വ്യാജ ക്രിമിനൽ കേസ്; കണ്ണൂർ സ്വദേശിയായ യുവാവ് കുറ്റക്കാരനല്ലെന്ന് ദുബായ് അപ്പീൽ കോടതി
വളപട്ടണം: ജോർദാൻ സ്വദേശിയായ തൊഴിലുടമ നൽകിയ കേസിൽ കണ്ണൂർ കണ്ണാടിപ്പറമ്പ് മാലോട്ട് സ്വദേശി ദിനിൽ ദിനേശ് (29) കുറ്റക്കാരനല്ലെന്ന് ദുബായ് ക്രിമിനൽ കോടതിയുടെ ഉത്തരവ്. ദുബായിയില്‍ ഓട്ടോമൊബൈല്‍ കമ്പിനിയിലെ ജീവനക്കാരനായ യുവാവിന്റെ മേലുദ്യോഗസ്ഥന്‍ നടത്തിയ വെട്ടിപ്പില്‍ ദിനിലും പ്രതിചേർക്കപ്പെടുകയായിരുന്നു.
ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥന്‍ സ്ഥാപനത്തില്‍ നിന്നും ജോലി രാജിവെച്ചു നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇയാള്‍ നടത്തിയ ക്രമക്കേട് അറിയാതെ ദിനില്‍ ജോലിസംബന്ധമായ സംശയങ്ങള്‍ക്ക് ഇയാളോട് ബന്ധപ്പെട്ടിരുന്നു. ഇതിനിടെയില്‍ രാജിവെച്ചു പോയ മേലുദ്യോഗസ്ഥന്‍ കമ്പിനിയുടെ പാസ് വേര്‍ഡ് ദിനിലില്‍ നിന്നും കൈക്കലാക്കി. രണ്ടുപേരും ചേര്‍ന്നു ഇതു ദുരൂപയോഗം ചെയ്തുവെന്നാരോപിച്ചാണ് ജോര്‍ദാന്‍ സ്വദേശിയായ തൊഴില്‍ ഉടമ കോടതിയെ സമീപിച്ചത്. ഇതേ തുടര്‍ന്ന് ദിനിലിന് മൂന്ന് മാസം തടവും ഒന്നരലക്ഷം ദിര്‍ഹം( 33 ലക്ഷം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കാനും കോടതി ശിക്ഷിച്ചു.

ഇതിനെതിരെ യാബ് ലീഗൽ സർവീസസിലെ അഭിഭാഷകനായ മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍ അല്‍ സുവൈദി മുഖേന നൽകിയ അപ്പീലിലാണ് ദിനിലിനെ കോടതി കുറ്റവിമുക്തനാക്കിയത്. പ്രതിചേര്‍ക്കപ്പെട്ട യുവാവ് കുറ്റകൃത്യം ചെയ്തുവെന്നോ മെയില്‍ ഐഡി ദുരുപയോഗം ചെയ്തുവെന്നോ അപ്പീല്‍ കോടതിയില്‍ മതിയായ തെളിവുകള്‍ ഹാജരാക്കാൻ വാദി ഭാഗത്തിന് കഴിഞ്ഞില്ല.












Click it and Unblock the Notifications