കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോകകപ്പില്‍ മെസി മുത്തമിട്ടു: കുഞ്ഞിമംഗലത്ത് കുതിരിമ്മല്‍ അര്‍ജന്റീന ഫാന്‍സ് വക അന്നദാനം

Google Oneindia Malayalam News

കണ്ണൂര്‍: കുഞ്ഞിമംഗലത്ത് അര്‍ജന്റീനിയന്‍ വിജയത്തില്‍ നേര്‍ച്ച മുത്തപ്പന്‍ വെളളാട്ടം കെട്ടിയാടിച്ചു അര്‍ജന്റീനിയന്‍ ഫാന്‍സ്. നേര്‍ച്ച നേര്‍ന്ന വെളളാട്ടം കെട്ടിയാടിയപ്പോള്‍ സാക്ഷാല്‍ മുത്തപ്പന്‍. മനസും നിറച്ച് കണ്ണും നനച്ച് കയ്യും കൂപ്പി കേട്ടു നില്‍ക്കുകയാണ് ഭക്തര്‍. ഇവര്‍ മുത്തപ്പവിശ്വാസികള്‍ മാത്രമല്ല അര്‍ജന്റീനയുടെയും മെസ്സിയുടെയും ജേഴ്‌സിയണിഞ്ഞെത്തിയ ആരാധകര്‍ കൂടിയാണ്.

മൂന്നരപ്പതിറ്റാണ്ടിന് ശേഷം തങ്ങളുടെ ഇഷ്ട ടീം ലോകകിരീടം നേടിയത് വേറിട്ട വഴിയിലാണ് അവര്‍ ആഘോഷിച്ചത്. അതുവരെ മനസുറപ്പിന്റെ മുന്തണ്ട് പിടിച്ച് ബലം പകര്‍ന്ന് കടവിലടുപ്പിച്ച മുത്തപ്പനെന്ന ഇഷ്ടദൈവത്തെ അവര്‍ ആഘോഷത്തിന്റെ ഭാഗമാക്കുകയായിരുന്നു.

1

ആ ദൈവത്തെ കെട്ടിയാടിച്ചതിനൊപ്പം നാട്ടുകാരായ രണ്ടായിരം പേര്‍ക്ക് ഭക്ഷണം വിളമ്പി നല്‍കി ആഹ്ളാദത്തിനോപ്പം സ്നേഹവും പകര്‍ന്നു നല്‍കി അര്‍ജന്റീനിയന്‍ ജേഴ്സിയണിഞ്ഞ ആരാധകന്‍, പയ്യന്നൂരിനടുത്ത കുഞ്ഞിമംഗലം കുതിരുമ്മലിലാണ് മൂന്നരപ്പതിറ്റാണ്ടുകള്‍ക്ക് ശേഷമുള്ള അര്‍ജ്ജന്റീനയുടെ ലോകകപ്പ് വിജയം ആഘോഷിക്കാന്‍ ആരാധകര്‍ മുത്തപ്പന്‍ വെള്ളാട്ടം കെട്ടിയാടിക്കുകയും ആയിരങ്ങള്‍ക്ക് അന്നദാനം നടത്തുകയും ചെയ്ത് വേറിട്ട കാഴ്ചയായി മാറിയത്.

കുഞ്ഞിമംഗലം കുതിരുമ്മലിലെ അര്‍ജന്റീന ഫാന്‍സാണ് മുത്തപ്പന്‍ വെള്ളാട്ടവും അന്നദാനവും നടത്തിയത്. അര്‍ജന്റീന ലോകകപ്പ് നേടിയാല്‍ മുത്തപ്പന്‍ വെള്ളാട്ടം നടത്താമെന്നും ഒപ്പം രണ്ടായിരം പേര്‍ക്ക് അന്നദാനം വിളമ്പി നല്‍കാമെന്നുമുള്ള നേര്‍ച്ചയുടെ ഭാഗമായിട്ടാണ് കുതിരുമ്മല്‍ ഫാന്‍സ് ഇന്ന് വെള്ളാട്ടവും അന്നദാനവും നടത്തിയത്.കുതിരുമ്മലിലെ പി വി ഷിബുവും സുഹൃത്തുക്കളുമാണ് ഈ വേറിട്ട വിജയാഘോഷത്തിന്ചുക്കാന്‍ പിടിച്ചത്.

ഈ ആഘോഷത്തെക്കുറിച്ച് ഷിബു പറയുന്നത് ഇങ്ങനെ. കുട്ടിക്കാലം മുതല്‍ അര്‍ജന്റീനയുടെ കടുത്ത ആരാധകരായിരുന്നു ഷിബുവും കൂട്ടുകാരും.കുഞ്ഞിമഗംലം ഉള്‍പ്പെടെയുള്ള ഈ പ്രദേശവും അര്‍ജന്റീന ആരാധകരുടെ ശക്തികേന്ദ്രങ്ങളാണ്. പയ്യന്നൂര്‍ ഭാഗത്തെ മെസ്സിയുടെ ഏറ്റവും വലിയ കട്ടൌട്ട് കുതിരുമ്മലില്‍ ആയിരുന്നു സ്ഥാപിച്ചതെന്നും ഷിബു പറയുന്നു.

ഏകദേശം 55 അടിയോളം ഉയരമുള്ള കട്ടൌട്ടായിരുന്നു അത്. വയലില്‍ ആയിരുന്നു അത് ഉയര്‍ത്തിയത്. കട്ടൌട്ട് ഉയര്‍ത്താന്‍ ഏറെ പ്രയാസപ്പെട്ടിരുന്നു. അപ്പോഴാണ് ഞാന്‍ മുത്തപ്പനെ വിളിക്കുന്നത്..' കടുത്ത മുത്തപ്പന്‍ വിശ്വാസിയായ ഷിബു പറയുന്നു. എന്ത് പ്രയാസം നേരിട്ടാലും ആദ്യം വിളിക്കുന്നത് മുത്തപ്പനെയാണെന്ന് ഷിബു പറയും.

അങ്ങനെ കട്ടൌട്ട് ഉയര്‍ത്തുമ്പോഴും പ്രാര്‍ത്ഥിച്ചിരുന്നു. മെസി കപ്പടിച്ചാല്‍ ഇവിടെ വച്ച് വെള്ളാട്ടം കെട്ടിയാടിക്കാമെന്നും ചുരുങ്ങിയത് 2000 പേര്‍ക്കെങ്കിലും ഭക്ഷണം നല്‍കാമെന്നുമായിരുന്നു നേര്‍ച്ച. സുഹൃത്തുക്കളോടും ഷിബു ഇക്കാര്യം പറഞ്ഞിരുന്നു. അവരും സമ്മതിച്ചു.

നെഞ്ചുരുകി വിളിച്ച ആ വിളി മുത്തപ്പന്‍ കേട്ടെന്നും ഷിബുവും കൂട്ടുകാരും പറയുന്നു. അങ്ങനെയാണ് ഇന്ന് കുതിരുമ്മല്‍ തെരുവിലെ റേഷന്‍ കടയ്ക്ക് സമീപം മുത്തപ്പന്‍ വെള്ളാട്ടത്തെ കെട്ടിയാടിച്ചത്. കുഞ്ഞിമഗംലത്തെ സജീവന്‍ പെരുവണ്ണാനായിരുന്നു കോലധാരി.

അര്‍ജന്റീനയുടെ ആരാധകര്‍ക്ക് പുറമെ നിരവധി ഭക്തരാണ് മുത്തപ്പനെ തൊഴാനും അനുഗ്രഹം നേടാനും എത്തിയത്. അര്‍ജ്ജന്റീനയുടെ ആരാധകരുടെ ആഗ്രഹം പോലെ സ്‌കൂള്‍ കുട്ടികളും വയോധികരുമൊക്കെ ഉള്‍പ്പെടെയുള്ള ആയിരങ്ങള്‍ അന്നദാനത്തിലും ഭാഗമായി.

English summary
fans gave food to people as part of argentina world cup win celebration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X