കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സുധാകര വിജയമുറപ്പിക്കാന്‍ സുധാകര ബ്രിഗേഡും പ്രവാസികളും രംഗത്തിറങ്ങി

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരനെ വന്‍ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കാന്‍ പ്രവാസി സംഘടനകളും വിദേശത്തു പ്രവര്‍ത്തിക്കുന്ന സുധാകര ബ്രിഗേഡും രംഗത്തിറങ്ങി. വിദേശരാജ്യങ്ങളില്‍ നിന്നും കൂട്ടത്തോടെയാണ് ഇലക്ഷന്‍ പ്രചാരണം കൊഴുപ്പിക്കാന്‍ ഇവര്‍ കണ്ണൂര്‍ വിമാനത്താവളത്തിലിറങ്ങുന്നത്. ലോകത്ത് പലയിടങ്ങളിലുമുള്ള സുധാകര ആരാധകരായ യുവാക്കളാണ് വര്‍ഷങ്ങള്‍ക്കു മുന്‍പ് സുധാകര ബ്രിഗേഡ് രൂപീകരിച്ചു പ്രവര്‍ത്തനം നടത്തുന്നത്. ഗള്‍ഫിലും കേരളത്തിലും നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഇവര്‍ നടത്തുന്നുണ്ട്.

കോണ്‍ഗ്രസ് രക്തസാക്ഷി കുടുംബങ്ങള്‍ക്കായി വിദേശത്തു നിന്നും വലിയൊരു തുക പിരിച്ചെടുത്തു ഇവര്‍ നല്‍കിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സുധാകരന്‍ കാസര്‍കോട്ടെ ഉദുമ മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്കു മത്സരിച്ചപ്പോള്‍ ഗള്‍ഫു നാടുകളില്‍ നിന്നും നിരവധി കോണ്‍ഗ്രസ് അനുകൂല സംഘടനകളുടെ പ്രവര്‍ത്തകരും സുധാകര ബ്രിഗേഡും നാട്ടിലേക്കു വന്നിരുന്നു. ഗള്‍ഫില്‍ നിന്നും പരമാവധിയാളുകളെ വോട്ടുചെയ്യാനെത്തിക്കുകയാണ് ഇവരുടെ ഏറ്റവും മുന്‍ഗണനയിലുള്ള പ്രവര്‍ത്തനം. മുസ്‌ലിം ലീഗ് അനുകൂല സംഘടനയായ കെഎംസിസിയും സജീവ പിന്‍തുണയുമായി രംഗത്തുണ്ട്.

ksbridage-155

വെള്ളിയാഴ്ച കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ കുവൈറ്റ് പ്രവാസി സംഘത്തിലെ അംഗങ്ങളെ സ്വീകരിക്കാന്‍ കെ സുധാകരനും നേതാക്കളും വിമാനളത്താവളത്തിലെത്തി. കുവൈറ്റില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന ഇവര്‍ കണ്ണൂര്‍ മണ്ഡലത്തിലെ പ്രവാസികളുമായി കൂട്ടുചേര്‍ന്നാണ് പ്രചാരണം നടത്തുക. കെ. എം.സി.സി അഖിലേന്ത്യാ പ്രസിഡന്റ് എം.കെ നൗഷാദ്, കെ. എം.സി.സി കുവൈറ്റ് ഭാരവാഹികളായ ഷുഹൈബ് ചെമ്പിലോട്, ആഷീര്‍ ചെമ്പിലോട്, ഷമീര്‍ മമ്മാക്കുന്ന്, ഖാലിദ് ഇരിക്കൂര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവാസികളെത്തിയത്.

കോണ്‍ഗ്രസ് നേതാക്കളായ സി.രഘുനാഥ്, വി.ആര്‍ ഭാസ്‌കരന്‍, എന്‍.കെ റഫീഖ്, സി.പി ഷംസുദ്ദീന്‍, ഒ.കെ പ്രസാദ്, സുധീഷ് മുണ്ടേരി, ഷമേജ് പെരളശ്ശേരി എന്നിവരും സുധാകരനോടൊപ്പം കണ്ണൂര്‍വിമാനത്താവളത്തില്‍ സുധാകരനോടൊപ്പം പ്രവര്‍ത്തകരെ സ്വീകരിക്കാനെത്തിയിരുന്നു.

English summary
expat organisations working for k sudhakaran on loksabha election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X