പ്രളയം ജീവനെടുത്തവര്‍ക്ക് നാടിന്റെ യാത്രാമൊഴി: നടുക്കം വിട്ടുമാറാതെ പേരാവൂര്‍

കൊട്ടിയൂര്‍: പേരാവൂര്‍ പൂളക്കുറ്റിയില്‍ ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് നാടിന്റെ യാത്രമൊഴി. മലയോരത്ത് ഉരുള്‍പൊട്ടല്‍ കവര്‍ന്നത് വിലയേറിയ മൂന്ന്ജീവനുകളെയാണ്. തിങ്കളാഴ്ച രാത്രി ഉണ്ടായ ഉരുള്‍പൊട്ടലിലാണ് അമ്മയുടെ കൈയ്യിലുണ്ടായിരുന്ന രണ്ടര വയസ്സുകാരിയെ മലവെള്ളം കവര്‍ന്നെടുത്തത്.

kannur

കൊളക്കാട് പ്രഥാമികാ ആരോഗ്യ കേന്ദ്രം ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സായ നദീറയുടെയും റഹീമിന്റെയും മകളാണ് ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞ രണ്ടര വയസുകാരി നൂമ തസ്ലിന്‍.നൂമയെ കൂടാതെ വെള്ളറ കോളനിയിലെ അരുവിക്കല്‍ ഹൗസില്‍ രാജേഷ് (45), വെള്ളറ കോളനിയിലെ മണ്ണാളി ചന്ദ്രന്‍ (55) എന്നിവരാണ് മരിച്ചത്.കണിച്ചാര്‍ വില്ലേജിലെ പൂളക്കുറ്റി, വെള്ളറ, നെടുംപുറം ചാല്‍ എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്.

പൂളക്കുറ്റിയിലെ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന ചന്ദ്രന്റെ വീട് പൂര്‍ണമായും മണ്ണിനടിയിലാണ്. ഇന്ത്യന്‍ ആര്‍മിയുടെയും ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഫോഴ്സിന്റെയും നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് താഴെ വെളളറ ഭാഗത്ത് നിന്ന് ചൊവ്വാഴ്ച വൈകീട്ട് നാലരയോടെ ചന്ദ്രന്റെ മൃതദേഹം കിട്ടിയത്.നൂമ തസ്ലിന്റെ മൃതദേഹം ചൊവ്വാഴ്ച രാവിലെ തന്നെ കണ്ടെടുത്തിരുന്നു.ഇതിനുശേഷം രാജേഷിന്റെ മൃതദേഹവും കണ്ടെത്തി.രാജേഷിന്റെ മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനുശേഷം സംസ്‌കരിച്ചു.തലശ്ശേരി താലൂക്കിലെ കോളയാട് വില്ലേജിലെ നിടുംപൊയില്‍ മാനന്തവാടി 24ാം മൈല്‍ ചെക്യേരിയില്‍ ഉരുള്‍പൊട്ടി ഗതാഗതം പൂര്‍ണമായി നിര്‍ത്തിവെച്ചു. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവൃത്തികള്‍ പുരോഗമിക്കുന്നു. ബദല്‍ മാര്‍ഗമായി കൊട്ടിയൂര്‍ പാല്‍ചുരം റോഡ് ഉപയോഗിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.

ഇരിട്ടി താലൂക്കില്‍ പൂളക്കുറ്റി എല്‍ പി സ്‌കൂളില്‍ ഒന്നും തലശ്ശേരി താലൂക്കില്‍ കോളയാട് വില്ലേജില്‍ രണ്ടും അടക്കം ജില്ലയില്‍ ആകെ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. പൂളക്കുറ്റി എല്‍ പി സ്‌കൂളിലെ ക്യാമ്പില്‍ 11 കുടുംബങ്ങളിലെ 31 പേരുണ്ട്. ചെക്യേരി കമ്യൂണിറ്റി ഹാളിലെ ക്യാമ്പില്‍ അഞ്ച് കുടുംബങ്ങളിലെ 16 പേരുണ്ട്. വെക്കളം യുപി സ്‌കൂളിലെ ക്യാമ്പില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരാണുള്ളത്. കോളയാട് വില്ലേജിലെ അഞ്ച് കുടുംബങ്ങളിലെ 17 പേര്‍ ബന്ധുവീടുകളിലേക്ക് മാറി താമസിച്ചു.പോലീസ് ഫയര്‍ഫോഴ്സ്,എന്‍ഡിആര്‍എഫ്, വനംവകുപ്പ് ,റവന്യു തുടങ്ങി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള രക്ഷാ പ്രവര്‍ത്തനമാണ് നടന്നത്.

ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍,സണ്ണി ജോസഫ് എംഎല്‍എ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ,വൈസ് പ്രസിഡന്റ് അഡ്വ ബിനോയി കുര്യന്‍ ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരന്‍,കണിച്ചാര്‍ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്‍,മറ്റ് ജനപ്രതിനിധികള്‍,സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍,ഡി.സി.സി അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജ്, സതീശന്‍ പാച്ചേനി മുസ്‌ലിം ലീഗ്ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരിഎന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+