കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വ്യാജപേരില്‍ പാല്‍അളന്ന് വെട്ടിപ്പ്: ജോസ്ഗിരിയിലെ ക്ഷീരോത്പാദക സഹകരണസംഘത്തിനെതിരെ കര്‍ഷകര്‍

Google Oneindia Malayalam News

ചെറുപുഴ: ക്ഷീരകര്‍ഷകരുടെ വ്യാജപേരില്‍ മില്‍മയിലേക്ക് പാല്‍ അളന്നും സര്‍ക്കാര്‍ സബ്‌സിഡി തട്ടിയെടുത്തും ക്ഷീരകര്‍ഷകര്‍ക്ക് അളന്ന പാലിന് കംപ്യൂട്ടറൈസ്ഡ് ബില്‍നല്‍കാതെയും വരവ് ബുക്ക് നല്‍കാതെയും ചെറുപുഴ ജോസ്ഗിരിയിലെ ക്ഷീരോത്പാദകസഹകരണ സംഘത്തില്‍ (ആപ്‌കോസ്) വന്‍തട്ടിപ്പുനടത്തുന്നുവെന്ന പരാതിയുമായി ജോസ് ഗിരിയിലെ ക്ഷീരോത്പാദക സഹകരണ സംഘത്തിലെ ഒരുവിഭാഗം ക്ഷീരക ര്‍ഷകര്‍ രംഗത്തെത്തി. ഇതുസംബന്ധിച്ചു ക്ഷീരവികസനവകുപ്പ് ഡയറക്ര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നു ഇവര്‍ പറഞ്ഞു.

നേരത്തെ വകുപ്പ് മന്ത്രിക്ക് ആപ്‌കോസില്‍ നടക്കുന്ന ക്രമക്കേടുകളെ കുറിച്ചു രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്. മന്ത്രിതലത്തില്‍ ഇടപെടലുണ്ടായെങ്കിലും സഹകരണ സംഘം ഭരിക്കുന്ന സി.പി. എം നേതാക്കള്‍ ഉദ്യോഗ്ഥരെ സ്വാധീനിച്ച് നടപടി മരവിപ്പിച്ചിരിക്കുകയാണെന്ന് കര്‍ഷകര്‍ ആരോപിച്ചു. വീട്ടില്‍ പശുവില്ലാതിരുന്നവരും മാനദണ്ഡങ്ങള്‍ മറികടന്ന് ഈസൊസൈറ്റിയില്‍ ഡയറക്ടര്‍മാരാണ്. സമരക്കാര്‍ സബ്‌സിഡി തട്ടിയെടുക്കകയാണ് ഇവരുടെ ലക്ഷ്യം.51കര്‍ഷകരാണ്‌നിലവില്‍ സൊസൈറ്റില്‍ പാലളക്കുന്നത്. എന്നാല്‍ ജെയ്‌സണ്‍ പി.സേവ്യര്‍ എന്ന അംഗം മറ്റു അംഗങ്ങളുടെ വിവരങ്ങള്‍ ആരാഞ്ഞുകൊണ്ടുള്ള ഒരുവിവരാവകാശ അപേക്ഷ നല്‍കിയിരുന്നുവെങ്കിലും അതുനല്‍കാന്‍ തയ്യാറായിട്ടില്ല.

milk

കര്‍ഷക അവാര്‍ഡ് നേടിയ ഫാം ഉടമയില്‍ നിന്നും പാല്‍വാങ്ങി സ്വന്തം പേരിലാക്കിയാണ് ഡയറക്ടര്‍മാരും അംഗങ്ങളില്‍ ചിലരും പണം തട്ടിയെടുക്കുന്നത്. യഥാര്‍ത്ഥ കര്‍ഷകര്‍ക്ക് നാമമാത്രമായ സംഖ്യമാത്രമേ സൊസൈറ്റിയില്‍ നിന്നും നല്‍കുന്നുള്ളു.പരാതിപറയുന്ന കര്‍ഷകരെ കള്ളക്കേസില്‍ കുടുക്കാനാണ് സൊസൈറ്റി ഭാരവാഹികള്‍ ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന വേളയില്‍ മുഴുവന്‍ അംഗങ്ങളുടെയും യഥാര്‍ത്ഥവിവരങ്ങള്‍ പുറത്തുവിടണമെന്ന് ജോസ്ഗിരിയിലെ ക്ഷീരകര്‍ഷകര്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ജയ്‌സണ്‍ പൂക്കളത്തില്‍, പീറ്റര്‍ ജോസഫ്, ജനുസെബാസ്റ്റിയന്‍ എന്നിവര്‍ പങ്കെടുത്തു.

English summary
Extortion by false measurement of milk: Farmers against Josgiri dairy cooperative
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X