പഴയങ്ങാടി- പാപ്പിനിശേരി കെഎസ്ടിപി റോഡില്‍ വീണ്ടും വാഹനാപകടം: ഒരുജീവന്‍ കൂടി നഷ്ടമായി
കണ്ണൂര്‍: ആറുമാസത്തോളം പത്തിലേറെപേരുടെ ജീവനെടുത്ത പഴയങ്ങാടി -പാപ്പിനിശേരി റോഡ് വീണ്ടും കുരുതിക്കളമാകുന്നു. പഴയങ്ങാടി- പാപ്പിനിശേരി കെഎസ് ടി പിറോഡില്‍ ചെറുകുന്ന് പള്ളിച്ചിലില്‍ ടിപ്പര്‍ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് പിക്കപ്പ് വാന്‍ ഡ്രൈവര്‍ അതിദാരുണമായി മരിച്ചു. എറണാകുളം കളമശേരി സ്വദേശിയായ അന്‍സാറാണ് (34) മരിച്ചത്.
കാസര്‍ഗോഡ് നിന്ന് എറണാകുളം ഭാഗത്തേക്ക് പാര്‍സല്‍ സാധനങ്ങളുമായി പോവുകയായിരുന്ന പിക്കപ്പ് വാനും കണ്ണൂര്‍ ഭാഗത്ത് നിന്ന് പഴയങ്ങാടി ഭാഗത്തേക്ക് ചെങ്കല്ല് കയറ്റി വരികയായിരുന്ന ടിപ്പര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് വാനിന്റെ മുന്‍ഭാഗം തകര്‍ന്ന തകര്‍ന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കണ്ണപുരം പൊലിസും പഴയങ്ങാടിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം നടത്തി.

ആംബുലന്‍സില്‍ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചൊവ്വാഴിച്ച പുലര്‍ച്ചെ ആറേകാലിനാണ്അപകടമുണ്ടായത്. മൃതദേഹം കണ്ണര്‍ ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ നിന്നും പോസ്റ്റു മോര്‍ട്ടം നടത്തി. കണ്ണപുരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം എര്‍ണാകുളത്തേക്ക് കൊണ്ടുപോയി കാലടി പള്ളി ഖബറിസ്ഥാനില്‍ ഖബറടക്കി. ടി.കെ. അസൈനാര്‍ - ജമീല ദമ്പതികളുടെ മകനാണ് അന്‍സാര്‍. ഭാര്യ: റമീന. മക്കള്‍: ദിയ ഫാത്തിമ, മുഹമ്മദ് സൈന്‍ ആദം, ദരിയ ഉമൈറ. സഹോദരി: അന്‍സി.
കഴിഞ്ഞ ആറുമാസത്തിനിടെയില്‍ നിരവധി വാഹനാപകടങ്ങളാണ് പഴയങ്ങാടി -പാപ്പിനിശേരി കെ. എസ്. ടി.പി റോഡില്‍ നടന്നത്. പൊലിസ് വാഹനപരിശോധന ശക്തമാക്കിയിട്ടുണ്ടെങ്കിലും വാഹനാപകടങ്ങള്‍ക്ക് കുറവൊന്നുമുണ്ടായിട്ടില്ല. വാഹനങ്ങളുടെ അമിതവേഗതും കനത്തമഴയുമാണ് അപകടം വ്യാപകമാകാന്‍ ഇടയാക്കുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.












Click it and Unblock the Notifications