കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അത്തറ് പൂശി ടൂറിസ്റ്റുബസില്‍ കടത്താന്‍ ശ്രമിച്ച 4200 നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

  • By Desk
Google Oneindia Malayalam News

ഇരിട്ടി: അത്തറ് പൂശി ടൂറിസ്റ്റുബസില്‍ കടത്താന്‍ ശ്രമിച്ച 4200- ഓളം നിരോധിത പുകയില ഉല്‍പന്നങ്ങള്‍ എക്‌സൈസ് സംഘം പിടികൂടി. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ബാംഗ്‌ളൂരില്‍ നിന്നും വരികയായിരുന്ന ടൂറിസ്റ്റു ബസാണ് കച്ചേരിക്കടവില്‍ വച്ചു പരിശോധന നടത്തവേ പിടിയിലായത്. രഹസ്യവിവരം ലഭിച്ചതനുസരിച്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിനുകോയില്യത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

<strong>പ്രയാഗ് രാജിലെ എംപി ശ്യാം ചരണ്‍ ഗുപ്ത ബിജെപി വിട്ടു, ഇത്തവണ സമാജ് വാദി പാര്‍ട്ടിയിലേക്ക്!</strong>പ്രയാഗ് രാജിലെ എംപി ശ്യാം ചരണ്‍ ഗുപ്ത ബിജെപി വിട്ടു, ഇത്തവണ സമാജ് വാദി പാര്‍ട്ടിയിലേക്ക്!

ബസില്‍ ബാഗുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു പുകയില വസ്തുക്കള്‍. വിവിധ തരത്തിലുള്ള അത്തറ് പൂശി ലോക്ക് ചെയ്തു വ്യാജ മേല്‍വിലാസമെഴുതിയാണ് ബാഗുകള്‍ സൂക്ഷിച്ചിരുന്നത്. എന്നാല്‍ ഇതിന്റെ ഉടമയാരാണെന്നു വ്യക്തമായിട്ടില്ല. ബസ് ജീവനക്കാരെ ചോദ്യം ചെയ്തു വരികയാണ്. ഇരിട്ടി, പേരട്ട ഭാഗങ്ങളിലൂടെ വ്യാപകമായ കഞ്ചാവും മയക്കുമരുന്നും നിരോധിത പുകയില ഉല്‍പന്നങ്ങളും പച്ചക്കറി വണ്ടികളിലും ടൂറിസ്റ്റുബസുകളിലും കടത്തിവരികയാണ്.

tobacco1-1

വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഇതിനകം പിടിയിലായിട്ടുണ്ട്. കഴിഞ്ഞ ദിവസം റനീസ്, റസാഖ് എന്നിവരെ പിടികൂടിയിരുന്നു.സ്‌കൂള്‍ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചാണ്കടത്ത് നടക്കുന്നത്. ഇതോടെയാണ് കര്‍ണാടക അതിര്‍ത്തിയില്‍ എക്‌സൈസ് പരിശോധന ശക്തമാക്കിയത്. പരിശോധനയില്‍ പ്രിവന്റീവ് ഓഫിസര്‍ പി.സി വാസുദേവന്‍, സിവില്‍ എക്‌സൈ് ഓഫിസര്‍മാ്‌രായ കെ. എന്‍ ദീപക്,ബിജു,വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ ഷിംന എന്നിവര്‍ പങ്കെടുത്തു.

English summary
excise department seized tobacco products from tourist bus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X