കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കർഷക ശക്തി വിളിച്ചോതി കണ്ണൂരിൽ മഹാസംഗമവും റാലിയും നടന്നു

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തിലുള്ള ഉത്തര മലബാര്‍ കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലയിലെ കര്‍ഷകരെ അണിനിരത്തി സംഘടിപ്പിച്ച കര്‍ഷക മഹാസംഗമവും റാലിയും കണ്ണൂർ നഗരത്തെ പ്രകമ്പനം കൊള്ളിച്ചു.

 പൗരത്വ ബില്‍ കീറിയെറിഞ്ഞ് ഒവൈസി.... സഭയില്‍ നാടകീയ നീക്കങ്ങള്‍, ഒടുവില്‍ ചോദ്യം ഇങ്ങനെ പൗരത്വ ബില്‍ കീറിയെറിഞ്ഞ് ഒവൈസി.... സഭയില്‍ നാടകീയ നീക്കങ്ങള്‍, ഒടുവില്‍ ചോദ്യം ഇങ്ങനെ

വന്യ ജീവി ശല്യം പരിഹരിക്കുക, വന്യ ജീവികളുടെ ആക്രമണത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുക, കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം. കലക്ടറേറ്റ് സമുച്ചയം ചുറ്റി നഗരത്തിലൂടെ നടന്ന റാലി നഗരത്തെ ഇളക്കി മറിച്ചാണ് കടന്നുപോയത്. കലക്ട്രേറ്റ് മൈതാനിയില്‍ നടന്ന പൊതുസമ്മേളനം തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്തു.

rally

കണ്ണൂര്‍ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല അധ്യക്ഷനായി. അതിരൂപതാ വികാരി ജനറല്‍ മോണ്‍. അലക്‌സ് താരാമംഗലം പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോര്‍ജ് തയ്യലിനു പതാക കൈമാറി റാലി ഉദ്ഘാടനം ചെയ്തു. ബത്തേരി ബിഷപ്പ് ജോസഫ് മാര്‍ തോമസ്, താമരശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരിയില്‍, എസ്എന്‍ഡിപി ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് എന്നിവര്‍ സംസാരിച്ചു. റാലിയുടെ ഭാഗമായി ഹെഡ് പോസ്റ്റോഫീസിനു മുന്നില്‍ നടന്ന ധര്‍ണ്ണ തലശ്ശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനിയും കലക്ട്രേറ്റിനു മുന്‍പിലെ ധര്‍ണ മാര്‍ ജോര്‍ജ് വലിയമറ്റവും ഉദ്ഘാടനം ചെയ്തു.

English summary
Farmer's march in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X