മന്ത്രിയും എംഎല്‍എയും ചേർന്ന് എരഞ്ഞോളി പാലം സ്‌കൂട്ടര്‍ ഓടിച്ചു ഉദ്ഘാടനം ചെയ്തു
തലശേരി: എ ഞ്ഞോളി പഴയപാലത്തിന് സമാന്തരമായി നിര്‍മ്മിച്ച പുതിയ പാലം യാത്രക്കാര്‍ക്കായി മന്ത്രി മുഹമ്മദ് റിയാസും തലശേരി മണ്ഡലം എം. എല്‍. എ എ. എന്‍ ഷംസീറും സ്‌കൂട്ടര്‍ ഓടിച്ചു കൊണ്ടു തുറന്നു കൊടുത്തു. പാലത്തിന്റെ പ്രവേശന കവാടത്തില്‍ നിന്നും നാടമുറിച്ച് ഉദ്ഘാടനം ചെയ്തതിനു ശേഷമാണ് മന്ത്രി ഒരറ്റത്തു നിന്നും പാലത്തിന്റെ മറ്റേയറ്റത്തേക്ക് സ്‌കൂട്ടര്‍ ഓടിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തത്. കോ വിഡ് പ്രോട്ടോകോള്‍ പാലിച്ച് വിപുലമായ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കിയിരുന്നു.
മന്ത്രിയോടൊപ്പം എ എന്‍ ഷംസീര്‍ എംഎല്‍എയുംസ്‌കൂട്ടറില്‍ പാലത്തില്‍ കൂടി സഞ്ചരിച്ചു ഉദ്ഘാടനത്തില്‍ പങ്കെടുത്തു. പിന്നാലെ നിരവധി വാഹനങ്ങളും പാലത്തില്‍ കൂടി കടന്നു പോയി.. പുതിയ പാലം തുറന്നുകൊടുത്തതോടെ തലശേരി ഭാഗത്തെ ഗതാഗത കുരുക്കിനും ഇതോടെ ശാശ്വത പരിഹാരമാവുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.

തലശ്ശേരി നഗരഹസഭാ ചെയര്‍പേഴ്‌സന്‍ ജമുനാ റാണി ടീച്ചര്‍ വൈസ് ചെയര്‍മാന്‍ വാഴയില്‍ ശശി, ജില്ലാ പഞ്ചായത്ത് അംഗം മുഹമ്മദ് അഫ്‌സല്‍, എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് എം.കെ.ശ്രീ ഷ, മുന്‍ ചെയര്‍മാന്‍ സി.കെ.രമേശന്‍, തുടങ്ങിയ ജനപ്രതിനിധി ക ളും രാഷ്ട്രീയ-സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.94 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയുമുള്ള പാലം 15.20 കോടി രൂപ ചിലവാക്കിയാണ് നിര്‍മ്മിച്ചത്. ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യങ്ങളിലൊന്നായിരുന്നു എരഞ്ഞോളി പുതിയപാലം.












Click it and Unblock the Notifications