അഴിയൂരിൽ പ്രവാസിക്ക് കൊ വിഡ് സ്ഥിരീകരിച്ചു: കനത്ത ജാഗ്രതയിൽ മയ്യഴി
തലശേരി:
അഴിയൂരിൽ
പ്രവാസിക്ക്
കൊവിഡ്
സ്ഥിരീകരിച്ചുതോടെ
മയ്യഴിയിൽ
കനത്ത
ജാഗ്രത.
വിദേശത്തു
നിന്നുമെത്തി
വീട്ടിൽ
നിരീക്ഷണ
കാലയളവ്
പൂർത്തികരിച്ച
അഴിയൂർ
സ്വദേശിയായ
32
കാരനാണ്
കൊവിഡ്
19
സ്ഥിരീകരിച്ചത്.
കഴിഞ്ഞ
മാർച്ച്
20ന്
നെടുമ്പാശ്ശേരി
വഴി
അഴിയൂരിലെ
വീട്ടിൽ
ദുബായ്
സബ്ക്കയിൽ
നിന്ന്
എത്തിയയാൾക്കാണ്
രോഗം
സ്ഥിരീകരിച്ചത്.
അണുനാശിനി കുത്തിവെച്ചാൽ കൊറോണ മാറുമോ: ട്രംപിന്റെ വാദം പണി കൊടുത്തു, ചികിത്സ തേടിയത് 30 ഓളം പേർ!!
വീട്ടിൽ
28
ദിവസം
നിരീക്ഷണത്തിലായിരുന്നു
ഈയാൾ.
മാഹിയിൽ
കൊവിഡ്
ബാധിച്ച്
മരിച്ച
വ്യക്തിയുടെ
സമ്പർക്ക
പട്ടികയിൽ
ഉൾപ്പെട്ടയാളും
ഇപ്പോൾ
രോഗബാധിതനുമായ
വ്യക്തിയുടെ
സഹോദരനാണ്
ഈ
യുവാവ്.
ഗൾഫിൽ
നിന്ന്
വന്നതിന്
ശേഷം
സ്വന്തം
സഹോദരൻ
ഉൾപ്പെടെ
ആരുമായും
ഈ
യുവാവ്
സമ്പർക്കത്തിൽ
ഏർപ്പെട്ടിട്ടില്ല.
നിരീക്ഷണ
കാലാവധി
പൂർത്തീകരിച്ചതിന്
ശേഷവും
ഈയാളിൽ
രോഗലക്ഷണങ്ങൾ
കണ്ടിരുന്നില്ല.
രണ്ടാമത്
പോസറ്റീവായ
വ്യക്തിയുടെ
സഹോദരനായതു
കൊണ്ടു
മാത്രമാണ്
ഇപ്പോൾ
പരിശോധന
നടത്തിയത്.
ഈയാളെ
കോഴിക്കോട്
മെഡിക്കൽ
കോളജിലേക്ക്
മാറ്റിയിരിക്കുകയാണ്.
നിലവിൽ അഴിയൂർ ഗ്രാമ പഞ്ചായത്തിൽ ദുബൈ നൈഫിൽ നിന്ന് വന്നവർ ഉൾപ്പെടെ 73 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 23 പേർ കൊവിഡ് സെന്ററിലും 3 പേർ കോഴിക്കോട് മെഡിക്കൽ കോളജിലുമാണുള്ളത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ. ശക്തമാക്കുന്നതിനായി പുതുച്ചേരി സംസ്ഥാനത്ത് കോവിഡുമായി ബന്ധപ്പെട്ട് കമ്മ്യൂണിറ്റി ഫീൽഡ് പരിശോധന തുടങ്ങി. പുതുച്ചേരി നിയമസഭയിൽ ആരോഗ്യ വകുപ്പ് മൊബൈൽ മെഡിക്കൽ ടീം എത്തി മുഖ്യമന്ത്രി, മറ്റു മന്ത്രിമാർ, എംഎൽഎമാർ എന്നിവരുടെ സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ച് തുടക്കം കുറിച്ചു.
മാഹിയിലും കഴിഞ്ഞ ദിവസം കമ്യൂണി ഫീൽഡ് പരിശോധന ആരംഭിച്ചിരുന്നു. മാഹി മേഖലയിലെ കേരളത്തിന്റെ അതിർത്തി പ്രദേശമായ പന്തക്കലിൽ മാഹി കോവിഡ് പ്രതിരോധ സംഘത്തിലെ ഡോ. ബിജുവിന്റെ നേതൃത്വത്തിലെത്തിയ പ്രത്യേക മൊബൈൽ മെഡിക്കൽ ടീം 33 പേരുടെ സാമ്പിൾ ശേഖരിച്ചു.കഴിഞ്ഞ മാർച്ച് മുതൽ വിദേശത്ത് നിന്ന് എത്തിയ രോഗലക്ഷണങ്ങളില്ലാത്ത വീടുകളിൽ നിരീക്ഷണത്തിൽ കഴിഞ്ഞവരുടെ സാമ്പിളാണ് ഇന്നലെ ശേഖരിച്ചത്. സാമ്പിളുകൾ മലബാർ കാൻസർ സെന്ററിലേക്ക് പരിശോധനയ്ക്കയച്ചിട്ടുണ്ട്.
ധാരാവിയിൽ 21 പുതിയ കേസുകൾ കൂടി: രോഗികളുടെ എണ്ണം 241 ലേക്ക്, അധികൃതർക്ക് ഭീഷണിയുയർത്തി ധാരാവി!!
കൊല്ലത്ത് ഏഴ് വയസുള്ള കുട്ടിക്കും ആശാപ്രവര്‍ത്തകയ്ക്കും കൊറോണ, ജില്ലയില്‍ 9 പേര് ചികിത്സയില്‍