കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കള്ളവോട്ടിന് സാധ്യത; കണ്ണൂരിലെ പ്രവാസികള്‍ ഹൈക്കോടതിയില്‍, ഞങ്ങള്‍ ഗള്‍ഫിലാണ്

Google Oneindia Malayalam News

കണ്ണൂര്‍: കള്ളവോട്ടിന് സാധ്യതയുണ്ടെന്ന് കാണിച്ച് ഒരു കൂട്ടം ഗള്‍ഫ് പ്രവാസികള്‍ ഹൈക്കോടതിയില്‍. കണ്ണൂര്‍ പട്ടുവം പഞ്ചായത്തിലെ 116 ഗള്‍ഫുകാരാണ് അഡ്വ. എം മുഹമ്മദ് ഷാഫി മുഖേന ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ജിസിസി പട്ടുവം പഞ്ചായത്ത് കെഎംസിസിയുടെയും വാട്‌സ്ആപ്പ് കൂട്ടായ്മയുടെയും നേതൃത്വത്തിലാണ്് ഹര്‍ജി. മാസങ്ങള്‍ക്ക് മുമ്പേ വക്കാലത്ത് ഉള്‍പ്പെടെയുള്ള നടപടികള്‍ നടത്തിയിരുന്നു. തങ്ങള്‍ ഇപ്പോള്‍ ഗള്‍ഫിലാണെന്നും വോട്ട് ചെയ്യുന്നതിന് നാട്ടിലെത്താന്‍ സാധിക്കില്ലെന്നും പ്രവാസികള്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു.

v

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആള്‍മാറാട്ടത്തിലൂടെ തങ്ങളുടെ വോട്ടുകള്‍ ചെയ്തിരുന്നു എന്നും ഇത്തവണ അതിന് അനുവദിക്കരുത് എന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഹര്‍ജി ഹൈക്കോടതി ഉടന്‍ പരിഗണിക്കുമെന്നാണ് കരുതുന്നത്. യുഎഇ, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലെ പ്രവാസികളാണ് ഹര്‍ജിക്കാര്‍. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ പട്ടുവം പഞ്ചായത്തിലെ വിവിധ പോളിങ് ബൂത്തുകളില്‍ കള്ളവോട്ടിനെ ചൊല്ലി സംഘര്‍ഷമുണ്ടായിരുന്നു. പ്രവാസികളുടെ വോട്ടുകള്‍ ചെയ്തതും വിവാദമായി. വിവരാവകാശ നിയമ പ്രകാരം ലഭിച്ച ഇതിന്റെ രേഖകള്‍ ഹൈക്കോടതിയില്‍ ഹര്‍ജിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

 വിജെ ചിത്രയുടെ മുഖത്ത് പാടുകള്‍; കൊലപാതക സാധ്യത തള്ളാതെ പോലീസ്, നടിക്ക് സംഭവിച്ചത്... വിജെ ചിത്രയുടെ മുഖത്ത് പാടുകള്‍; കൊലപാതക സാധ്യത തള്ളാതെ പോലീസ്, നടിക്ക് സംഭവിച്ചത്...

Recommended Video

cmsvideo
കേരളം വലിയ അപകടത്തിലേയ്‌ക്കെന്ന് മുന്നറിയിപ്പ് | Oneindia Malayalam

തങ്ങളുടെ വോട്ടുകള്‍ വ്യാജമായി രേഖപ്പെടുത്തുന്നവര്‍ക്കെതിരെയും അതിന് സഹായിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കാനാണ് പ്രവാസികളുടെ തീരുമാനം. പ്രവാസികള്‍ക്ക് പുറമെ വോട്ട് ചെയ്യാന്‍ സാധിക്കാത്ത രോഗികളും വൃദ്ധരുമായ ചിലരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. പ്രത്യേക സംരക്ഷണം തേടി യുഡിഎഫ് നേതൃത്വവും ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ്.

English summary
Expatriates from Kannur approached Kerala High Court seeks to block Fraudulent vote
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X