ആര്‍എസ്എസിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്: മുന്‍മന്ത്രി വി.എസ് സുനില്‍കുമാറിന് നോട്ടീസയക്കാന്‍ ഉത്തരവ്
കണ്ണൂര്‍: ഫെയ്‌സ് ബുക്ക് പേജിലൂടെ അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചുവെന്ന ആരോപണവുമായി സി. പി. ഐ നേതാവിനെതിരെ ആര്‍. എസ്. എസ് നിയമനടപടി തുടങ്ങി. മഹാത്മാഗാന്ധി വധവുമായി ബന്ധപ്പെട്ടുആര്‍. എസ്. എസിനെതിരെ സോഷ്യല്‍മീഡിയയില്‍ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയ സി.പി. ഐ നേതാവിനെതിരെ കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.
സി പി ഐ നേതാവും ഒന്നാം പിണറായി മന്ത്രിസഭയില്‍ കൃഷിമന്ത്രിയുമായിരുന്ന വി എസ് സുനില്‍ കുമാര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ ആര്‍ എസ് എസ് കേരള പ്രാന്ത സംഘചാലക്‌കെ. കെ. ബാലറാം നല്‍കിയ പരാതിയാണ് കണ്ണൂര്‍കോടതി ഫയലില്‍ സ്വീകരിച്ചു കുറ്റാരോപിതന്‌സമന്‍സയാക്കാന്‍ ഉത്തരവിട്ടത്

2021 ജനവരി 29 നാണ് സുനില്‍ കുമാര്‍ വിവാദ പരാമര്‍ശം നടത്തിയത്. ഗാന്ധി ഘാതകനായ നാഥുറാം വിനായക് ഗോഡ്സെയെ ' ആര്‍ എസ് എസ്സ് കാപാലികന്‍' എന്ന് വിശേഷിപ്പിച്ചായിരുന്നു സുനില്‍ കുമാര്‍ പോസ്റ്റിട്ടത്. ഫേസ്ബുക്കില്‍ നിരവധിപേര്‍ പിന്തുടരുന്ന അകൗണ്ടുള്ള സുനില്‍കുമാറിന്റെ ഈ പോസ്റ്റ് ധാരാളം പേര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. ആര്‍ എസ് എസ്സിനെ സമൂഹമധ്യത്തില്‍ താറടിച്ചു കാണിക്കാനാണ് സുനില്‍കുമാര്‍ ഇത്തരത്തിലുള്ള വ്യാജ പ്രചാരണം നടത്തിയതെന്നാണ് ആര്‍ എസ് എസ് നേതൃത്വത്തിന്റെ ആരോപണം.
മുന്‍പ് സമാന പരാമര്‍ശത്തിന് രാഹുല്‍ ഗാന്ധിക്കെതിരെ സുപ്രീം കോടതിയുടെ പരാമര്‍ശമുണ്ടായിരുന്നു. ഗാന്ധിവധത്തില്‍ ആര്‍ എസ് എസ്സിന് പങ്കില്ലെന്ന് കോടതി കണ്ടെത്തിയിട്ടും 2014 ല്‍ ഭീവണ്ടിയിലെ ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ ആര്‍ എസ് എസ്സിനെതിരെ രാഹുല്‍ നടത്തിയ പരാമര്‍ശത്തിലായിരുന്നു സുപ്രീം കോടതി ഇടപെട്ടത്. സുപ്രീം കോടതിയുടെയും മറ്റു കോടതികളുടെയും വിധിന്യായങ്ങളും വിവാദ പരാമര്‍ശങ്ങളും വിശദമായി പരിശോധിച്ച കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് എസ് അമ്പിളിയാണ് ആര്‍ എസ് എസിന്റെ പരാതിയില്‍ കഴമ്പുണ്ടെന് കണ്ടതിനെ തുടര്‍ന്ന് കുറ്റാരോപിതനായ മുന്‍മന്ത്രിക്ക് സമന്‍സയാക്കാന്‍ ഉത്തരവായത്. ഈ കേസില്‍ പരാതിക്കാരനായകെ കെ ബാലറാമിന്റേത് കൂടാതെ ഭാരതീയ ജനത പാര്‍ട്ടി ദേശീയ വൈസ് പ്രസിഡണ്ടും മുന്‍ എം പി യുമായഎ പി അബ്ദുള്ളക്കുട്ടിയുടെ മൊഴിയും കോടതി രേഖപ്പെടുത്തിയിരുന്നു.
കേസില്‍ ആര്‍ എസ് എസിനായി അഡ്വ. എം. ആര്‍. ഹരീഷ് ഹാജരായി. നേരത്തെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മഹാത്മ ഗാന്ധി വധത്തില്‍ ആര്‍. എസ്. എസിന് പങ്കുണ്ടെന്നു പരാമര്‍ശം നടത്തിയത് കോടതിയില്‍ ആര്‍. എസ്. എസ് നേതാവായ അഡ്വ. കെ.കെ ബാലാറാം കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഈകേസിന്റെ തുടര്‍നടപടികള്‍ നടന്നുവരികയാണ്.












Click it and Unblock the Notifications