കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പെട്രോള്‍ മാക്‌സിന്റെ വെളിച്ചത്തില്‍ പാടിയ മൂസാക്കയെന്ന സുല്‍ത്താന്‍.... മറഞ്ഞത് മാപ്പിള പാട്ടിലെ ജീവിതശബ്ദം, സംഗീത ലോകത്തേയ്ക്ക് സാധാരണക്കാരില്‍ സാധരണക്കാരെ വരെ ആനയിക്കുന്ന ഒരു സംസ്‌ക്കാരം മുന്നോട്ടുവെച്ച കലാകാരൻ...

  • By Desk
Google Oneindia Malayalam News

തലശ്ശേരി: വടക്കെ മലബാറിലെ മാപ്പിളപ്പാട്ടുകള്‍ക്ക് തനതു ശൈലിയിലൂടെ ആസ്വാദക മനസുകളില്‍ സ്ഥാനമൊരുക്കിയ ഗായകന്‍ എരഞ്ഞോളി മൂസ (75) വിടവാങ്ങി. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കണ്ണൂരിലെ വീട്ടില്‍ വച്ചാണ് മരണം. അസുഖം മൂര്‍ച്ഛിതിനെ തുടര്‍ന്ന് അവസാനകാലത്ത് അദ്ദേഹത്തിന് ശബ്ദം നഷ്ടമായ അവസ്ഥയിലായിരുന്നു.

<strong><br> ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് രാംമാധവ്, എന്‍ഡിഎ പാര്‍ട്ടികള്‍ സഹായിക്കേണ്ടി വരും!!</strong>
ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് രാംമാധവ്, എന്‍ഡിഎ പാര്‍ട്ടികള്‍ സഹായിക്കേണ്ടി വരും!!

ഒരുമാസത്തോളമായി കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ ആഴ്ച ചികിത്സ വീട്ടിലേക്ക് മാറുകയായിരുന്നു. മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച അദ്ദേഹത്തെ മാപ്പിളപ്പാട്ടിന്റെ സുല്‍ത്താന്‍ എന്നാണ് സംഗീത ലോകം വാഴ്ത്തിയത്. കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിക്കടുത്തുള്ള എരഞ്ഞോളിയില്‍ 1940 മാര്‍ച്ച് 18നായിരുന്നു ജനനം.

Moosa

തലശ്ശേരിയുടെ സായാനങ്ങളെ മാപ്പിളപ്പാട്ടിന്റെ സര്‍ഗവസന്തം തീര്‍ത്ത് ആസ്വാദകരുടെ മനം കവര്‍ന്ന എരഞ്ഞോളി മൂസ മാപ്പിളപ്പാട്ടെന്ന മലബാറിന്റെ ഗാന ശാഖക്ക് ഒരു പുതിയ ദിശാബോധം തീര്‍ത്ത അനുഗ്രഹിതനായ കലാകാരന്‍ ആയിരുന്നു. കല്യാണ വീടുകളില്‍ പെട്രേമാക്‌സിന്റെ ഇരുണ്ട വെളിച്ചത്തില്‍ പാടി തുടങ്ങിയ എരഞ്ഞോളി മൂസ ഗള്‍ഫ് നാടുകളില്‍ ഏറ്റവും കൂടൂതല്‍ സ്‌റ്റേജ് ഷോ അവതരിപ്പിച്ച മാപ്പിളപ്പാട്ട് ഗായകനാണ്.

കഷ്ടപ്പാടുകള്‍ക്കിടയില്‍ നിന്ന് അറിയപ്പെടുന്ന ഗായകനായി മാറിയ അദ്ദേഹം ഫോക്‌ലോര്‍ അക്കാദമി വൈസ് ചെയര്‍മാനുമാണ്. അസുഖബാധിതനായ മൂസാക്കയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ആസ്വാദകരായ പലരും മൂസാക്കയെ വസതിയിലെത്തി സന്ദര്‍ശിച്ചിരുന്നു. കേരളമൊട്ടുക്കും പ്രത്യേകിച്ച് മലബാറില്‍ മാപ്പിളപ്പാട്ടിനെ ജനപ്രീയനാക്കിയ ഗായകന്റെ വിയോഗത്തില്‍ അനുശോചന പ്രവാഹം തുടരുകയാണ്.

എരഞ്ഞോളി മൂസയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. മാപ്പിളപ്പാട്ട് ജനകീയമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഗായകനായിരുന്നു എരഞ്ഞോളി മൂസയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗള്‍ഫ് നാടുകളില്‍ അവതരിപ്പിച്ച സ്റ്റേജ് പരിപാടികളിലൂടെ മാപ്പിളപ്പാട്ടിന്റെ പെരുമ ഇന്ത്യയ്ക്ക് പുറത്തും എത്തിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. വളരെ എളിയ നിലയില്‍ നിന്ന് സ്വപ്രയത്‌നം കൊണ്ട് സംഗീത രംഗത്ത് ഉയര്‍ന്നുവന്ന കലാകാരനായിരുന്നു മൂസയെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

സംഗീത ലോകത്തേയ്ക്ക് സാധാരണക്കാരില്‍ സാധരണക്കാരെ വരെ ആനയിക്കുന്ന ഒരു സംസ്‌ക്കാരം അദ്ദേഹം മുന്നോട്ടുവച്ചു. മാപ്പിളപ്പാട്ട് കലയെ ആസ്വാദനത്തിന്റെ പുതിയ തലങ്ങളിലേക്ക് എത്തിക്കുന്നതിന് അദ്ദേഹം വലിയ സംഭാവനകള്‍ നല്‍കിയെന്നും മുഖ്യമന്ത്രി തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

English summary
Eranholu Moosa passed away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X