Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂത്തുപറമ്പില്‍ ഓണ്‍ലൈനായി മയക്കുമരുന്ന് എത്തിച്ച യുവാവ് എക്‌സൈസ് പിടിയില്‍

കണ്ണൂര്‍:കണ്ണൂര്‍ ജില്ലയില്‍ ഓണ്‍ലൈന്‍ വഴി മയക്കുമരുന്ന് ഇടപാട് നടത്തിയ യുവാവിനെു എക്ിസൈസ് തന്ത്രപരമായി പിടികൂടി. കൂത്തുപറമ്പ് പോസ്റ്റ് ഓഫീസില്‍ ആമസോണ്‍ വഴി ഓണ്‍ലൈനായി നെതര്‍ലാന്റിലെ റോട്ടര്‍ഡാമില്‍ നിന്നും വരുത്തിച്ച 70 എല്‍. എസ്.ഡി സ്റ്റാമ്പുകളുമായി കൂത്തുപറമ്പ് നഗരസഭയിലെ പാറാല്‍ സ്വദേശിയായ യുവാവ് കൂത്തുപറമ്പ് എക്‌സൈസിന്റെ പിടിയിലായി.

കൂത്ത്പറമ്പ പോസ്റ്റ് ഓഫിസില്‍ ഓണ്‍ലൈന്‍ വഴി തപാലില്‍ എത്തിചേര്‍ന്ന മാരക മയക്ക് മരുന്നായ 70 എല്‍. എസ്. ഡി സ്റ്റാമ്പുകള്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂത്തുപറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. എസ് ജനീഷും സംഘവും പിടികൂടി. വെളളിയാഴ്ച്ച ഉച്ചയോടെ കൂത്തുപറമ്പ് പോസ്റ്റ് ഓഫിസില്‍ സംശയാസ്പദമായി എത്തിയ തപാലിനെകുറിച്ചു ജീവനക്കാര്‍ എക്‌സൈസില്‍ വിവരമറിയിക്കുകയായിരുന്നു.

kannur

ഇതേ തുടര്‍ന്ന് കൂത്തുപറമ്പ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടരുടെ സാന്നിദ്ധ്യത്തില്‍ തുറന്ന് പരിശോധിക്കുകയും സ്റ്റാമ്പുകള്‍ കണ്ടെടുക്കുകയുമായിരുന്നു. തന്ത്രപരമായ നീക്കത്തിലൂടെ വിലാസക്കാരന്‍ കൂത്തുപറമ്പ് പാറാല്‍ സ്വദേശി ശ്രീരാഗാണെന്നും ഇയാളുടെ വീട് പാറാലാണെന്ന് തിരിച്ചറിയുകയായിരുന്നു.തുടര്‍ന്ന് മഫ്തിയില്‍ പ്രത്യേക സംഘം ടിയാനെ വിടിന് സമീപം വച്ച് പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു.കഴിഞ്ഞ മെയ് 1 ന് ഡാര്‍ക്ക് വെബ് വഴിയാണ് സ്റ്റാമ്പുകള്‍ ഓര്‍ഡര്‍ ചെയ്തത് എന്നും ആ സ്റ്റാമ്പുകളാണ് പോസ്റ്റ് ഓഫിസില്‍ വന്നത് എന്നും ടിയാന്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഡാര്‍ക് വെബ്ബ്‌സൈറ്റില്‍ പ്രത്യേക അക്കൗണ്ട് സൃഷ്ടിച്ച് ബിറ്റ്‌കോയിന്‍ കൈമാറ്റം വഴിയാണ് മയക്കുമരുന്ന് എത്തിച്ചത്.കഞ്ചാവ് കൈവശം വച്ചതിന് ഇയാളുടെ പേരില്‍ മുന്‍പും കൂത്തുപറമ്പ് എക്‌സൈസ് കേസെടുത്തിട്ടുണ്ട്.


ലഹരി വസ്തുക്കളില്‍ മാരക ഇനങ്ങളില്‍ പെട്ടതാണ് എല്‍. എസ്.ഡി . പ്രതിയുടെ കൈയ്യില്‍ നിന്നും പിടികൂടിയ 70 എല്‍. എസ്.ഡിസ്റ്റാമ്പുകള്‍ 1607 മില്ലിഗ്രാം തൂക്കം വരുന്നതാണ്.കേവലം 100 മില്ലിഗ്രാം കൈവശം വെച്ചാല്‍ 10 വര്‍ഷം മുതല്‍ 20 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. പിടികൂടിയ സ്റ്റാമ്പുകള്‍ക്ക് മൂന്ന് ലക്ഷത്തോളം രൂപ വിലമതിക്കും. പ്രതിയായ യുവാവിനെ ചോദ്യം ചെയ്തതിനു ശേഷം വടകര നാര്‍ക്കോട്ടിക്ക് കോടതിയില്‍ ഹാജരാക്കും. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്നും മയക്കുമരുന്ന് ഇടപാടുകള്‍ നടത്തിയതിന്റെ നിര്‍ണായക വിവരങ്ങള്‍ എക്‌സൈസിന് ലഭിച്ചിട്ടുണ്ട്.


പ്രിവന്റ്‌റീവ് ഓഫിസര്‍ സുകേഷ് കുമാര്‍ വണ്ടിച്ചാലില്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പ്രജീഷ് കോട്ടായി, സുബിന്‍.എം, സജേഷ്.സി.കെ, വിഷ്ണു .എന്‍.സി, എക്‌സൈസ് ഡ്രൈവര്‍ ലതിഷ് ചന്ദ്രന്‍ എന്നിവരുള്‍പ്പെടുന്ന സംഘവും അന്വേഷണത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+