കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗന്ധര്‍വഗായകന്‍ സ്വര്‍ഗവാതില്‍ കടന്നുപോയി... മൂസാക്കയില്ലാത്ത ആദ്യ പെരുന്നാളില്‍ വിതുമ്പി കുടുംബം

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: മാപ്പിളപ്പാട്ടിന്റെ തേനൂറും ഇശലിലൂടെ ലോകത്തെ ആനന്ദത്തിലാറാടിച്ച എരഞ്ഞോളി മൂസയില്ലാതെ വന്നെത്തിയ ആദ്യപെരുന്നാളില്‍ ആ ഓര്‍മകള്‍ക്കു മുന്‍പില്‍ വിതുമ്പുകയാണ് കുടുംബം. വിട പറഞ്ഞിട്ട് മാസം ഒന്നുതികയും മുന്‍പെ മൂസാക്ക ആടിപാടി ആഘോഷിച്ച പെരുന്നാള്‍ ദിനം വീണ്ടുമെത്തി. എന്നാല്‍ ആ പാട്ടും വിളിയുമില്ലെന്ന് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും പൊ്‌രുത്തപ്പെടാനാവുന്നില്ല മൂസയുടെ കുടുംബത്തിന്.

<strong><br> എആർ റഹ്മാൻ വരെ ട്രോളിത്തുടങ്ങി, അതും കേന്ദ്ര സർക്കാരിനെ, ട്വിറ്ററിൽ ചർച്ചയായി റഹ്മാന്റെ ട്വീറ്റുകൾ!</strong>
എആർ റഹ്മാൻ വരെ ട്രോളിത്തുടങ്ങി, അതും കേന്ദ്ര സർക്കാരിനെ, ട്വിറ്ററിൽ ചർച്ചയായി റഹ്മാന്റെ ട്വീറ്റുകൾ!

എരഞ്ഞോളി മൂസയെന്ന വടക്കെ മലബാറിന്റെ ഇതിഹാസമായ മാപ്പിള പാട്ട് ഗായകന്റെ വേര്‍പാടില്‍ നിന്നു ഇതുവരെ കുടുംബം മുക്തമായിട്ടില്ല. ''പെരുന്നാള്‍ ദിവസം ഉപ്പ വിദേശ രാജ്യത്തായിരിക്കും. നാട്ടിലില്ലെങ്കിലും കുടുംബത്തിലെ എല്ലാവരെയും പെരുന്നാള്‍ വിശേഷങ്ങള്‍ ഫോണില്‍ വിളിച്ചന്വേഷിക്കും. ഇത്തവണ ആഘോഷങ്ങള്‍ ഒന്നുമില്ലെങ്കിലും ഉപ്പയുടെ വേര്‍പാട് മറക്കാന്‍ പറ്റാത്തതാണ്, പെരുന്നാള്‍ വിഭവങ്ങളും വസ്ത്രങ്ങളെ പറ്റിയും ഉപ്പയ്ക്ക് അറിയാന്‍ കൂടുതല്‍ താല്‍പര്യം കാണിക്കുമെന്ന് തലശ്ശേരി അയിശു മന്‍സിലിലെ താമസിക്കുന്ന മക്കളുടെ വാക്കുകള്‍''.

Eranjoli moosas family

കഴിഞ്ഞ പെരുന്നാള്‍ സമയത്തായിരുന്നു ആദ്യമായി അദ്ദേഹത്തെ ശ്വാസകോശ സംബന്ധമായുള്ളരോഗം കാരണം കിടപ്പിലാകുന്നത്. എല്ലാവരും ഒരുമിച്ചു പെരുന്നാള്‍ ആഘോഷിക്കണമെന്ന മോഹം അന്നും നടന്നില്ല. ഇത്തവണത്തെ ചെറിയ പെരുന്നാള്‍ കുടുംബത്തോടൊപ്പമാണെന്ന് മരിക്കുന്നതിനു ദിവസങ്ങള്‍ മുന്‍പ് വരെ മൂസക്ക മക്കളോടും പേരകുട്ടികളോടും പറഞ്ഞിരുന്നു.

ഉപ്പയുടെ ആഗ്രഹം നടക്കാതെ പോയതിലുള്ള വിഷമം കുടുംബത്തിനു ഇന്നത്തെ ചെറിയപെരുന്നാള്‍ ദിവസത്തിനുണ്ട്. ഉപ്പയുടെ മരണശേഷമാണ് അദ്ദേഹത്തെ കൂടുതല്‍ അറിയാന്‍ കഴിഞ്ഞതെന്ന് മകന്‍ നസീര്‍ പറയുന്നു. ഉപ്പയുടെ കൂടുതല്‍ നന്മ നിറഞ്ഞ കാര്യങ്ങള്‍ മരണത്തിനു ശേഷമാണ് അറിയാന്‍ കഴിയുന്നതെന്ന് ശബ്ദമിടറിക്കൊണ്ട് നസീര്‍ ഓര്‍ത്തു. തന്റെ കുട്ടിക്കാലത്ത് ഉപ്പ സ്റ്റേജ് പരിപാടികളുടെ തിരക്കിലായിരിക്കും. അന്ന് പെരുന്നാള്‍ ദിവസങ്ങളില്‍ ഒത്തുകൂടാന്‍ ഉപ്പയെ കിട്ടാറില്ലെന്നും മകന്‍ അനുസ്മരിച്ചു.

English summary
Eranjoli Moosa's family Eid celebration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X