Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖം മറച്ചെത്തിയാലും രക്ഷയില്ല,കുറ്റവാളികളെ പിടികൂടാൻ നൂതന സാങ്കേതിക സംവിധാനവുമായി പോലീസ്

തലശേരി : കുറ്റകൃത്യങ്ങൾ പെരുകുമ്പോഴും ശാസ്ത്രിയമായ അന്വേഷണത്തിലുടെ അവരെ പിടികൂടാനാവാത്തത് പൊലിസിന് തലവേദനയാകാറുണ്ട്. പലപ്പോഴും സി.സി.ടി.വി ക്യാമറകളും അക്രമികളുടെ കൈയ്യിലെ മൊബൈൽ ഫോണുകളുമെല്ലാനാണ് പ്രതികളിലേക്ക് എത്തിക്കാൻ പോലീസിനെ സഹായിക്കാറുള്ളത്. എന്നാൽ ഇതു രണ്ടും ഇല്ലാത്ത സാഹചര്യത്തിൽ വെള്ളം കുടിച്ച് പോകും. ഇപ്പോഴിതാ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഏത് കുറ്റവാളികളേയും എളുപ്പത്തിൽ കണ്ടെത്താൻ സഹായിക്കുന്ന സാങ്കിത വിദ്യ അവതരിപ്പിച്ചിരിക്കുകയാണ് തലശേരി പോലീസ്.

ബോംബെറ് ഉൾപ്പെടെയുള്ളകുറ്റകൃത്യങ്ങൾ നടത്തി രക്ഷപ്പെടുന്ന പ്രതികളെ കണ്ടത്തി നിയമത്തിന് മുന്നിലെത്തിക്കാനുള്ള ശാസ്ത്രീയമാർഗാണ് അവതരിപ്പിച്ചിരിക്കുന്നത്. ഏത് രീതിയിൽ മുഖം മറച്ചെത്തിയാലും കുറ്റവാളികളുടെ നടത്തവും അംഗചലനങ്ങളും നിരീക്ഷിച്ച് പിടി കൂടാനും പിടിയിലായവർ കുറ്റം ചെയ്തുവെന്ന് ഉറപ്പിക്കാനും സഹായിക്കുന്ന ഗേറ്റ് പാറ്റേൺ അനാലിസ് എന്ന നൂതനവിദ്യ പരീക്ഷണാടിസ്ഥാനത്തിൽ തലശേരി സബ് ഡിവിഷൻ പരിധിയിലും പ്രയോഗിച്ചു തുടങ്ങി കഴിഞ്ഞു.

kannurpolice2

ബോംബേറ്, കൊലപാതകം, കവർച്ച, ഭവനഭേദനം തുടങ്ങിയ കുറ്റങ്ങളിൽ പൊലീസ് സംശയിച്ച് പിടികൂടുന്നവരെ കൃത്യം നടന്ന സ്ഥലത്തെത്തിച്ച് സംഭവിച്ചതെല്ലാം പുനരാവിഷ്കരിക്കും. പ്രതിയുടെ ശരീര ചലന രീതികൾ പകർത്തും. ഇത് ജില്ലാ ഫോറൻസിക് സയൻസ് ലാബിന്റെ സഹായത്തോടെ അപഗ്രഥിക്കും. അഹമ്മദാബാദിലെ സി എഫ്എസ്എല്ലിന്റെ അന്തിമ വിശകലനത്തിൽ പ്രതിയെ ഉറപ്പിക്കും. ഈ രീതിയിൽ കുറ്റവാളിയുടെ പങ്ക് തെളിയിക്കപ്പെടുന്നതോടെ നിയമത്തിന്ടെ പഴുതിലൂടെ പ്രതിക്ക് രക്ഷപ്പെടാനാവില്ലെന്നും തലശേരി എഎസ്‌പി ഷഹൻഷാ വിശദീകരിച്ചു.

കഴിഞ്ഞ ദിവസം ന്യൂമാഹി ചാലക്കര പോന്തയാട്ടിൽ മഴക്കോട്ടും മാസ്കും ധരിച്ച് ഇരുചക്ര വാഹനത്തിലെത്തി വീടിന് ബോംബെറിഞ്ഞ സംഭവത്തിൽ പിടികൂടിയ പ്രതിയിലൂടെയാണ് തലശേരി സബ്‌ഡി വിഷനിൽ ആദ്യമായി ഗേറ്റ് പാറ്റേൺ അനാലിസിസ് മാർഗം നടത്തിയത്. നേരത്തെ മുംബൈയിൽ നടന്ന കുറ്റകൃത്യം ഈ രീതിയിലൂടെ തെളിയിച്ചതായി എഎസ്‌പി പറഞ്ഞു. ഇതോടെ കുറ്റകൃത്യങ്ങൾ പെരുകുന്ന മറ്റു പൊലിസ് സ്റ്റേഷനുകളിലും ഈ സംവിധാനം നടപ്പിലാക്കാൻ കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ. അജിത്ത് കുമാറിൻ്റെ നേതൃത്വത്തിൽ നടന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. കണ്ണൂർ പൊലിസിൻ്റെ കുറ്റാന്വേഷണത്തിലുള്ള ഈ ചുവട് വയ്പ്പ് സംസ്ഥാനമാകെ തന്നെ ശ്രദ്ധേയമായിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+