ന ദൗത്യത്തില്‍ ആദ്യ ദിവസം പുനരധിവാസ മേഖലയില്‍ വിവിധ ഇടങ്ങളിലായി തമ്പടിച്ചു കിടന്നിരുന്ന കാട്ടാനകളെ തുരത്തി കാട് കയറ്റാനുള്ള ശ്രമമാണ് നടന്നത്.

ഇതിന്റെ മുന്നോടിയായി ഫാം പ്രദേശത്ത് 144 നിയമ പ്രകാരം സബ് കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഫാമിലും പുനരധിവാസ മേഖലയിലും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പുറത്തിറങ്ങരുതെന്നും നിര്‍ദേശിച്ചതോടൊപ്പം ആദിവാസി പുനരധിവാസ മിഷന്‍ അധികൃതര്‍ ശനിയാഴ്ച മൈക്ക് പ്രചാരണവും നടത്തിയിരുന്നു. തളിപ്പറമ്പ് റേഞ്ചില്‍ നിന്നടക്കമുള്ള ആര്‍ ആര്‍ ടി അംഗങ്ങള്‍, ആറളം ഫാമിലെ സെക്യൂരിറ്റി സ്റ്റാഫ് അംഗങ്ങള്‍, ടിആര്‍ഡിഎം, ആരോഗ്യവകുപ്പ് എന്നിവരടങ്ങുന്ന നാല്‍പ്പതോളം വരുന്ന സംഘങ്ങള്‍ രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു ദൗത്യം ആരംഭിച്ചത്.

kannur

ആറളം ഫാം സ്‌കൂളിന് സമീപം കാടു നിറഞ്ഞ പ്രദേശങ്ങളില്‍ തമ്പടിച്ചു കിടന്ന ആനകളെ കണ്ടെത്താനുള്ള ശ്രമമാണ് ആദ്യം തുടങ്ങിയത്. മേഖലയില്‍ ആനകളെ കണ്ടെത്തിയതോടെ പടക്കം പൊട്ടിച്ചും, മരം വെട്ട് യന്ത്രങ്ങളും മറ്റും ഉപയോഗിച്ച് ശബ്ദമുണ്ടാക്കിയും മറ്റും ഇരു സംഘങ്ങളും ആനകളെ അടുപ്പിക്കാനുള്ള ശ്രമം ആരംഭിച്ചു. ഇതിനിടയില്‍ രണ്ട് കുട്ടികളടക്കം മൂന്നാനകള്‍ വളയംചാല്‍ - കീഴ്പ്പള്ളി റോഡ് മുറിച്ചുകടന്ന് കോട്ടപ്പാറ മേഖലയിലേക്ക് കടന്നു.

കോട്ടപ്പാറ മേഖലയിലെത്തിയ അഞ്ചിലേറെ ആനകളെ വൈകുന്നേരത്തോടെ ദൗത്യസംഘം വനത്തിലേക്ക് കടത്തി വിട്ടു. വനാതിര്‍ത്തിയില്‍ വനം വകുപ്പ് 10 ദിവസം കൊണ്ട് വൈദ്യുത വേലി സ്ഥാപിച്ചതോടെയാണ് ഫാമിലെ വിവിധയിടങ്ങളില്‍ തമ്പടിച്ചു കിടക്കുന്ന ആനകളെ വനത്തിലേക്ക് തുരത്തി വിടാനുള്ള ശ്രമം തുടങ്ങിയത്. കാട്ടാനകളെ തുരത്തുന്നതിനു പരിശീലനം സിദ്ധിച്ച വനം വകുപ്പിലെ ജീവനക്കാരാണ് ദൗത്യത്തിന്റെ മുന്‍നിരയില്‍ ഉള്ളത്.

ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണവും നടന്നു വരുന്നുണ്ട്. ഫാമിന്റെ കൃഷിയിടത്തില്‍ മാത്രം നാല്‍പ്പതിലേറെ ആനകള്‍ ഉണ്ടെന്നാണ് അനുമാനം. പുനരധിവാസ മേഖലയിലെ ആനകളെ മുഴുവന്‍ കാട് കടത്തി വിട്ട ശേഷമാണ് രണ്ടാം ഘട്ടം എന്ന നിലയില്‍ ഇവയെ മുഴുവന്‍ കാടു കയറ്റുക. അടുത്ത ദിവസങ്ങളില്‍ ഉച്ചക്ക് ശേഷം നാലു മണിയോടെ ദൗത്യം തുടരുമെങ്കിലും ലീവ് ദിവസങ്ങള്‍ വരുന്ന 8,9,10 തീയതികളിലാണ് രണ്ടാം ഘട്ടം നടപ്പിലാക്കുക.

കൊട്ടിയൂര്‍ റെയിഞ്ചര്‍ സുധീര്‍ നേരോത്ത്, ആറളം അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി. പ്രസാദ്, വനം ആര്‍ആര്‍ടി ഡെപ്യൂട്ടി റെയിഞ്ചര്‍ എം. ഷൈനി കുമാര്‍, ഇരിട്ടി ഡെപ്യൂട്ടി റേഞ്ചര്‍ കെ. ജിജില്‍, ഫാം അഡ്മിനിസ്ട്രേറ്റര്‍ പികെ നിതീഷ്, ടിആര്‍ഡിഎം സൈറ്റ് മാനേജര്‍ സി. ഷൈജു എന്നിവര്‍ ദൗത്യത്തിന് നേതൃത്വം നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+