കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൊണ്ണൂറുകളിലെ മാപ്പിളപാട്ടുകളുടെ രാജാവ്; മാപ്പിളപാട്ട് കലാരംഗത്തെ തീരാ നഷ്ടം, പീര്‍ മുഹമ്മദിന് വിട

Google Oneindia Malayalam News

കണ്ണൂര്‍: പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരന്‍ പീര്‍ മുഹമ്മദ് (75) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ വീട്ടിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1976ല്‍ ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായി ദൂരദര്‍ശനില്‍ ചെന്നൈ നിലയത്തില്‍ മാപ്പിളപ്പാട്ട് അവതരിപ്പിച്ച പ്രതിഭയാണ് പീര്‍ മുഹമ്മദ്.

ശബരിമലക്ക് പോകണമെന്ന ആവശ്യവുമായി യുവതി; പമ്പയിലേക്കുള്ള ബസ്സില്‍കയറി, പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിശബരിമലക്ക് പോകണമെന്ന ആവശ്യവുമായി യുവതി; പമ്പയിലേക്കുള്ള ബസ്സില്‍കയറി, പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി

കേരളത്തിലും ഗള്‍ഫി നാടുകളിലുമുള്ള ഒട്ടേറെ മാപ്പിളപാട്ട് വേദികളില്‍ അദ്ദേഹം തന്റെസാന്നിധ്യം അറിയിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ തെങ്കാശിയിലാണ് ജനനം. ഇദ്ദേഹത്തിന്റെ ചെറുപ്പം മുതല്‍ കുടുംബം തലശേരിയിലേക്കു വന്നു. എട്ടാം വയസ് മുതല്‍ പാട്ടുകള്‍ പാടിത്തുടങ്ങി.തലശേരി ജനത സംഭീതസഭയിലൂടെയാണ് മാപ്പിളപാട്ട് കലാ രംഗത്തെത്തുന്നത്. പി ടി അബ്ദുറഹിമാന്റെ വരികളാണ് പാടിയവയില്‍ ഏറെയും. തമിഴ് മുരുക ഭക്തിഗാനങ്ങളും ഇദ്ദേഹം പാടിയിട്ടുണ്ട്.

1

മാപ്പിളപ്പാട്ട് ഇഷ്ടപ്പെടുന്ന ആളുകളുടെ മനസ്സില്‍ എന്നും തങ്ങി നില്‍ക്കുന്ന പാട്ടായിരുന്നു ഒട്ടകങ്ങള്‍ വരിവരി വരിയായ് , കാഫ് മല കണ്ട പൂങ്കാറ്റേ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ അത് ഇദ്ദേഹത്തിന്റെതാണ്. നിരവധി ഗാനമേളകള്‍ സംഘടിപ്പിച്ച അദ്ദേഹം പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനായ വി.എം കുട്ടിയുമൊത്ത് വേദി പങ്കിട്ട് നിരവധി പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. അന്യരുടെ ഭൂമി എന്ന സിനിമയില്‍ 'കോടി ചെന്താമരപ്പൂ വിരിയിക്കും പീലിക്കണ്ണാല്‍...' , തേന്‍ തുള്ളി എന്ന ചിത്രത്തില്‍ 'നാവാല്‍ മൊഴിയുന്നേ...' എന്നീ സിനിമാ ഇദ്ദേഹം ആലപിച്ചിട്ടുണ്ട്. കേരള ഫോക്ലോര്‍ അക്കാദമി അവാര്‍ഡ്, എ.വി.മുഹമ്മദ് അവാര്‍ഡ്, ഒ അബു ഫൗണ്ടേഷന്‍ അവാര്‍ഡ്, മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍ അവാര്‍ഡ്,ആള്‍ കേരള മാപ്പിള സംഗീത അക്കാദമി അവാര്‍ഡ് കേരള മാപ്പിള കല അക്കാദമി അവാര്‍ഡ്, മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക അവാര്‍ഡ്, ദുബായ് മലബാര്‍ കലാ സാംസ്‌കാരിക വേദി അവാര്‍ഡ് തുടങ്ങിയ നിരവധി പുരസ്‌കാരങ്ങളും അദ്ദേം നേടിയിട്ടുണ്ട്.

നൈനിറ്റാളിലെ വീട്ടിലേക്ക് വരൂ, ഹിന്ദുത്വ ഭീകരര്‍ കത്തിച്ച വാതില്‍ കാണിക്കാം, തുറന്നടിച്ച് ഖുര്‍ഷിദ്നൈനിറ്റാളിലെ വീട്ടിലേക്ക് വരൂ, ഹിന്ദുത്വ ഭീകരര്‍ കത്തിച്ച വാതില്‍ കാണിക്കാം, തുറന്നടിച്ച് ഖുര്‍ഷിദ്

2

തെങ്കാശിക്കാരിയായ ബില്‍ക്കീസായിരുന്നു മാതാവ്. തലശേരിക്കാരനായ അസീസ് അഹമ്മദ് പിതാവും. നാലു വയസുള്ളപ്പോള്‍ പിതാവുമൊത്ത് അദ്ദേഹം തലശേരിയിലെത്തി. നാലായിരത്തിലേറെ പാട്ടുകള്‍ക്കു സംഗീതം നല്‍കിയ പീര്‍ മുഹമ്മദ് സംഗീതം പഠിക്കാതെയാണ് മാപ്പിളപാട്ട് രംഗത്ത് പ്രശസ്തിയാര്‍ജിച്ചത്. പാട്ടുകളോട് വലിയ ഇഷ്ടമുണ്ടായിരുന്നു അദ്ദേഹത്തിന്റെ ബാല്യകാലത്ത്.

3

എപ്പോഴും പാടിക്കൊണ്ടേയിരുന്ന കുട്ടി അങ്ങനെ തലശേരി ജനതസംഗീതസഭയില്‍ എത്തി. പണ്ട് കാലത്തെ വലിയ ഗായകസംഘമായിരുന്നു തലശ്ശേരി ജനതസംഗീതസഭ. അവരുടെ സ്റ്റേജ് പ്രോഗ്രാമുകളിലൂടെയാണ് പീര്‍ മുഹമ്മദ് നിറയെ ആരാധകരുള്ള ഒരു ഗായകനായി മാറിയത്. എട്ടാംവയസ്സിലായിരുന്നു ആദ്യവേദി. മുഹമ്മദ് റഫിയുടെതടക്കം സിനിമാഗാനങ്ങളാണ് അക്കാലത്ത് വേദിയില്‍ പാടിയത്. പിന്നീട് 1975ന് ശേഷമാണ് മാപ്പിളപാട്ടിലൂടെ അദ്ദേഹം പ്രശ്തനായത്.

വിരമിച്ച പിന്നാലെ മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ ബിജെപിയിലേക്ക്; ആരാണ് ഹരികൃഷ്ണ പട്ടേല്‍വിരമിച്ച പിന്നാലെ മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ ബിജെപിയിലേക്ക്; ആരാണ് ഹരികൃഷ്ണ പട്ടേല്‍

Recommended Video

cmsvideo
ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും
4

ആലാപന സമയത്തെ അക്ഷര ശുദ്ധിയും തെളിഞ്ഞ ശബ്ദവും സന്ദര്‍ഭോചിതമായി മുഖത്ത് മിന്നിമായുന്ന ഭാവ പ്രകടനങ്ങളും സഹപാഠികളുടെയും അധ്യാപകരുടെയും ഇടയില്‍ പെട്ടെന്ന് അദ്ദേഹത്തെ പ്രശസ്തനാക്കി. വയലാര്‍ രാമവര്‍മയുടെ കവിതകളോടായിരുന്നു ഏറെ കമ്പം. എന്നാല്‍ ഒരു സംഗീത കുടുംബം ആയിരുന്നില്ല പീര്‍ മുഹമ്മദിന്റേത് അദ്ദേഹത്തിന്റെ പിതാവ് സംഗീതാസ്വാദകനായിരുന്നു. തായത്തങ്ങാടി താലിമുല്‍ അവാം മദ്രസ യു.പി സ്‌കൂള്‍, തലശ്ശേരിയിലെ സെന്റ് ജോസഫ്സ് ഹൈസ്‌കൂള്‍, മുബാറക് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായി പഠനം. പിന്നീട് തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജില്‍ നിന്നും ബിരുദം.ഖബറടക്കം ഇന്ന് വൈകീട്ട് നാലിന് വളപട്ടണം മന്ന ഖബര്‍സ്ഥാനില്‍.

English summary
Famous Mappila song singer Peer Mohammad has passed away in kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X