കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാര്‍ഷികമേഖലയ്ക്കും വിനോദസഞ്ചാരത്തിനും കൂടുതല്‍ ശ്രദ്ധ നല്കുമെന്ന് ജില്ലാ പ‍‍ഞ്ചായത്ത് ഗ്രാമസഭ

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കാര്‍ഷികമേഖലയ്ക്കും വിനോദ സഞ്ചാരത്തിനും കൂടുതല്‍ പ്രാധാന്യം നല്കണമെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതി ഗ്രാമസഭായോഗത്തില്‍ തീരുമാനമായി. തരിശുരഹിത കൈപ്പാട്, തരിശുനെല്‍കൃഷി പ്രോത്സാഹനം, നെല്‍ പച്ചക്കറി കൃഷി, കാര്‍ഷിക സ്വയം പര്യാപ്ത ഗ്രാമങ്ങള്‍ എന്നിവയാണ് കാര്‍ഷിക പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വിമാനത്താവളത്തിന്‍റെ വരവോടെ ജില്ലയില്‍ ടൂറിസം മേഖലയ്ക്ക് കൂടുതല്‍ ശ്രദ്ധവേണമെന്നതിനാലാണ് പഞ്ചായത്തുകള്‍ വിനോദ സഞ്ചാരത്തിന് ഊന്നല്‍ നല്കണമന്ന് കളക്ടര്‍ മീര്‍ മുഹമ്മദ് അലി യോഗം ഉദ്ഘാടനം ചെയ്യവെ പറഞ്ഞത്.

<strong>യതീഷ് ചന്ദ്രക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കും.... ശ്രീധരന്‍പിള്ള പോരിന്!!</strong>യതീഷ് ചന്ദ്രക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കും.... ശ്രീധരന്‍പിള്ള പോരിന്!!

വിമാനത്താവളം പ്രവര്‍ത്തനമാരംഭിക്കുന്നതോടെ ജില്ലയിലെ വിനോദസഞ്ചാരത്തിന് പുതിയ സാധ്യതകള്‍ ഉണ്ടാകും. അതിനാല്‍ സഞ്ചാരികള്‍ക്ക് മെച്ചപ്പെട്ട താമസസൗകര്യമൊരുക്കണമെന്നും ഓരോ പഞ്ചായത്തിലെയും മികച്ച വിനോദ സഞ്ചാരമേഖലകള്‍ കണ്ടെത്തി ഒരുക്കങ്ങള്‍ മെച്ചപ്പെടുത്താന്‍ പഞ്ചായത്തുകള്‍ മുന്‍കൈയെടുക്കണമെന്നും കളക്ടര്‍ പറഞ്ഞു. ഹോംസ്റ്റേ മികച്ച വരുമാനം നല്കുമെന്നും അതിനാല്‍ ഇവ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

farmer-agriculter

ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ്, ക്ഷീരസംഘം ശേഖരിക്കുന്ന പാലിന് സബ്സിഡി, ക്യാന്‍സര്‍ നിയന്ത്രണ പദ്ധതി, സ്കൂളുകളില്‍ നക്ഷത്രമരം വച്ചുപിടിപ്പിക്കല്‍, ജൈവവൈവിധ്യപാര്‍ക്ക്, കാര്‍ഷികമേഖലയില്‍ കുളം നവീകരണം, പട്ടികജാതി വിഭാഗത്തിന് പിഎസ്സി പരിശീലനം എന്നിവ നടപ്പിലാക്കാനും യോഗത്തില്‍ തീരുമാനമായി. ജില്ലയിലെ വിവിധ വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങളെപ്പറ്റിയുമുള്ള വി ആര്‍ കണ്ണൂര്‍ മൊബൈല്‍ ആപ്പില്‍ ത്രിതലപ‍ഞ്ചായത്ത് പ്രതിനിധികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പങ്കാളിയാകണമെന്ന് കളക്ടര്‍ ആവശ്യപ്പെട്ടു.

യോഗത്തില്‍ ജില്ലാ പഞ്ചായത്തി പ്രസിഡന്‍റ് കെവി സുമേഷ് അധ്യക്ഷത വഹിച്ചു.വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ വി കെ.സുരേഷ്ബാബു, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ കെ.പി.ജയബാലൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അജിത്ത് മാട്ടൂൽ എന്നിവര്‍ പങ്കെടുത്തു

English summary
Farming sector and torism will get adequate attention says Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X