മുൻ മന്ത്രി കെപി മോഹനൻ ഇനി പുതിയ വേഷത്തിൽ; ലഹരിക്കെതിരെ പോരാടാൻ അഭ്രപാളിയിലേക്ക്
കണ്ണൂർ: മുൻ മന്ത്രി കെ പി മോഹനൻ ഇനി അഭിനയരംഗത്തേക്കും. പാനൂരിന്റെ പടത്തലവനായിരുന്ന പിആർകുറുപ്പിന്റെ മകനായ കെപി മോഹനൻ പിതാവിന്റെ പാത പിൻതുടർന്ന് എംഎൽഎയും മന്ത്രിയുമായെങ്കിലും പുതിയ വേഷത്തിലാണ് ഇനി കെപി മോഹനൻ എത്തുക. ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണത്തിനായി നിര്‍മിക്കുന്ന 'ഇതാണ് ലഹരി' എന്ന ടെലി ഫിലിമിലാണ് കെ പി മോഹനന് പ്രധാന വേഷത്തിലെത്തുന്നത്. ലഹരിക്കടിമകളായ ഒരു കൂട്ടം കുട്ടികളെ ജീവിതത്തിലേക്ക് കൈ പിടിച്ചുയര്‍ത്തുന്ന അധ്യാപകന്റെ റോളിലാണ് കെ പി മോഹനന് ടെലിഫിലിമില്‍ വേഷമിടുന്നത്.
വേങ്ങാട് സ്വാന്തനം ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ഇതാണ് ലഹരി ടെലിഫിലിം മോഡി രാജേഷ് ആണ് സംവിധാനം ചെയ്യുന്നത്. വേങ്ങാട്, ഊര്‍പ്പള്ളി, കാടാച്ചിറ ഭാഗങ്ങളിലായി ചിത്രീകരണം നടക്കുന്ന ടെലിഫിലിമിന്റെ ചിത്രീകരണം 13ന് രാവിലെ 8.30ന് ഊര്‍പ്പള്ളിയില്‍ ആരംഭിക്കും. കോളേജ് പഠനകാലത്ത് നാടകത്തില്‍ അഭിനയിച്ചിരുന്ന കെ പി മോഹനന് ആദ്യമായാണ് സിനിമയില്‍ അഭിനയിക്കുന്നത്. പടയണി ദിനപത്രം ചീഫ് എഡിറ്റര്‍, എം എല്‍എ, മന്ത്രി, രാഷ്ട്രീയ നേതാവ് തുടങ്ങിയ നിലകളില്‍ തിളങ്ങിയ കെ.പി മോഹനന് സിനിമയിലും തിളങ്ങുമോ എന്നറിയാന്‍ പ്രേക്ഷകരും കാത്തിരിക്കുകയാണ്.

നല്ലൊരു ജൈവകർഷകനും ഫോട്ടോഗ്രാഫറുമായ കെപി മോഹനൻ വർഷങ്ങളായി ശബരിമല തീർത്ഥാടനത്തിന്റെ അനുഭവസമ്പത്തിനാൽ ഒട്ടേറെ കന്നി സ്വാമിമാർക്ക് ഗുരുസ്വാമി കൂടിയാണ്. എം പി വീരേന്ദ്രകുമാർ എൽഡിഎഫ് പാളയത്തിലേക്ക് തിരിച്ചെത്തിയപ്പോൾ വിയോജിപ്പുകൾ മാറ്റി വെച്ച് മോഹനനും കൂടെ ചേർന്നു. ഇപ്പോൾ ലോക്താന്ത്രിക് ജനതാദള്‍ ജില്ലാ പ്രസിഡന്റാണ് കെപി മോഹനൻ.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications