Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടതുപക്ഷത്തെ സാധാരണ പ്രവര്‍ത്തകര്‍ പോലും വെറുക്കപ്പെടുന്ന അവസ്ഥയായി: കെ സുധാകരന്‍

കണ്ണൂര്‍: പിണറായി വിജയന്റെ തുടര്‍ ഭരണത്തില്‍ ഇടതുപക്ഷത്തെ സാധാരണ പ്രവര്‍ത്തകര്‍ പോലും മനസ് മടുത്ത അവസ്ഥയിലാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കണ്ണൂര്‍ ഡിസിസി ഓഫീസില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെയാണ് സുധാകരന്‍ സിപിഎമ്മിനെതിരെ അതിരൂക്ഷമായ വിമര്‍ശനം അഴിച്ചുവിട്ടത്.

എത്രയോ കാലമായി ചെങ്കൊടിത്തണലില്‍ കഴിഞ്ഞവര്‍ ഇപ്പോള്‍ ഇടതുപക്ഷത്തെ തന്നെ വെറുത്ത് കോണ്‍ഗ്രസിന്റെ മതേതര ജനാധിപത്യ നിലപാടുകളോട് ചേര്‍ന്നു നില്‍ക്കുകയാണ്. തുടര്‍ഭരണത്തിന്റെ ധാര്‍ഷ്ട്യത്തില്‍ ഏകാധിപതിയായി ഭരിക്കുന്ന പിണറായി വിജയന്‍ കേരളത്തില്‍ അവശേഷിക്കുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും അന്തകനാകുമെന്ന് സുധാകരന്‍ പറഞ്ഞു.

k-sudhakaran-cpm

ചിറ്റാരിപ്പറമ്പ് തൊടിക്കളത്ത് നിന്ന് സിപിഐ വിട്ടു വന്നവര്‍ക്ക് കോണ്‍ഗ്രസ് അംഗത്വം നല്‍കി സ്വീകരിച്ച് ഡിസിസി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഐയുടെ സജീവ പ്രവര്‍ത്തകര്‍ ആയിരുന്ന ഏഴ് പേരാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. എഐവൈഎഫ് കൂത്തുപറമ്പ മണ്ഡലം കമ്മിറ്റി അംഗമായിരുന്ന അരുണ്‍ പ്രകാശ്, സുമേഷ് പി, മാനസ് സുഗുണന്‍ ,ടി ആര്‍ ശ്രീബിഷ്, പി വൈഷ്ണവ്, പികെ ജിതിന്‍, വിഷ്ണു വിശ്വനാഥ് എന്നീ പ്രവര്‍ത്തകരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

ഡിസിസി പ്രസിഡന്റ് അഡ്വക്കേറ്റ് മാര്‍ട്ടിന്‍ ജോര്‍ജ്, നേതാക്കളായ അഡ്വ ടിഒ മോഹനന്‍, കെസി മുഹമ്മദ് ഫൈസല്‍, കെ എന്‍ ജയരാജന്‍, കെ പ്രമോദ് ,രാജീവന്‍ എളയാവൂര്‍, കാഞ്ഞിരോളി രാഘവന്‍ മാസ്റ്റര്‍, റിജില്‍ മാകുറ്റി, എകെ സുധാകരന്‍, അഖില്‍ തൊടീക്കളം, ജയരാജന്‍ മാലൂര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+