കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഒരു വർഷം പോലും ആയുസില്ല: കണ്ണവത്തെ നിരീക്ഷണ ക്യാമറകൾ കണ്ണടച്ചു

  • By Desk
Google Oneindia Malayalam News

കണ്ണൂർ: സ്ഥാപിച്ചിട്ട് ഒരു വർഷം തികയും മുൻപെ കണ്ണവം പോലീസ് സ്റ്റേഷൻ പരിധിയിലെ നിരീക്ഷണ ക്യാമറകൾ കണ്ണടച്ച് കണ്ണവം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ജനകീയ സഹകരണത്തോടെ ഒരു വര്‍ഷം മുമ്പ് പോലീസ് സ്ഥാപിച്ച 100 ക്യാമറകളില്‍ പകുതിയാണ് പ്രവര്‍ത്തനരഹിതമായത്. സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട പൊതുസ്ഥലങ്ങളില്‍ 100 ക്യാമറകള്‍ സ്ഥാപിച്ച ജില്ലയിലെ ആദ്യ സ്റ്റേഷനായിരുന്നു കണ്ണവം.

പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കവർച്ചാക്കേസിലെ പ്രതിക്കെതിരെ പോക്സോ കേസെടുത്തുപെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കവർച്ചാക്കേസിലെ പ്രതിക്കെതിരെ പോക്സോ കേസെടുത്തു

രാഷ്ടീയ അക്രമ സംഭവങ്ങൾ സ്റ്റേഷന്‍ പരിധിയില്‍ വ്യാപകമായപ്പോള്‍ അന്നത്തെ സ്റ്റേഷന്‍ എസ്ഐ കെ വി ഗണേശനാണ് ജനകീയ സഹകരണത്തോടെ സ്റ്റേഷന്‍ പരിധിയില്‍ 100 ക്യാമറകള്‍ സ്ഥാപിച്ചത്. സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ചിറ്റാരിപ്പറമ്പ്, കോളയാട്, പാട്യം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുന്നിലും ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. കണ്ണവം പോലീസ് സ്റ്റേഷനില്‍ സ്ഥാപിച്ച മോണിട്ടറിലായിരുന്നു ക്യാമറകളിലെ ദൃശ്യം കണ്ടിരുന്നത്.

cctv-157

അക്രമ സംഭവങ്ങള്‍ നടക്കുമ്പോള്‍ പോലീസിന് പെട്ടെന്ന് സ്ഥലത്ത് എത്തിച്ചേരാനും കഴിഞ്ഞിരുന്നു. ക്യാമറ സ്ഥാപിച്ചതോടെ സ്റ്റേഷന്‍ പരിധിയിലെ അക്രമ സംഭവങ്ങളും കുറഞ്ഞിരുന്നു. മാസങ്ങളായി ക്യാമറകള്‍ പലതും പ്രവര്‍ത്തിക്കാതായതോടെ ലക്ഷങ്ങള്‍ ചെലവിട്ട് സ്ഥാപിച്ച ക്യാമറകള്‍ കൊണ്ട് പ്രയോജനമില്ലാതായി. കേബിള്‍ ഓപ്പറേറ്റര്‍മാരുടെ സഹകരണത്തോടെയാണ് ക്യാമറ നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തിക്കുന്നതെന്നും കേബിള്‍ തകരാറാണ് ക്യാമറകള്‍ പ്രവര്‍ത്തിക്കാതിരിക്കാന്‍ കാരണമെന്നും തകരാര്‍ ഉടന്‍ പരിഹരിക്കുമെന്നും സ്റ്റേഷന്‍ എസ്എച്ച്ഒ പ്രശോഭ്കുമാര്‍ പറഞ്ഞു.

English summary
Errors in CCTVs launhes in Kannavam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X