ഓട്ടുമറയെ നശിപ്പിക്കാന്‍ ജൈവ കീടനാശിനിയുമായി മലയോര കര്ഷകന്
പയ്യന്നൂര്‍: പുതുമഴയിലുണ്ടാകുന്ന ഓട്ടുമറശല്യത്തെ പ്രതിരോധിക്കാന്‍ ജൈവകീടനാശിനിയുമായി കര്‍ഷക ശാസ്ത്രജ്ഞന് കെ.കെ.ജലീല്രംഗത്തെത്തി. ഈ കീടനാശിനി ഓട്ടുറുമകള്ക്ക് നേരെ പ്രയോഗിച്ചാല്‍ മൂന്ന് മുതല്‍ 10 സെക്കന്റുകള്‍ക്കുള്ളില്‍ ഇവയെ പൂര്‍ണമായി നശിപ്പിക്കാന്‍ കഴിയുമെന്നാണ് ഇദ്ദേഹം പറയുന്നത്. ഈ ജൈവകീടനാശിനി മനുഷ്യര്‍ക്കോ മറ്റ് ജീവജാലങ്ങള്‍ക്കോ ഒരു വിധത്തിലും ദോഷകരമാവില്ലെന്നും കെ.കെ.ജലീല്‍ വ്യക്തമാക്കി.
ഓട്ടുറുമശല്യം കാരണം മലയോര മേഖലകളിലും ഇപ്പോള്‍ നഗരങ്ങളില്‍ പോലും ആളുകള്‍ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. സാധാരണയായി ആളുകള്‍ മാരകമായ വിഷം തളിച്ചാണ് ഓട്ടുറുമകളെ നശിപ്പിക്കുന്നത്. ഇത് മനുഷ്യര്‍ക്കും മറ്റ് ജീവികള്‍ക്കും അപകടകരമാവുന്ന സ്ഥിതിയാണുള്ളത്. മരുന്നടിച്ചാല്‍ കുറച്ചുദിവസത്തേക്ക് വീട്ടിനകത്ത് താമസിക്കാന്‍ പോലും വിഷവായു കാരണംസാധിക്കാറില്ല. ഇതിന് ബദലായാണ് മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഹാനികരമാകാത്ത ജൈവ കീടനാശിനി ഇദ്ദേഹം കണ്ടുപിടിച്ചത്.

2008 ല്‍ കണ്ണൂര്‍ കൃഷി വിജ്ഞാനകേന്ദ്രം ഇന്ത്യയില്‍ ആദ്യമായി നടത്തിയ കര്‍ഷക ശാസ്ത്ര കോണ്‍ഗ്രസില്‍ അഞ്ച് വ്യത്യസ്ത കണ്ടുപിടുത്തങ്ങള്‍ക്ക് കാര്‍ഷിക സര്‍വകലാശാലയുടെ അംഗീകാരം നേടിയ പന്നിയൂര്‍ സ്വദേശിയായ കെ.കെ.ജലീല്‍ ഓട്ടുറുമകളെ പ്രതിരോധിക്കാന്‍ വര്‍ഷങ്ങളായി നടത്തിവരുന്ന ശ്രമങ്ങളുടെ ഫലമാണ് ഈ രണ്ടാംതലമുറ കീടനാശിനി കണ്ടു പിടിക്കുന്നത്.
മഞ്ഞളാണ് ഈ കീടനാശിനിയുടെ മുഖ്യഘടകമെന്ന് ജലീല്‍ പറഞ്ഞു. തന്റെ കണ്ടുപിടുത്തത്തിന് ഔദ്യോഗിക അംഗീകാരം ലഭിക്കുന്നതിനായി കീടനാശിനിയും സാങ്കേതിക വിവരങ്ങളും ഇദ്ദേഹം കൃഷി വിജ്ഞാനകേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. ഇടുക്കിയില്‍ നിന്നും മലബാറിലേക്ക് കുടിയേറിയ ജലീലും കുടുംബവും വര്‍ഷങ്ങളായി തളിപ്പറമ്പ പന്നിയൂരിലാണ് താമസം. കാര്‍ഷികമേഖലയില്‍ അന്‍പതിലേറെ വ്യത്യസ്ത കണ്ടുപിടുത്തങ്ങളാണ് കഴിഞ്ഞ 16 വര്‍ഷങ്ങള്‍ക്കിടയില്‍ ജലീല്‍ നടത്തിയിരിക്കുന്നത്. ഇതാകട്ടെ കര്‍ഷകര്‍ക്ക് ഏറെ ഉപയോഗപ്രദമാവുകയായിരുന്നു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications