കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിദേശത്തുള്ള എംഎല്‍എയുടെ മകന്റെയും പേരില്‍ കള്ളവോട്ടുചെയ്തു: മനസാ വാചാ കര്‍മണ അറിയില്ലെന്ന് കുഞ്ഞിരാമന്‍

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കാസര്‍ഗോട്ട് പാര്‍ലമെന്റ് മണ്ഡലത്തിലെ ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്റെ വിദേശത്തുള്ള മകന്റെ പേരിലുള്ള വോട്ട് സിപിഎം പ്രവര്‍ത്തകര്‍ കള്ളവോട്ടായി ചെയ്തുവെന്ന ആരോപണവുമായി മുസ്‌ലിം ലീഗ് രംഗത്ത്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന എംഎല്‍എയുടെ മകന്‍ മധുസൂദനന്റെ വോട്ടു സിപിഎം പ്രവര്‍ത്തകരിലൊരാള്‍ ചെയ്തു വെന്നാണ് ലീഗ് നേതാക്കള്‍ ആരോപിക്കുന്നത്. വിദേശത്ത് ജോലി ചെയ്യുന്ന മധുസൂദനന്‍ വോട്ടെടുപ്പ് ദിവസം നാട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ് ആരോപണം.

പിപി സുനീര്‍ ലീഗില്‍ ചേരും; ഇടത് നേതാക്കളേക്കാള്‍‌ അടുപ്പം കോണ്‍ഗ്രസ്, ലീഗ് നേതാക്കളോടെന്ന് അന്‍വര്‍പിപി സുനീര്‍ ലീഗില്‍ ചേരും; ഇടത് നേതാക്കളേക്കാള്‍‌ അടുപ്പം കോണ്‍ഗ്രസ്, ലീഗ് നേതാക്കളോടെന്ന് അന്‍വര്‍

കൂട്ടക്കനി ജിയുപി സ്‌കൂളില്‍ 132 ബൂത്തിലെ ഏഴാം വോട്ടറാണ് മധുസൂദനന്‍. ഇയാളുടെ വോട്ട് സിപിഎം പ്രവര്‍ത്തകര്‍ രേഖപ്പെടുത്തിയെന്നാണ് മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് എംസി കമറുദ്ദീന്‍ ആരോപിക്കുന്നത്. എന്നാല്‍ ആരോപണത്തെക്കുറിച്ച് അറിയില്ലെന്നാണ് കെ കുഞ്ഞിരാമന്റെ പ്രതികരണം. മകന്‍ നാട്ടിലുണ്ടോ എന്ന ചോദ്യത്തിനും അറിയില്ലെന്നായിരുന്നു എംഎല്‍എയുടെ മറുപടി. ലീഗിനെതിരെ ഉയര്‍ന്നു വരുന്ന കള്ളവോട്ട് ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇതെന്നും എംഎല്‍എ പറയുന്നു.

kkunjiramanoneindia-

യുഡിഎഫിന്റെ ശക്തി കേന്ദ്രമായ ഉദുമയില്‍ തെരഞ്ഞെടുപ്പ് ദിവസം വിദേശത്തായിരുന്നവരുടെ പേരില്‍ മുസ്ലീം ലീഗുകാര്‍ വ്യാപകമായി കള്ളവോട്ട് രേഖപ്പെടുത്തിയെന്നാണ് സിപിഎം ആരോപണം. ഉദുമ നിയോജക മണ്ഡലത്തിലെ 126ാം ബൂത്തിലെ 313ാം വോട്ടര്‍ അബൂബക്കര്‍ സിദ്ദീഖ്, 315ാം വോട്ടര്‍ ഉമ്മര്‍ ഫാറൂഖ്, 1091ാം വോട്ടര്‍ ഫവാദ്, 1100ാം വോട്ടര്‍ സുഹൈല്‍, 1168ാം വോട്ടര്‍ ഇംതിയാസ് എന്നിവര്‍ നിലവില്‍ വിദേശത്താണുള്ളതെന്നും ഇവരുടെ വോട്ട് മറ്റുള്ളവര്‍ ചെയ്തുവെന്നും സിപിഎം ആരോപണം.

125ാം ബൂത്തില്‍ വോട്ടര്‍ പട്ടികയില്‍ നിന്നും തള്ളിയ രണ്ട് പേരുടെ പേരില്‍ വോട്ട് രേഖപ്പെടുത്തിയതായും പരാതിയുണ്ട്. മണ്ഡലത്തില്‍ യുഡിഎഫും ബിജെപിയും ചെയ്ത കൂടുതല്‍ കള്ളവോട്ടുകളുടെ കണക്കെടുത്ത് പ്രാദേശിക ഘടകങ്ങള്‍ക്ക് ഇടതു മുന്നണി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

English summary
Fake vote inthe name of Kunhiraman MLA's son
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X