കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പുതുവത്സരത്തിലെ ലഹരി വേട്ട: കണ്ണൂരിൽ എക്സൈസ് ചുമത്തിയത് 644 കേസുകൾ, 57 മയക്കുമരുന്ന് കേസുകൾ...

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: അതിർത്തിയിൽ നിന്നും ലഹരിക്കടത്ത് തടയുന്നതിനായി പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി എക്സൈസ് വകുപ്പ് നടപ്പിലാക്കിയ സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവില്‍ ജില്ലയില്‍ 644 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. എക്സൈസ് മയക്കുമരുന്നുമായി ബന്ധപ്പെട്ട് 57 കേസുകളിലായി 9.547 കി.ഗ്രാം കഞ്ചാവ്, 18 ഗ്രാം ബ്രൗണ്‍ ഷുഗര്‍, 120.51 ഗ്രാം നൈട്രാസെപാം, 4.5 ഗ്രാം മെറ്റാഫറ്റമിന്‍, രണ്ട് കഞ്ചാവ് ചെടി, 0.44 ഗ്രാം എം.ഭി.എം.എയും മൂന്ന് വാഹനങ്ങളും കണ്ടെടുത്തു.

പൗരത്വത്തിന് മാനദണ്ഡം മതമാവരുത്, പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമെന്ന് അമർത്യ സെൻ!പൗരത്വത്തിന് മാനദണ്ഡം മതമാവരുത്, പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമെന്ന് അമർത്യ സെൻ!

ഇതില്‍ ആഡംബര കാറില്‍ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയില്‍ ആറ് കി.ഗ്രാം കഞ്ചാവും, മുംബൈയില്‍ നിന്നും വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്‍പന നടത്തുന്നതിനായി കൊണ്ടുവന്ന 18 ഗ്രാം ബ്രൗണ്‍ഷുഗറും ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്തു നിന്നും കണ്ടെത്തിയ രണ്ട് കഞ്ചാവ് ചെടികളും ഉള്‍പ്പെടുന്നു. 135 അബ്കാരി കേസുകളിലായി 2755 ലിറ്റര്‍ വാഷ്, 72 ലിറ്റര്‍ ചാരായം, 42.426 ലിറ്റര്‍ ഇതര സംസ്ഥാന മദ്യം, 429.7 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം, 19.720 ലിറ്റര്‍ ബിയര്‍, ഒരു നാടന്‍ തോക്ക്, ആറ് വാഹനങ്ങള്‍ എന്നിവ പിടിച്ചെടുത്തു.

images-157

452 കോട്പ കേസുകളിലായി 827.51 കി.ഗ്രാം പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്ത് 90,400 രൂപ പിഴ ഈടാക്കി. ഇതില്‍ പുതിയതെരു വാടക ക്വാര്‍ട്ടേഴസില്‍ നിന്നും 273 കി.ഗ്രാം പുകയില ഉല്‍പ്പന്നങ്ങളുമായി ഉത്തര്‍പ്രദേശ് സ്വദേശികളെ അറസ്റ്റ് ചെയ്ത് പോലീസിന് കൈമാറി. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം സംസ്ഥാനത്ത് ആദ്യമായി നടപടിയെടുത്തതും ഈ കഴിഞ്ഞ ദിവസമാണ്.

English summary
Excise department registers 644 cases on New year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X