പതിനേഴുകാരിയായ ദളിത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവം: ഫേസ്ബുക്ക് സുഹൃത്ത് അറസ്റ്റിൽ

ചെറുപുഴ: പതിനേഴ് വയസ് പ്രായമുള്ള ദളിത് പെൺകുട്ടി ലൈംഗിക ചൂഷണത്തിനിരയായതായി പോസ്റ്റുമോർട്ടം റിപ്പോർട്ട് കണ്ണൂർ ജില്ലയിലെ മലയോര പ്രദേശത്താണ് ദളിത് പെൺകുട്ടിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. വീ​ട്ടി​ന​ക​ത്ത് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യതിനെ തുടർന്ന് പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഫെയ്സ് ബുക്ക് ഫ്രണ്ടായ സ്വകാര്യ ബസ് ജീവനക്കാരനെ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ​കു​റ്റ​ത്തി​ന് അ​റ​സ്റ്റു ചെയ്തത്.

പെൺകുട്ടി ഉപയോഗിച്ചിരുന്ന ഫോണിൽ നിന്നാണ് ഇയാളെ കുറിച്ചുള്ള വിവരങ്ങൾ പൊലിസിന് ലഭിച്ചത്. കൂ​ത്തു​പ​റ​മ്പ് മാ​ങ്ങാ​ട്ടി​ടം അ​യ്യ​പ്പ​ന്‍ തോ​ടി​ലെ പി. ​ജി​തി​നാ​ണ് (29) അ​റ​സ്റ്റി​ലാ​യ​ത്. ആ​ത്മ​ഹ​ത്യ ചെ​യ്ത പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യി​ട്ടു​ണ്ടെ​ന്ന പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​യാ​ളെ ക​ഴി​ഞ്ഞ ജൂ​ണ്‍ 17ന് ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

 arrest-1594102294


ചെ​റു​പു​ഴ പോ​ലീ​സ് ഇ​യാ​ളു​ടെ യുംമൊ​ബൈ​ല്‍ ഫോ​ണ്‍ പ​രി​ശോ​ധ​നാ വി​ധേ​യ​മാ​ക്കി​യ​തി​നെ തു​ട​ര്‍​ന്ന് ല​ഭി​ച്ച തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്. ഇ​തേ തു​ട​ര്‍​ന്ന് റി​മാ​ൻ​ഡി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ഇ​യാ​ളെ ഡി​വൈ​എ​സ്പി കെ.​ഇ.​പ്രേ​മ​ച​ന്ദ​നും എ​സ്ഐ എ​ന്‍.​കെ.​ഗി​രീ​ഷ്, എ​എ​സ്ഐ സ​ത്യ​ന്‍ എ​ന്നി​വ​ര്‍ സ​ബ് ജ​യി​ലി​ലെ​ത്തി​യാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ആ​ല​ക്കോ​ട് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ബ​ന്ധു​വീ​ട്ടി​ലെ​ത്തി​യ പെ​ണ്‍​കു​ട്ടി​യെ അ​വി​ടെ​യെ​ത്തി​യ പ്ര​തി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു വ​ര്‍​ഷ കാ​ലം നീ​ണ്ടു നി​ന്ന സൗ​ഹൃ​ദം പി​ന്നീ​ട് വ​ഴി പി​രി​ഞ്ഞ​തോ​ടെ​യാ​ണ് പെ​ണ്‍​കു​ട്ടി ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്ന നി​ഗ​മ​ന​ത്തി​ലാ​യി​രു​ന്നു പോ​ലീ​സ്. പ്ര​തി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ പ​രി​ശോ​ധി​ച്ച പോ​ലീ​സ് സം​ഘ​ത്തി​ന് നി​ര്‍​ണാ​യ​ക തെ​ളി​വു​ക​ളാ​യ ഫോ​ണ്‍ സ​ന്ദേ​ശ​ങ്ങ​ളും വാ​ട്സ്അ​പ്പ് ചാ​റ്റിം​ഗും ല​ഭി​ച്ചു. ഇ​ത് ശ​ക്ത​മാ​യ ശാ​സ്ത്രീ​യ തെ​ളി​വു​ക​ളാ​യി മാ​റി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ഇ​യാ​ളെ പോ​ക്സോ കേ​സി​ല്‍​പ്ര​തി ചേ​ര്‍​ത്ത് അ​റ​സ്റ്റു ചെ​യ്ത​ത്.

ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി മ​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഫോ​റ​ന്‍​സി​ക് സ​ര്‍​ജ​ന്‍ ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള​യു​ടെ നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ളാ​ണ് കേ​സി​ല്‍ വ​ഴി തി​രി​വാ​യ​ത്. 2015-ല്‍ ​ക​ണ്ണൂ​ര്‍ ടൗ​ണ്‍ പോ​ലീ​സി​ന്‍റെ മ​റ്റൊ​രു കേ​സി​ല്‍ പ്ര​തി​യാ​യ ഇ​യാ​ള്‍ ര​ണ്ടു മാ​സം ജ​യി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ച്ചി​രു​ന്നു.

സമൂഹമാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യു​മാ​യി പ്ര​തി ഒ​രു വ​ര്‍​ഷ​ക്കാ​ലം സൗ​ഹ്യ​ദ​ത്തി​ലാ​യി​രു​ന്നു. ഇ​തി​ന് ശേ​ഷ​മാ​ണ് ഇ​ക്ക​ഴി​ഞ്ഞ ജൂ​ണ്‍ ഒ​മ്പ​തി​ന് ദ​ളി​ത് വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട 17 കാ​രി​യാ​യ പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​നി​യെ വീ​ടി​ന​ക​ത്ത് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.പോക്സോ കേസും എസ്.സി-എസ്.ടി വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. ഫെയ്സ് ബുക്കിലൂടെ പ്രണയം നടിച്ച് പെൺകുട്ടിയെ വിവാഹ വാഗ്ദ്ധാനം ചെയ്തു പീഢിപിക്കുകയും പിന്നീട് പ്രണയബന്ധത്തിൽ നിന്നും പിൻമാറുകയുമായിരുന്നു. വഞ്ചിക്കപ്പെട്ടതിൻ്റെ മനോവിഷമത്തിലാണ് പെൺകുട്ടി ജീവനൊടുക്കിയതെന്ന് പൊലിസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+