• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കണ്ണൂരിൽ കള്ളനോട്ടും കള്ള ലോട്ടറിയും വ്യാപകം: തട്ടിപ്പിന് ഇരയാകുന്നത് വിൽപ്പനക്കാർ

  • By Desk

കണ്ണൂർ: കണ്ണൂർ ജില്ലയിലെ മലയോരങ്ങളിൽ കള്ളനോട്ടും വ്യാജ ലോട്ടറിയും പിടിമുറുക്കുന്നു.200 രൂപ കറ​ൻ​സി​യു​ടെ ക​ള​ർ ഫോ​ട്ടോ​സ്റ്റാ​റ്റ് എ​ടു​ത്ത് പ​ണ​മെ​ന്ന നി​ല​യി​ൽ ന​ൽ​കിയാണ് ത​ട്ടി​പ്പ് നടത്തുന്നത്. ക​ഴി​ഞ്ഞ ദി​വ​സം ക​റ​ൻ​സി​യു​ടെ ക​ള​ർ ഫോ​ട്ടോ​സ്റ്റാ​റ്റ് ന​ൽ​കി ലോ​ട്ട​റി ചി​ല്ല​റ വി​ൽ​പ്പ​ന​ക്കാ​ര​നെ പ​റ്റി​ച്ചാ​ണ് ഒ​രു യു​വാ​വ് പ​ണം ത​ട്ടി​യ​ത്. ത​ളി​പ്പ​റ​മ്പ് ന​ഗ​ര​ത്തി​ലും പ​രി​സ​ര​ത്തും ന​ട​ന്ന് ലോ​ട്ട​റി വി​ൽ​ക്കു​ന്ന ചെ​ങ്ങ​ളാ​യി സ്വ​ദേ​ശി നി​തി​ൻ എ​ന്ന യു​വാ​വാ​ണ് ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​ത്.

കെവി തോമസിനായി ഉമ്മന്‍ ചാണ്ടി ഇറങ്ങി, പതിനെട്ടടവും പയറ്റി കോണ്‍ഗ്രസ്, 3 മണ്ഡലങ്ങള്‍ കണ്ട് സിപിഎം!!

200 രൂ​പ​യു​ടെ ക​ള​ർ ഫോ​ട്ടോ​സ്റ്റാ​റ്റ് ന​ൽ​കി ശാ​രീ​രി​ക അ​വ​ശ​ത​ക​ളു​ള്ള നി​തി​നി​ന്‍റെ കൈ​യി​ൽ നി​ന്നും ലോ​ട്ട​റി വാ​ങ്ങു​ക​യാ​യി​രു​ന്നു. പി​റ്റേ ദി​വ​സം ലോ​ട്ട​റി സ്റ്റാ​ളി​ൽ നി​ന്നും പ​ണം കൈ​മാ​റി ലോ​ട്ട​റി എ​ടു​ക്കു​മ്പോ​ഴാ​ണ് ത​നി​ക്ക് പ​റ്റി​യ ച​തി നി​തി​ൻ അ​റി​യു​ന്ന​ത്. ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്ന് ഒ​രു യു​വാ​വ് ആ​ൾ​തി​രി​ക്കി​ല്ലാ​ത്ത ഭാ​ഗ​ത്തേ​ക്ക് വി​ളി​ച്ചു കൂ​ട്ടി​ക്കൊ​ണ്ടു പോ​യ​ശേ​ഷ​മാ​ണ് ലോ​ട്ട​റി വാ​ങ്ങി വ​ഞ്ചി​ച്ച​തെ​ന്ന് നി​തി​ൻ പ​റ​ഞ്ഞു. ഒ​റ്റ നോ​ട്ട​ത്തി​ൽ മ​ന​സി​ലാ​കാ​ത്ത ത​ര​ത്തി​ലു​ള്ള​താ​ണ് വ്യാ​ജ​നോ​ട്ട്.

ഇതിനോടൊപ്പം ജില്ലയില്‍ വ്യാജ ലോട്ടറികള്‍ ഉപയോഗിച്ച് വ്യാപകമായി പണം തട്ടുന്നതായും പരാതിയുണ്ട്. ചില്ലറ ലോട്ടറി വില്‍പ്പനക്കാരാണ് കൂടുതലും തട്ടിപ്പിനിരയാകുന്നത്. ചില്ലറ വില്‍പ്പനക്കാരില്‍ നിന്നും ടിക്കറ്റുകള്‍ മൊത്തമായി വാങ്ങിയശേഷം സമ്മാനാര്‍ഹമായ ടിക്കറ്റ് കളര്‍ പ്രിന്റ് ചെയ്ത് വ്യാജമായി നിര്‍മിച്ചാണ് തട്ടിപ്പ് നടത്തുന്നത്. നടന്ന് വില്‍പ്പന നടത്തുന്ന ഇവരില്‍ നിന്ന് ലോട്ടറി ടിക്കറ്റുകള്‍ മുഴുവനായി വാങ്ങിയ ശേഷമാണ് തട്ടിപ്പ് നടത്തുന്നത്.

സമ്മാനര്‍ഹമായ ടിക്കറ്റുകളുടെ കളര്‍ പ്രിന്റുകള്‍ നല്‍കി സമ്മാനത്തുക വാങ്ങി മുങ്ങുന്നതാണ് തട്ടിപ്പുകാരുടെ പതിവ്. സ്റ്റാളുകളില്‍ എത്തി ബാര്‍കോഡ് സ്‌കാന്‍ ചെയ്യുമ്പോഴാകും വില്‍പ്പനക്കാര്‍ തട്ടിപ്പ് മനസിലാക്കുന്നത്. തളിപ്പറമ്പ്, ചപ്പാരപ്പടവ് തുടങ്ങിയ മേഖലകളില്‍ നിരവധിപേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ തട്ടിപ്പിനിരയായി. ലോട്ടറി വില്‍പനയിലൂടെ മാത്രം ഉപജീവനം നടത്തുന്നവരെ പ്രതിസന്ധിയിലാക്കുകയാണ് ഇത്തരം തട്ടിപ്പുകള്‍. യഥാര്‍ഥ ടിക്കറ്റാണോ എന്ന് ചില്ലറ വില്‍പ്പനക്കാര്‍ക്ക് കണ്ടെത്താന്‍ കഴിയാത്തതാണ് തട്ടിപ്പിനിരയാകാന്‍ കാരണം.

ശ്രീകണ്ഠാപുരം മേഖലയിൽ കാറെടുത്തു കറങ്ങി ഒരുസംഘമാളുകൾ ചില്ലറ ലോട്ടറി വിൽപ്പനശാലകളിൽ കയറി വ്യാജലോട്ടറി ടിക്കറ്റ് നൽകി സമ്മാനത്തുക തട്ടിയെടുക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പത്രത്തിൽ വരുന്ന 5000 രൂപയുടെ സമ്മാനം ലഭിച്ച ലോട്ടറികൾ വ്യാജ നമ്പരുണ്ടാക്കി കളർ പ്രിന്റെടുത്താണ് ഇവർ ചില്ലറ വിൽപ്പനക്കാരിൽ നിന്നും പണം തട്ടിയെടുക്കുന്നത്.. ഇത്തരത്തിൽ നിരവധിയാളുകൾക്കാണ് പണം നഷ്ടപ്പെട്ടത്.മലയോരത്ത് വ്യാജ ലോട്ടറിയും കള്ളനോട്ടും പെരുകുമ്പോൾ പൊലിസ് നടപടിയെടുക്കുന്നില്ലെന്ന ആരോപണവും ശക്തമാണ്. തട്ടിപ്പുകാരെ പിടികൂടാൻ പൊലിസ് തയ്യാറാകണമെന്ന് ലോട്ടറി ഏജന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.

English summary
Fake currency and lottery rolling in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X