കാപ്പ ചുമത്താതിരിക്കാന്‍ കാരണം ബോധിപ്പിക്കാന്‍ ഫര്‍സീന്‍ മജീദ് ഡിഐജിക്ക് മുന്‍പില്‍ ഹാജരായി
മട്ടന്നൂര്‍: ഗുണ്ടകളെ അമര്‍ച്ച ചെയ്യുന്നതിനു പ്രയോഗിക്കുന്ന കരിനിയമമായ കാപ്പ ചുമത്താതിരിക്കാനുള്ള കാരണം ബോധ്യപ്പെടുത്താന്‍ കണ്ണൂര്‍ റെയ്ഞ്ച്ഡി.ഐ.ജി. രാഹുല്‍ ആര്‍ നായര്‍ അയച്ച നോട്ടീസിന് മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച കേസില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സിന്‍ മജീദ് രേഖാമൂലമുള്ള മറുപടി നല്‍കി. ശനിയാഴ്ച്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഫര്‍സീനും യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷനായ സുദീപ് ജയിംസും അഭിഭാഷകനോടൊപ്പം കണ്ണൂര്‍ റെയ്ഞ്ച് ഡി. ഐ.ജി ഓഫീസിലെത്തിയത്.
തനിക്കെതിരെ ചുമത്തിയ 13 കേസുകളുടെയും വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് മറുപടി നല്‍കിയത്. പൊലീസ് സംരക്ഷണയില്‍ കഴിയുന്ന താന്‍ എങ്ങനെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുമെന്ന് വ്യക്തമാക്കണമെന്ന് ഫര്‍സീന്‍ മജീദ് പറഞ്ഞു. അതുകൊണ്ടു തന്നെ കാപ്പ ചുമത്താനുള്ള നടപടികളില്‍ നിന്നും പിന്‍മാറണമെന്ന ആവശ്യം തന്റെ അഭിഭാഷകന്‍ മുഖേനെ ഡി.ഐ.ജി. രാഹുല്‍ ആര്‍.നായര്‍ക്ക് നല്‍കിയിട്ടുണ്ട്. തനിക്കെതിരെ കാപ്പ ചുമത്താനുള്ള നീക്കം രാഷ്ട്രിയ പ്രേരിതമാണ്. കള്ള കേസ് ചുമത്തി വേട്ടയാടിയതിനോടുള്ള രാഷ്ട്രീയ തിരിച്ചടിയാണ് മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചതെന്നും ഫര്‍സീന്‍ പറഞ്ഞു.

കള്ളക്കേസില്‍ കുടുക്കി ഫര്‍സിനെ വേട്ടയാടുകയാണെന്നും രാഷ്ട്രിയ കേസുകളില്‍ പ്രതിയായവര്‍ക്കെതിരെ കാപ്പ ചുമത്തുകയാണെങ്കില്‍ ആദ്യം സി.പി.എം നേതാക്കളെയാണ് ജയിലില്‍ അടയ്‌കേണ്ടതെന്നും യുത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ സുദീപ് ജയിംസ് പറഞ്ഞു ഫര്‍സിന്‍ മജീദിനൊപ്പം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇതിനായി യൂത്ത് കോണ്‍ഗ്രസ് വിവരാവകാശ രേഖയ്ക്കായി പൊലീസില്‍ അപേക്ഷ നല്‍കുമെന്നും സുദീപ് ജയിംസ് പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌നസുരേഷ് ഉന്നയിച്ചആരോപണങ്ങളുടെ പശ്ചാലത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി മുഖ്യമന്ത്രിക്കെതിരെ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിന്റെ ഭാഗമായാണ് മണ്ഡലം ഭാരവാഹികളായ ഫര്‍സീനും നവീനും മട്ടന്നൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് മുഖ്യമന്ത്രി കയറി ഇന്‍ഡിഗോ വിമാനത്തില്‍ കയറി തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്യുമ്പോള്‍ പ്രതിഷേധം പ്രതിഷേധമെന്ന് പറഞ്ഞ് കരിങ്കൊടികാണിച്ചു പ്രതിഷേധിച്ചത്. ഈ സമയം വിമാനത്തിലുണ്ടായിരുന്ന എല്‍. ഡി. എഫ് കണ്‍വീനര്‍ ഇവരെ തള്ളിയിട്ടുവെന്ന പരാതിയും ഉയര്‍ന്നിരുന്നു.












Click it and Unblock the Notifications