• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ക്വാറന്റീനില്‍ നിന്നും തട്ടികൊണ്ടുപോകാന്‍ ശ്രമിച്ച യുവാവ് ആശുപത്രിയില്‍ നിന്നും രക്ഷപ്പെട്ടു

  • By Desk

തലശേരി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ക്വാറന്റീനില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യുവാവ് ആശുപത്രിയില്‍ നിന്നും കടന്നുകളഞ്ഞു. കൂത്തുപറമ്പ് നഗരത്തില്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ചികിത്സയിലായിരുന്ന പേരാമ്പ്ര സ്വദേശി ദിന്‍ഷാദാണ് തലശേരി ജനറല്‍ ആശുപത്രിയില്‍ നിന്നും രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം ഇയാളുടെ മൊഴിയെടുക്കാനായി പോലീസ് എത്തിയപ്പോഴാണ് രക്ഷപ്പെട്ടതായി അറിയുന്നത്. ആശുപത്രിയില്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ ഞായറാഴ്ച്ച വൈകുന്നേരമാണ് കൂത്തുപറമ്പ് നഗരത്തിലെ ഒരു ലോഡ്ജില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്ന ദില്‍ഷാദിനെ തട്ടിക്കൊണ്ടുപോകാന്‍ മലപ്പുറത്തു നിന്നുമെത്തിയ ഒരു സംഘമാളുകള്‍ ശ്രമിച്ചത്. രണ്ടാഴ്ച്ച മുന്‍പ് നെടുമ്പാശേരി വിമാനത്താവളത്തിലായിരുന്നു ദില്‍ഷാദെത്തിയത്.

കണ്ണൂരിൽ കൊവിഡ് മരണം വർധിക്കുന്നു: കൂത്തുപറമ്പ് കൂവ്വപ്പാടി സ്വദേശി ചികിത്സയ്ക്കിടെ മരിച്ചു

സംഘത്തിനു നല്‍കാതെ 38ലക്ഷം രൂപയുടെ സ്വര്‍ണ്ണം ദില്‍ഷാദ് കടത്തിക്കൊണ്ടുവരികയായിരുന്നുവെന്നു പറയുന്നു. ഇരിട്ടിയിലാണ് ഇയാളുടെ ഭാര്യവീട്. അതുകൊണ്ടാണ് ഇയാള്‍ കൂത്തുപറമ്പിലെ ലോഡ്ജില്‍ മുറിയെടുത്ത് രഹസ്യമായി ക്വാറന്റീനില്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ ഇയാളുടെ ക്വാറന്റീന്‍ കാലം രണ്ടാഴ്ച പൂര്‍ത്തിയായതിനെ തുടര്‍ന്ന് റൂം ഒഴിവാക്കി പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് മൂന്നുവാഹനങ്ങളില്‍ ഒരു സംഘമാളുകള്‍ ഇരച്ചെത്തി ഇയാളെ വലിച്ചിഴച്ച് അവരുടെ വാഹനങ്ങളില്‍ തട്ടിക്കൊണ്ടുപോയി കയറ്റാന്‍ ശ്രമിക്കുന്നത്. ഇതിനെ ദില്‍ഷാദിന്റെ ബന്ധുക്കള്‍ വിവരമറിഞ്ഞെത്തുകയും കൂത്തുപറമ്പ് നഗരത്തില്‍ കൂട്ടത്തല്ലു നടക്കുകയും ചെയ്തു.

ഇതിനിടെയില്‍ പരുക്കേറ്റ ദില്‍ഷാദിനെ പോലീസാണ് തലശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചത്. ഈ സംഭവത്തില്‍ പത്തുപേര്‍ക്കെതിരെ കേസെടുക്കുകയും ആറുപേരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്. ഉളിക്കല്‍നൂച്ചിയാട ് സ്വദേശികളും സഹോദരങ്ങളുമായ കെ.സി സന്തോഷ്, കെ.സി സനീഷ്, മാങ്ങാട്ടിടം കണ്ടേരിയിലെ പി.കെ സജീര്‍, ചിറ്റാരിപറമ്പിലെ പി.പി സജീര്‍, കോട്ടയം മലബാര്‍ കൂവപ്പാടിയിലെ ടി.വി റംഷാദ്, കൈതേരി വട്ടപ്പാറയിലെ കെ.കെ റിനാസ് എന്നിവരാണ് റിമാന്‍ഡിലായത്. ദിന്‍ഷാദിനെ പിടികൂടാന്‍ പൊലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

അതേ സമയം പോലീസ് ചോദ്യം ചെയ്യലില്‍കേസില്‍ ഉള്‍പ്പെട്ടവര്‍ തങ്ങള്‍ക്ക് സ്വര്‍ണക്കടത്തുമായി യാതൊരു ബന്ധവുമില്ലെന്നാണ് പറയുന്നത്. എന്നാല്‍ കണ്ണൂര്‍ ജില്ല കേന്ദ്രീകരിച്ചു നടക്കുന്ന സ്വര്‍ണ ഇടപാട് സംഘങ്ങള്‍ക്ക് സംഭവത്തില്‍ ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. സംഘര്‍ഷത്തില്‍ ഗുരുതരമായി പരുക്കേറ്റു കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന രണ്ടുപേര്‍ക്കെതിരെ കൊവിഡ് ഭീഷണിമൂലം അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കാനാവാത്തതും പോലീസിനെ പ്രതിസന്ധിയിലാക്കിയട്ടുണ്ട്.

ഇരിട്ടിയിലാണ് ആശുപത്രിയില്‍ നിന്നും രക്ഷപ്പെട്ട ദിന്‍ഷാദിന്റെ ഭാര്യവീട്. ഇയാള്‍ അവിടെക്കു എത്തുന്നുണ്ടോയെന്നറിയാന്‍ പൊലിസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇതുകൂടാതെ പേരാമ്പ്രയിലെ ഇയാളുടെ വീടു കേന്ദ്രീകരിച്ചും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വന്‍കിട സ്വര്‍ണക്കടത്ത് റാക്കറ്റുകളുടെ കാരിയറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ദിന്‍ഷാദെന്നാണ് പൊലിസ് നല്‍കുന്ന സൂചന. കണ്ണൂര്‍, മംഗളൂര്‍, കൊച്ചി. ബംഗളൂര്‍ വിമാനത്താവളങ്ങള്‍ വഴി ഗള്‍ഫു രാജ്യങ്ങളില്‍ നിന്നും സ്വര്‍ണം കടത്തുന്ന നിരവധി പേര്‍ കണ്ണൂര്‍ \'ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വന്ദേഭാരത് മിഷന്റെ ഭാഗമായി ഏര്‍പ്പെടുത്തുന്ന ചാര്‍ട്ടഡ് വിമാനങ്ങളില്‍ ഇങ്ങനെ പിടിയിലാകുന്നത്.

English summary
expat injures during violence in Koothuparamba escapes from hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X