കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അഴിയൂരിൽ പ്രവാസിക്ക് കൊ വിഡ് സ്ഥിരീകരിച്ചു: കനത്ത ജാഗ്രതയിൽ മയ്യഴി

  • By Desk
Google Oneindia Malayalam News

തലശേരി: അഴിയൂരിൽ പ്രവാസിക്ക് കൊവിഡ് സ്ഥിരീകരിച്ചുതോടെ മയ്യഴിയിൽ കനത്ത ജാഗ്രത.
വിദേശത്തു നിന്നുമെത്തി വീട്ടിൽ നിരീക്ഷണ കാലയളവ് പൂർത്തികരിച്ച അഴിയൂർ സ്വദേശിയായ 32 കാരനാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. കഴിഞ്ഞ മാർച്ച് 20ന് നെടുമ്പാശ്ശേരി വഴി അഴിയൂരിലെ വീട്ടിൽ ദുബായ് സബ്ക്കയിൽ നിന്ന് എത്തിയയാൾക്കാണ് രോഗം സ്ഥിരീകരിച്ചത്.

 അണുനാശിനി കുത്തിവെച്ചാൽ കൊറോണ മാറുമോ: ട്രംപിന്റെ വാദം പണി കൊടുത്തു, ചികിത്സ തേടിയത് 30 ഓളം പേർ!! അണുനാശിനി കുത്തിവെച്ചാൽ കൊറോണ മാറുമോ: ട്രംപിന്റെ വാദം പണി കൊടുത്തു, ചികിത്സ തേടിയത് 30 ഓളം പേർ!!

വീട്ടിൽ 28 ദിവസം നിരീക്ഷണത്തിലായിരുന്നു ഈയാൾ. മാഹിയിൽ കൊവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടയാളും ഇപ്പോൾ രോഗബാധിതനുമായ വ്യക്തിയുടെ സഹോദരനാണ് ഈ യുവാവ്. ഗൾഫിൽ നിന്ന് വന്നതിന് ശേഷം സ്വന്തം സഹോദരൻ ഉൾപ്പെടെ ആരുമായും ഈ യുവാവ് സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടില്ല. നിരീക്ഷണ കാലാവധി പൂർത്തീകരിച്ചതിന് ശേഷവും ഈയാളിൽ രോഗലക്ഷണങ്ങൾ കണ്ടിരുന്നില്ല. രണ്ടാമത് പോസറ്റീവായ വ്യക്തിയുടെ സഹോദരനായതു കൊണ്ടു മാത്രമാണ് ഇപ്പോൾ പരിശോധന നടത്തിയത്. ഈയാളെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്.

coronavirus20-1

നിലവിൽ അഴിയൂർ ഗ്രാമ പഞ്ചായത്തിൽ ദുബൈ നൈഫിൽ നിന്ന് വന്നവർ ഉൾപ്പെടെ 73 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 23 പേർ കൊവിഡ് സെന്ററിലും 3 പേർ കോഴിക്കോട് മെഡിക്കൽ കോളജിലുമാണുള്ളത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ. ശക്തമാക്കുന്നതിനായി പു​തു​ച്ചേ​രി സം​സ്ഥാ​ന​ത്ത് കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​മ്മ്യൂ​ണി​റ്റി ഫീ​ൽ​ഡ് പ​രി​ശോ​ധ​ന തു​ട​ങ്ങി. പു​തു​ച്ചേ​രി നി​യ​മ​സ​ഭ​യി​ൽ ആ​രോ​ഗ്യ വ​കു​പ്പ് മൊ​ബൈ​ൽ മെ​ഡി​ക്ക​ൽ ടീം ​എ​ത്തി മു​ഖ്യ​മ​ന്ത്രി, മ​റ്റു മ​ന്ത്രി​മാ​ർ, എം​എ​ൽ​എ​മാ​ർ എ​ന്നി​വ​രു​ടെ സാ​മ്പി​ൾ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച് തു​ട​ക്കം കു​റി​ച്ചു.

മാ​ഹി​യി​ലും കഴിഞ്ഞ ദിവസം ക​മ്യൂ​ണി ഫീ​ൽ​ഡ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചിരുന്നു. മാ​ഹി മേ​ഖ​ല​യി​ലെ കേ​ര​ള​ത്തി​ന്‍റെ അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ പ​ന്ത​ക്ക​ലി​ൽ മാ​ഹി കോ​വി​ഡ് പ്ര​തി​രോ​ധ സം​ഘ​ത്തി​ലെ ഡോ.​ ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ പ്ര​ത്യേ​ക മൊ​ബൈ​ൽ മെ​ഡി​ക്ക​ൽ ടീം 33 ​പേ​രു​ടെ സാ​മ്പി​ൾ ശേ​ഖ​രി​ച്ചു.​ക​ഴി​ഞ്ഞ മാ​ർ​ച്ച് മു​ത​ൽ വി​ദേ​ശ​ത്ത് നി​ന്ന് എ​ത്തി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​ത്ത വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞ​വ​രു​ടെ സാ​മ്പി​ളാ​ണ് ഇ​ന്ന​ലെ ശേ​ഖ​രി​ച്ച​ത്.​ സാ​മ്പി​ളു​ക​ൾ മ​ല​ബാ​ർ കാ​ൻ​സ​ർ സെ​ന്ററിലേക്ക് പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചിട്ടുണ്ട്.

ധാരാവിയിൽ 21 പുതിയ കേസുകൾ കൂടി: രോഗികളുടെ എണ്ണം 241 ലേക്ക്, അധികൃതർക്ക് ഭീഷണിയുയർത്തി ധാരാവി!! ധാരാവിയിൽ 21 പുതിയ കേസുകൾ കൂടി: രോഗികളുടെ എണ്ണം 241 ലേക്ക്, അധികൃതർക്ക് ഭീഷണിയുയർത്തി ധാരാവി!!

കൊല്ലത്ത് ഏഴ് വയസുള്ള കുട്ടിക്കും ആശാപ്രവര്‍ത്തകയ്ക്കും കൊറോണ, ജില്ലയില്‍ 9 പേര്‍ ചികിത്സയില്‍കൊല്ലത്ത് ഏഴ് വയസുള്ള കുട്ടിക്കും ആശാപ്രവര്‍ത്തകയ്ക്കും കൊറോണ, ജില്ലയില്‍ 9 പേര്‍ ചികിത്സയില്‍

English summary
Expat tests positive in Azhiyur, Mayyazhi under alert
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X