കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഡ്രൈവർക്ക് കൊവിഡ്: മട്ടന്നൂരിൽ എക്സൈസ് ഓഫീസ് അടച്ചു പൂട്ടി!! 16 ജീവനക്കാർ നിരീക്ഷണത്തിൽ!!

  • By Desk
Google Oneindia Malayalam News

തലശേരി: തില്ലങ്കേരിയിൽ കെഎസ്ആർടിസി ഡ്രൈവർക്ക്‌ കൊവിഡ് സ്ഥിരീകരിച്ചതിന് പുറമേ മട്ടന്നൂരിൽ എക്സൈസ് ഓഫിസ് ഡ്രൈവർക്കും കൊ വിഡ് സ്ഥിരീകരിച്ചു. മട്ടന്നൂർ എക്സൈസ് ഓഫിസിലെ ജീപ്പ് ഡ്രൈവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാൾക്ക് സമ്പർക്കത്തിലുടെയാണ് രോഗബാധയേറ്റത്. റിമാൻഡ് പ്രതിയെയും കൊണ്ട് ജില്ലാ ആശുപത്രിയിലും തോട്ടട ഐ ടിഎയിൽ തടവുകാർക്ക് ഒരുക്കിയ ക്വാറൻറീൻ കേന്ദ്രത്തിലും പോയിരുന്നു. ഇതോടെ മട്ടന്നൂർ എക്സൈസ് ഓഫിസിലെ 16 ജീവനക്കാരോട് ക്വാറന്റിനിൽ പോകാൻ ആരോഗ്യ വകുപ്പ് അധികൃതർ ആവശ്യപ്പെട്ടു. ഓഫിസ് അണുവിമുക്തമാക്കിയതിനു ശേഷം താൽക്കാലികമായി അടച്ചു പൂട്ടി.

അവസാന മണിക്കൂറിൽ കോൺഗ്രസിന്റെ മറുപണി; തിരക്കിട്ട നീക്കവുമായി ബിജെപി,എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റിഅവസാന മണിക്കൂറിൽ കോൺഗ്രസിന്റെ മറുപണി; തിരക്കിട്ട നീക്കവുമായി ബിജെപി,എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി

ഇതിനിടെ കണ്ണൂർ ജില്ലയില്‍ പുതുതായി ഏഴു പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വിദേശത്തു നിന്നെത്തിയ അഞ്ചുപേര്‍ക്കും ഡല്‍ഹിയില്‍ നിന്നെത്തിയ ഒരാള്‍ക്കുമാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒരാള്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ജൂണ്‍ മൂന്നിന് കരിപ്പൂര്‍ വിമാനത്താവളം വഴി ഷാര്‍ജയയില്‍ നിന്നുള്ള എസ്.ജി 9004 വിമാനത്തിലെത്തിയ ആന്തൂര്‍ സ്വദേശികളായ അഞ്ചു വയസുകാരന്‍, 10 വയസുകാരി, അതേ ദിവസം കണ്ണൂര്‍ വിമാനത്താവളം വഴി മസ്‌കറ്റില്‍ നിന്നുള്ള ഐ.എക്സ് 1714 വിമാനത്തിലെത്തിയ മാത്തില്‍ സ്വദേശി 33കാരന്‍, ജൂണ്‍ ഏഴിന് നെടുമ്പാശ്ശേരി വിമാനത്താവളം വഴി ദോഹയില്‍ നിന്നുള്ള ക്യു.ആര്‍ 7487 വിമാനത്തിലെത്തിയ കടന്നപ്പള്ളി പാണപ്പുഴ സ്വദേശി 27കാരന്‍ എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.

coronavirus832-

ഇതേ വിമാനത്തിലെത്തിയ പയ്യന്നൂര്‍ സ്വദേശി 25കാരന്‍ എന്നിവരാണ് വിദേശത്ത് നിന്നും എത്തിയവര്‍. ജൂണ്‍ 14-ന് കണ്ണൂര്‍ വിമാനത്താവളം വഴി എ.ഐ 0425 വിമാനത്തിലാണ് പാപ്പിനിശ്ശേരി സ്വദേശി 81കാരന്‍ ഡല്‍ഹിയില്‍ നിന്നെത്തിയത്. പടിയൂര്‍ സ്വദേശി 28കാരനാണ് സമ്പര്‍ക്കം മൂലം രോഗം ബാധിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 316 ആയി. ഇവരില്‍ 199 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ധര്‍മടം സ്വദേശി ഒന്‍പത് വയസ്സുകാരന്‍ ഇന്ന് ഡിസ്ചാര്‍ജായി. ജില്ലയില്‍ നിലവില്‍ 14015 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 65 പേരും, കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 24 പേരും, അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 82 പേരും, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 18 പേരും, വീടുകളില്‍ 13826 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 10899 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 10560 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 9924 എണ്ണം നെഗറ്റീവാണ്. 339 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. തുടര്‍ പരിശോധനയില്‍ പോസിറ്റീവ് ആയത് 337 എണ്ണമാണെന്നും കലക്ടർ അറിയിച്ചു.

English summary
Excise office closed down after drivers tests coronavirus positive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X