Get Updates
Get notified of breaking news, exclusive insights, and must-see stories!

മയക്കുമരുന്നും മയക്കുമരുന്ന് വലിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളുമായി യുവാവ് പിടിയിൽ

തലശേരി: തലശേരി നഗരം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് സംഘത്തിന്റെ വേരറുക്കാന്‍ പൊലിസും എക്‌സൈസും രാത്രികാലങ്ങളില്‍ പരിശോധന ശക്തമാക്കി. തലശേരി നഗരത്തില്‍ നഗരത്തില്‍ മാരകമായ മയക്കുമരുന്നും മയക്കുമരുന്ന് വലിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളുമായി എക്‌സൈസ് പിടിയിലായ യുവാവിനെ അറസ്റ്റു ചെയ്തു.

മാഹി അഴിയൂര്‍ സ്വദേശി മുഹമ്മദ് ആമിലാ(27)ണ് എക്‌സൈസ് പിടിയിലായത്. ഇയാളില്‍ നിന്നും 0.190 ഗ്രാം എം. ഡി. എം. എയും മയക്കുമരുന്ന് വലിക്കാന്‍ ഉപയോഗിക്കുന്ന മിത് വാക്ക് പൈപ്പും ഫ്യൂമിങ് പൈപ്പുകളും പിടിച്ചെടുത്തു. തലശേരി നഗരത്തിലെ പിലാക്കണ്ടി പ്‌ളാസയില്‍ ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ നടത്തിയ റെയ്ഡിലാണ് യുവാവ് കുടുങ്ങിയത്.

arrest neww

ഇയാള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും എക്‌സൈസ് പിടിച്ചെടുത്തു.രഹസ്യവിവരംലഭിച്ചതു പ്രകാരം കൂത്തുപറമ്പ് റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം. എസ് ജനീഷിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് പ്രതി അറസ്റ്റിലായത്. മയക്കുമരുന്ന് ഇടപാടുകാരെ ഫോണിലൂടെ ബന്ധപ്പെട്ടു തന്റെ സ്‌കൂട്ടറില്‍ മയക്കുമരുന്നും മയക്കുമരുന്ന് വലിക്കാനുപയോഗിക്കുന്ന സാധനങ്ങളും ഇയാള്‍ എത്തിച്ചുകൊടുക്കുകയും ഏതെങ്കിലും രഹസ്യകേന്ദ്രത്തിലെത്തിച്ചു വലിപ്പിക്കുകയുമാണ് പതിവെന്നു എക്‌സൈസ് പറഞ്ഞു. ഇയാളുടെി മൊബൈല്‍ ഫോണ്‍ എക്‌സൈസ് പരിശോധിച്ചു വരികയാണ്.

മുഹമ്മദ് ആമിലിനെതിരെ എന്‍.ഡി.പി. എസ് ആക്റ്റു പ്രകാരം കേസെടുത്തിട്ടുണ്ട്. പ്രതിയെ ചോദ്യം ചെയ്തതിനു ശേഷം വടകര നാര്‍ക്കോട്ടിക്ക് കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ദിവസം തലശേരി നഗരത്തിലെ ഒരുവ്യാപാരസമുച്ചയത്തിന്റെ പാര്‍ക്കിങ് ഏരിയയില്‍ വെച്ചു മുഴപ്പിലങ്ങാട് സ്വദേശിയായ കാക്കച്ചി റഫീഖിനെ തലശേരി ടൗണ്‍ പൊലിസ് പിടികൂടിയിരുന്നു.

ഇയാളില്‍ നിന്നും പത്തുലക്ഷത്തിന്റെ എം.ഡി. എം. എയാണ് പിടിച്ചെടുത്തത്. നേരത്തെ മയക്കുമരുന്ന് കേസില്‍ പ്രതിയായ കാക്കച്ചി റഫീഖ് തലശേരി നഗരം കേന്ദ്രീകരിച്ചു മയക്കുമരുന്ന് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനകണ്ണിയാണെന്ന് പൊലിസ് പറഞ്ഞു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

എടക്കാട്, മുഴപ്പിലങ്ങാട്, തലശേരി ഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും മയക്കുമരുന്ന് എത്തിച്ചു നല്‍കുന്നത് കാക്കച്ചി റഫീഖാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. നേരത്തെ തലശേരിയില്‍ താമസിച്ചിരുന്ന ഇയാള്‍ മുഴപ്പിലങ്ങാട് ശൈഖ് പളളിക്കു സമീപം വീടെടുത്തതിനു ശേഷം ഇവിടെയാണ് താമസിച്ചുവരുന്നത്. അതിരാവിലെ തലശേരിയില്‍ ഇരുചക്രവാഹനത്തിലെത്തി അവിടെ നിന്നാണ് റഫീഖ് ഇടപാടുകാരെ കണ്ടെത്തിയിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+