കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മിസ്ഡ് കോള്‍ പ്രണയം: വ്യാജ ഡോക്ടര്‍ യുവതിയില്‍ നിന്നും തട്ടിയത് പണവും ഏഴരപവന്‍ സ്വര്‍ണാഭരണങ്ങളും

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: മിസ്ഡ് ഫോണ്‍കോള്‍ വഴി പരിചയപ്പെട്ട ഭര്‍തൃമതിയായ യുവതിയെ വിവാഹവാഗ്ദാനം നല്‍കി ഒന്നര ലക്ഷം രൂപയും ഏഴര പവന്‍ സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്ത കേസില്‍ പാനൂര്‍ സ്വദേശി അറസ്റ്റില്‍. പാനൂര്‍ ഏലാങ്കോട് സക്കീന വില്ലയിലെ ടി. ഫജ്ഫറിനെയാണ് തളിപ്പറമ്പ് സി.ഐ എന്‍.കെ സത്യനാഥന്റ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

പോലീസ് സുരക്ഷ വേണം: ബാബറി മസ്ജിദ് കേസില്‍ ബിജെപി നേതാക്കള്‍ക്കെതിരെ വാദം കേള്‍ക്കുന്ന ജഡ്ജിപോലീസ് സുരക്ഷ വേണം: ബാബറി മസ്ജിദ് കേസില്‍ ബിജെപി നേതാക്കള്‍ക്കെതിരെ വാദം കേള്‍ക്കുന്ന ജഡ്ജി

2019 ഫെബ്രുവരി 20ന് മിസ്ഡ് കോള്‍ വഴി പരിചയപ്പെട്ട തളിപ്പറമ്പ് സയ്യിദ് നഗറിലെ യുവതിയുമായി നിരന്തരമായി ഫോണ്‍ വഴി സംസാരിച്ച് ബന്ധം സ്ഥാപിച്ച ഫജ്ഫര്‍ ഒന്നര ലക്ഷം രൂപ ജോലി ആവശ്യത്തിനെന്ന പേരില്‍ കടമായി വാങ്ങിയിരുന്നു.

mobile1-156144

വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തതിനാലാണ് യുവതി പണം നല്‍കിയത്. എന്നാല്‍, ഇയാള്‍ പിന്നീട് വാക്കുമാറിയതിനെ തുടര്‍ന്ന് പണം തിരികെ ചോദിച്ചപ്പോള്‍ ഫോണ്‍ സംഭാഷണങ്ങളും വീഡിയോകളും ഭര്‍ത്താവിന് അയയ്ച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതേ ഭീഷണി മുഴക്കി പിന്നീട് ഏഴര പവന്‍ സ്വര്‍ണാഭരണങ്ങളും ഇയാള്‍ വാങ്ങുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.

വീണ്ടും ഭീഷണികള്‍ തുടര്‍ന്നതോടെയാണ് യുവതി തളിപ്പറമ്പ് പൊലിസില്‍ പരാതി നല്‍കിയത്. ഇപ്പോള്‍ പട്ടുവം കയ്യം തടത്തില്‍ വിവാഹം ചെയ്ത് അവിടെ താമസിച്ചു വരുന്ന ഫജ്ഫറിനെ വ്യാജ ഡോക്ടറായി പ്രവര്‍ത്തിച്ചതിന് നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുï്. കഞ്ചാവ് കടത്തിയതിന് ഉള്‍പ്പെടെ ഇയാള്‍ പിടിയിലായിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു.

English summary
Fake doctor arrested in fruad case from Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X