കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇരിട്ടി നഗരത്തിലെ അഞ്ച് ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷ്യസ്തുക്കൾ പിടികൂടി

  • By Desk
Google Oneindia Malayalam News

കണ്ണൂർ: ജില്ലയിലെ മലയോര മേഖലയായ ഇരിട്ടിയിൽ ആരോഗ്യ വകുപ്പ് വ്യാപക റെയ്ഡ് നടത്തി. ഇരിട്ടിയിലെ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി നശിപ്പിച്ചു. ഇരിട്ടി നഗരസഭാ പരിധിയിലെ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യ വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ലാണ് അഞ്ചോളം കടകളില്‍ നിന്നും പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടിയത്. ഇരിട്ടി നഗരസഭ ആരോഗ്യ വകുപ്പ് ബുധനാഴ്ച രാവിലെ ഇരുപതോളം ഹോട്ടലുകളില്‍ പരിശോധന നടത്തുകയായിരുന്നു.

സർക്കാർ രൂപീകരണത്തിന് തടസ്സമില്ല, ശിവസേനയുടെ ആവശ്യങ്ങൾ പുതിയത്: അംഗീകരിക്കാനാവില്ലെന്ന് അമിത് ഷാസർക്കാർ രൂപീകരണത്തിന് തടസ്സമില്ല, ശിവസേനയുടെ ആവശ്യങ്ങൾ പുതിയത്: അംഗീകരിക്കാനാവില്ലെന്ന് അമിത് ഷാ

ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ കെ കുഞ്ഞിരാമന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇതില്‍ അഞ്ച് ഹോട്ടലുകളില്‍ നിന്നായി പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി. ഇരിട്ടി താലൂക്ക് ആശുപത്രി ക്യാന്റീനില്‍ നിന്നും പഴകിയതും ഉപയോഗശൂന്യവുമായ മീന്‍കറിയും, ഇരിട്ടി തവക്കല്‍ കോംപ്ലക്സിലെ ഒരു റസ്റ്റോറന്റില്‍ നിന്നും പഴയതും ഉപയോഗശൂന്യവുമായ നെയ്ച്ചോറ്, ഫ്രൈഡ് റൈസ്, ബീഫ് ചില്ലി, പൊറോട്ട, കുബൂസ്, മീന്‍ ഫ്രൈ, മസാലക്കറി, ഷവര്‍മ, ചിക്കന്‍, ഗ്രില്‍ ചിക്കന്‍, പീസ്, 19-ാം മൈലിലെ ഒരു ഹോട്ടലില്‍ നിന്നും ഉപയോഗശൂന്യമായ കടലക്കറി, പൊറോട്ട, കോളിഫ്ളവര്‍, ഗ്രില്‍ഡ് ചിക്കന്‍, ബീഫ് ഫ്രൈ എന്നിവയും, ഇതിനു സമീപത്തായുള്ള ശീതളപാനീയ വില്പന കേന്ദ്രത്തില്‍ നിന്നും ഉപയോഗശൂന്യമായ കവര്‍ പാല്‍, പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്ത സപ്പോട്ട എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.

food-1

ചാവശ്ശേരിയിലെ റസ്റ്റോറന്റില്‍ നിന്നും ഉപയോഗശൂന്യമായ ചപ്പാത്തി, കുഴച്ചമാവ്, ഗ്രില്‍ഡ് ചിക്കന്‍, മീന്‍ കറി, ചാവശ്ശേരിയിലെ നുന്നൂസ് കണ്‍ഫക്ഷനറി ആന്റ് ബേക്സ് നിന്നും ഉപയോഗശൂന്യമായ ഫ്രൈ ചെയ്ത ചിക്കനും പിടികൂടി കണ്ടെടുത്തു. കണ്ടെടുത്ത പഴകിയ ഭക്ഷണ സാധനങ്ങള്‍ ആരോഗ്യ വകുപ്പ് തന്നെ നശിപ്പിച്ചു. ഇരിട്ടി നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ കെ കുഞ്ഞിരാമന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പി പി അജയകുമാര്‍, എം ജെ അനിത, പി വി അനില്‍കുമാര്‍, കെ അഖില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.

English summary
Expired food seized from hotels in Iritty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X