• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മാജിക് മഷ്രൂം ഉപയോഗം തടയാൻ കർശന നടപടികളുമായി എക്സൈസ്

  • By Desk

കണ്ണൂർ: ലഹരിമാഫിയ പിടിമുറുക്കിയ കണ്ണൂരിൽ പുതിയൊരു ലഹരി കൂടി. പഴയങ്ങാടി മാട്ടൂൽഭാഗങ്ങളിലാണ് പുതിയ തരം ലഹരി പിടിമുറുക്കിയിരിക്കുന്നത്. കൂൺ ഉപയോഗത്തിന്റെ മറവിലാണ് പുതിയ തരം ലഹരി ഉപയോഗിക്കുന്നത്. യുവ തലമുറയിൽ

വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗങ്ങൾക്കിടയിൽ തരംഗമെന്നൊണം പ്രധാന വില്ലനാവുകയാണ് മാജിക്ക് മഷ് റൂം.

പിസി ജോർജിൻ്റെ വായ കക്കൂസ് ആണെന്ന് പറഞ്ഞാൽ കക്കൂസ് പോലും നാണിച്ച് പോകും: തുറന്നടിച്ച് നേതാക്കൾ

പഴയങ്ങാടി ടൗൺ,ബിവി റോഡ് കേന്ദ്രികരിച്ചുള്ള ഒഴിഞ്ഞ കെട്ടിടം, റെയിൽവേ സ്‌റ്റേഷന് സമീപമുള്ള കാറ്റാടി കൂട്ടങ്ങൾ, മാടായിപ്പാറ, മാട്ടൂൽ കടപ്പുറം, കടലോര മേഖലയായ പുതിയങ്ങാടി, ചൂടാട് തുടങ്ങിയ കേന്ദ്രങ്ങളിലാണ് വ്യാപകമായി ഇത്തരം ലഹരി വസ്തുക്കൾ വിൽക്കപെടുന്നത്. മറ്റ് ലഹരി വസ്തുക്കളെ പോലെ യുവാക്കളും, വിദ്യാർത്ഥികളുമാണ് മാജിക് കൂണിന് പിന്നാലെ പോകുന്നത് ഊട്ടി, കൊടൈ ക്കനാൽ എന്നിവിടങ്ങളിൽ നിന്നാണ് ഇവ കണ്ണൂർ ജില്ലയുടെ മിക്ക ഭാഗങ്ങളിലും എത്തിച്ചേരുന്നത്. കഞ്ചാവടക്കമുള്ള മറ്റ് ഉൽപന്നങ്ങളെക്കാളും കൂടിയ ലഹരി ലഭിക്കുമെന്നതാണ് മാജിക് കൂണിനെ പ്രിയപ്പെട്ടതാക്കുന്നതെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നത്. വിപണിയിൽഒന്നിന് 700 മുതൽ 1000 രൂപ വരെയാണ് വില.

സമീപകാലത്തായി പഴയങ്ങാടി മേഖലകളിൽ എക്സൈസ്,പൊലിസ് സംഘത്തിന്റെ നിരിക്ഷണത്തിൽ കഞ്ചാവ് ,മയക്കുമരുന്ന്, ഹാഷിഷ്, നിരോധിത ഗുളികകൾ എന്നിവ പിടികൂടിയ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.എന്നാൽ അളവുമായി ബന്ധപ്പെട്ടുള്ള പഴുതുകൾ പ്രതികൾക്ക് പുറത്തിറങ്ങി വീണ്ടും കച്ചവടത്തിലേർപ്പെടാനുള്ള അവസരമൊരുക്കി കൊടുക്കുകയാണ്. ഉപയോഗിക്കുന്നവരിൽ ഉന്മാദാവസ്ഥ സൃഷ്ടിക്കുന്ന 'സൈലോസൈബ് ' വിഭാഗത്തിൽപ്പെടുന്ന തീരെ ചെറിയ ഇനം കൂണാണ് മാജിക് മഷ്റൂം.

കൊടൈക്കനാലിനടുത്ത് മന്നമന്നൂരിലും മൂന്നാറിനടുത്ത് എല്ലപ്പെട്ടിയിലും ഇവ കണ്ടുവരുന്നു. കൂൺ പച്ചയ്ക്ക് കഴിക്കുകയും തേനിൽ മുക്കി കഴിക്കുകയുമാണ് പതിവ്. കൂൺ അകത്തു ചെന്നാൽ രണ്ട് മണിക്കൂറിനുള്ളിൽ കടുത്ത ലഹരിയിലാകും. പിന്നെ കണ്ണ് തുറന്നാൽ മഴവിൽ നിറങ്ങളിലാകും ചുറ്റും കാണുന്നതെന്നാണ് ഇതുപയോഗിക്കുന്നവർ പറയുന്നത്.

വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റും തുറസായ സ്ഥലങ്ങളിൽ കുട്ടകളിലാക്കി സ്ത്രീകൾ നേരത്തേ ഈ കൂൺവിൽപന നടത്തിയിരുന്നു. കൂൺ വിൽപനയായതിനാൽ പെട്ടെന്ന് സംശയം തോന്നാത്തതായിരുന്നു കാരണം. എന്നാൽ പൊലീസ് നിരീക്ഷിച്ച് തുടങ്ങിയതോടെ കച്ചവടം വളരെ ജാഗ്രതയോടെയാക്കി. ഇവരെ നേരത്തെ കണ്ടിരുന്ന പലയിടങ്ങളിലും ഇപ്പോൾ കാണാതായിട്ടുണ്ട്.

ശൈത്യ മേഖലകളിലാണ് മാജിക്ക് മഷും തഴച്ചുവളരുന്നത് കേന്ദ്ര നാഡീവ്യൂഹത്തെയാണ് ഈ ലഹരി ആദ്യമായി കീഴടക്കുന്നത്.. ഇത് ഉപയോഗിക്കുന്നതോടെ ഹൈപ്പർ ആക്ടീവായി മാറും. . 'ആത്മീയതയിലേക്കുള്ള വഴി' എന്നാണ് പാശ്ചാത്യ രാജ്യങ്ങളിൽ മാജിക് കൂൺ ഉപയോഗത്തിന്റെ വിശേഷണം. 10 മണിക്കൂർ ലഹരി ലഭിക്കുന്ന മയക്കുമരുന്നുമാണിത്. മാജിക് മഷുൺ ഉപയോഗത്തിനെതിരെ അതിശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.. ഇവ സൂക്ഷിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് പൊലിസും അറിയിച്ചു.

English summary
Excise department came with strict action to prevent use of Magic Mushroom
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X